രോഗമുക്തി
നമ്മുടെ ലോകത്തു ഇന്ന് കാണുന്ന എല്ലാവരും ആരോഗ്യവാന്മാരല്ല .ജനങ്ങളിൽ മിക്കവാറും പല രോഗങ്ങൾക്കു അടിമയാണ് .ചിലർ വിധിയെ പഴിക്കും .എന്നാൽ ചിലരാകട്ടെ അവസാനം വരെയും പോരാടിനിൽക്കും .രോഗം വന്നാൽ അതിനെ അതിജീവിക്കണമെങ്കിൽ നമുക്ക് ആദ്യം വേണ്ടത് ആത്മവിശ്വാസമാണ് .ആത്മവിശ്വാസം ഇല്ലാത്ത ഒരു രോഗിയെ ചികിൽസിക്കാൻ ഒരു ഡോക്ടർ പോലും തയ്യാറാകില്ല . ചിലർക്ക് രോഗങ്ങളെ പേടിയാണ് .പക്ഷെ നാം പേടിക്കേണ്ടതില്ല .മിക്ക രോഗങ്ങൾക്കും മരുന്ന് ലഭ്യമാണ് .മരുന്ന് ലഭ്യമല്ലാത്ത രോഗങ്ങളുമുണ്ട് . നമ്മുടെ നാട് അഭിമുഖീകരിക്കുന്ന കൊറോണ ഇതിനൊരു ഉദാഹരണമാണ് .രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് നല്ലതു .ഈ ചൊല്ല് കൊറോണ പോലുള്ള മഹാവ്യാധികൾ പടർന്നു പിടിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ വളരെയധികം പ്രധാന്യം അർഹിക്കുന്നു .രോഗം വരാതെ സൂക്ഷിക്കുവാനായി ശുചിത്വം എന്ന മാർഗമേ ഉള്ളു .വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉണ്ടെങ്കിൽ നമുക്ക് രോഗമുക്തി പരമാവധി നേടാൻ സാധിക്കും .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|