ഗവ. യു. പി. എസ്. പഴയതെരുവ്/അക്ഷരവൃക്ഷം/വന്നു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വന്നു അവധിക്കാലം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വന്നു അവധിക്കാലം

വന്നു വന്നു അവധിക്കാലം
ഒത്തിരി ഒത്തിരി നേരത്തേ
ഇല്ലായില്ലാപരീക്ഷയൊന്നും
ഇല്ലേയില്ലിനി വാർഷികവും
ഓട്ടോം ചാട്ടോം ഇല്ലിനിയൊന്നും
ചുറ്റിത്തിരിയിൽ വേണ്ടേ വേണ്ട.
വായിച്ചിടാം പുസ്തക മൊത്തിരി
കവിതയും കഥയുംലേഖനവും
ടി.വി കാണാം കോമഡി കേൾക്കാം
കമ്പ്യൂട്ടറിൽ ഗെയിമുകളിക്കാം
പാചക നേരം അമ്മയ്ക്കൊപ്പം
ഒത്തിരി നേരം ചിലവാക്കാം
പച്ചക്കറികൾ നട്ടുനനയ്ക്കാം
ചെറു പൂന്തോട്ടവുമുണ്ടാക്കാം
അക്ഷരവൃക്ഷം പദ്ധതിയിൽ
കഥയും കവിതയുമെഴുതീടാം
ഭീതി വേണ്ടാ ജാഗ്രത മതിയിനി
കൈ കഴുകേണം സോപ്പിട്ട്
ഒത്തൊരുമിക്കാം ഒന്നായീടാം
നാടിനു വേണ്ടി നമുക്ക് വേണ്ടി

ബാലഗോപാൽ .എസ്
6 A ഗവ. യു. പി. എസ്. പഴയതെരുവ്
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത