Schoolwiki സംരംഭത്തിൽ നിന്ന്
മേടത്തിലെ കണിക്കൊന്ന
എന്താണിങ്ങനെ ലോകം
എവിടെ മണ്ണും മനുഷ്യനും
എവിടെ ഞാൻ കളിച്ചുവളർന്ന
അങ്കണമുറ്റം
ഇനിയും വരികില്ലേ നല്ലകാലം
എവിടെനോക്കിയാലും കൊറോണ
ലോകത്തിൽ രോഗികൾ തിങ്ങിനിറയുന്നു
കൊറോണ രോഗം വിതച്ച ലോകം
വിഷുവിൻ ആഘോഷങ്ങൾ നിലച്ചു ;
നാളെയ്ക്കുള്ള പുലരിക്കായി
മനുഷ്യജന്മം കാത്തുനിൽക്കുന്നു.
പുതിയ ശോഭ പകരുന്ന വിഷു
പൂത്തുനിൽക്കുന്ന കണി-
ക്കൊന്നപ്പൂവു മാത്രം.
പടക്കങ്ങളില്ല, വിഷുവിൻ സദ്യയില്ല
എങ്ങും കൊറോണ മാത്രം.
എവിടെ എവിടെ വിഷു
വിഷുവിൻ ആഘോഷങ്ങളില്ല.
ഉത്സവങ്ങളില്ല, എങ്ങുമെവിടെയും
ലോക്ഡൌൺ മാത്രം.
എവിടെ എവിടെ ലോകം
മണ്ണും മനുഷ്യനും ഉത്സവങ്ങളുമെവിടെ
മറന്നു പോകുന്നു മനുഷ്യൻ
മണ്ണിനെയും പുഴയേയും മറന്നുപോകുന്നു
ഇന്നത്തെ തലമുറകൾ അറിയുന്നില്ലല്ലോ
മനുഷ്യൻ കാരണം ലോകത്തിൻ നാശനം
മറന്നുപോകുന്നു അമ്മമലയാളം
പ്രഭാതത്തിലുണരുന്ന മലയാളികൾ
കണികാണുമീ കൊറോണ ഭീതിയിൽ
ആഘോഷങ്ങൾ മാഞ്ഞു
പോകുമീ ഭീതിയിൽ
ഒരുമിച്ച് കൈകോർക്കാം
കൊറോണയിൽ നിന്ന്,
എല്ലാവർക്കും കഴുകാം കൈകൾ
സോപ്പുപയോഗിച്ച്
കാക്കാം നമുക്കൊരു വിഷുദിനം
മനസ്സുകൊണ്ട് നേരിടാം കൊറോണയെ
ഒരേ മനസ്സോടെ പ്രതിരോധിക്കാം
ഈ രോഗത്തിനെ!
|