ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/പ്രകൃതി മനോഹരി

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി മനോഹരി


പ്രകൃതി മനോഹരി എത്രസുന്ദരമാണ് നമ്മുടെ പ്രകൃതി .പ്രകൃതിരമണീയത എന്നു നാം വിശേഷിപ്പിക്കാറില്ലേ .മരങ്ങൾ, പുഴകൾ, കൊച്ചുകൊച്ചു വനങ്ങൾ അരുവികൾ അങ്ങിനെ എന്തെല്ലാമാണ്.എങ്ങും കിളികളുടെ ശബ്ദങ്ങൾ ,ശുദ്ധവായു പ്രകൃതിയിൽ നിന്നും ലഭിക്കുന്നു.നാം രാവിലെ ഉണരുമ്പോൾ കിളികളുടെ ഇമ്പമാർന്ന ശബ്ദങ്ങൾ , പിന്നെ കാക്കകളുടെ കലപില ശബ്ദങ്ങൾ അത് കേട്ടുണരുമ്പോൾ തന്നെ നമുക്കൊരു ഉണർവാണല്ലേ .ഒന്നുചിന്തിച്ചുനോക്കു ഇതൊക്കെ ഒരു സ്വപ്‌നമാണെന്ന്‌ തോനുന്നു അല്ലെ ?അതെ ഇതൊക്കെ ഒരു സ്വപ്നമാണ് ഇന്ന് നമുക്ക് .ഇന്ന് എവിടെയാണ് പുഴകൾ അരുവികൾ ഇടതൂർന്നു നിൽക്കുന്ന വനങ്ങൾ . ഇന്ന് എല്ലാം നമുക്ക് മയകാഴ്ചയാണ് .ആർത്തിപിടിച്ച മനുഷ്യമനസ്സിന്റെ ചൂഷണങ്ങൾ കാരണം പ്രകൃതിയെ നഷ്ടപ്പെട്ടിരിക്കുന്നു .ഇടതൂർന്ന വനങ്ങൾക്ക് പകരം വലുതും ചെറുതുമായ കെട്ടിട സമുച്ഛയങ്ങൾ .പുഴകളുടെ കാര്യമാണെങ്കിലോ എല്ലാം മലിനീകരിക്കപ്പെട്ടിരിക്കുന്നു പലതരത്തിലുള്ള നിർമ്മാണകമ്പനികൾ വന്നു ഫാക്ടറികൾ അങ്ങനെയെന്തെല്ലാം അതിൽ നിന്നും ഉയരുന്ന വിഷവാതകങ്ങൾ നമ്മുടെ പ്രകൃതിയെ വിഴുങ്ങിയിരിക്കുന്നു ,മനുഷ്യജീവനും .കൂടാതെ ഫാക്ടറികളിൽ നിന്നും ഒഴുക്കി വിടുന്ന മാലിന്യങ്ങൾ നേരെ പുഴയിലേക്ക് പിന്നത്തെ കാര്യം അറിയാല്ലോ ? ഇന്ന് നാം പ്രകൃതിയെ കാണുന്നത് മുടിയെല്ലാം കൊഴിഞ്ഞു പോയ ഒരു കുട്ടിയുടെ നിസ്സഹായാവസ്ഥയിലാണ് . നമുക്കെല്ലാം ഒന്നിച്ച നിന്ന് പ്രകൃതിയെ രക്ഷിക്കണം, ഒരു നല്ല നാളേക്ക് വേണ്ടി .

ഹരിനന്ദ് വി.പി
2 A ജി.എൽ.പി.എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം