ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/ഹരിതമായ മനോഹരം

Schoolwiki സംരംഭത്തിൽ നിന്ന്
21:54, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹരിതമായ മനോഹരം      

ഹരിതമനോഹരം പൂകുമീ സ്വർഗ്ഗ നാട്ടിൽ
നരകതുല്യത അനുഭവിക്കുമീ നെഞ്ചിൽ
കാറ്റും ,കടലും വാഴും ഇന്നീ വീട്ടിൽ
പുതുമകൾ അലിയുമീ മനസ്സിൽ

അല്ലയോ ചന്ദ്രാ..,ഇന്നലെ നീ വന്നില്ലായിരുന്നുവോ..,
ആകയാൽ നിന്നെ ഞാൻ ഇന്ന് കൺകുളിർക്കെ സ്നേഹിക്കുന്നില്ലയൊ
അല്ലയോ മനുഷ്യാ.., നീ ഇതൊന്നും അറിഞ്ഞില്ലായിരുന്നുവൊ
ആയതിനാൽ നീ സമയത്തെ തേടിപ്പിടിച്ച് കഴിഞ്ഞില്ലയോ

അത് അന്ന് ഒരു അർധരാത്രിയിൽ പൊടിഞ്ഞു
മനുഷ്യ മനസ്സിലും ശരീരത്തിലും വിടർന്നു
ലോകത്തിന്റെ എല്ലാ കോണിലും വളർന്നു
നോവൽ കൊറോണയെ മനസ്സാലെ ഭയന്നു

ഒളി ചരിത്രമേ സാക്ഷി,ലോകരേ സാക്ഷി
കൊറോണ എന്നത് കേരളവും സാക്ഷി
ഹരിതമനോഹരം പൂകുമി സ്വർഗ്ഗ നാട്ടിൽ
നരകതുല്യത അനുഭവിക്കുമീ നെഞ്ചിൽ..,

അല്ലയൊ മാലാഖമാരെ..,നിങ്ങൾക്ക് രക്ഷപെ്പടേണ്ടില്ലായിരുന്നോ
ആകയാൽ സാഹോദര്യം നിറഞ്ഞ ഹൃദയം നിങ്ങളുടെതാണെല്ലൊ
അല്ലയൊ ടീച്ചറമ്മെ..,ഞങ്ങളെ ഉപേക്ഷിച്ചുകൂടായിരുന്നോ
ആകയാൽ മനുഷ്യത്വം നിറഞ്ഞ അസ്തിത്വം താങ്കളുടേതാണല്ലൊ

ആഹാ.., ദുഃഖത്തോടെ മനുഷ്യശിരസ്സ് കാണാൻ എന്തു രസം
ഭയത്തോടെ നടന്നകലാൻ എന്തൊരു ആശ്വാസം
തനിയെ വീട്ടിലിരിക്കുവാൻ എന്തൊരു സുഖം
കൊറോണക്ക് നമ്മെ നോക്കി ചിരിക്കുവാൻ എന്തൊരു എളുപ്പം

അല്ലയൊ പ്രവാസി..,നിന്നെ ആട്ടി അകറ്റുന്നുവോ
ആകയാൽ നീ നട്ടുനനപ്പിച്ച നാട് നിന്നെ ഓർക്കുന്നില്ലെയോ
അല്ലയോ സഖാവേ.., നേതൃത്വം താങ്കൾ പൂർത്തികരിക്കുന്നുവോ
അയതിനാൽ താങ്കളെ കീർത്തിക്കുന്ന ജനത്തെ കാണുന്നില്ലയൊ

അമ്മ കേരളം എന്ന സത്യം
കേരളം ലോകത്തിന് മാതൃക എന്ന തത്വം
കേരളം അതിജീവിക്കും എന്ന വാസ്തവം
എല്ലാം ലോക സൃഷ്ടാവിന്റെ കാര്യസ്ഥം

ഹരിതമനോഹരം പൂകുമീ സ്വർഗ്ഗനാട്ടിൽ
ഇനിയും വാഴണമീ ആയിരം ദിനങ്ങളിൽ
 

ഹല അയ്യൂബ്
9 ഡി ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത