സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/അക്ഷരവൃക്ഷം/വരളുന്ന ഭൂമിയും തളരുന്ന മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
വരളുന്ന ഭൂമിയും തളരുന്ന മനുഷ്യനും

പൂർവ്വ പിതാക്കൾതൻ ജീവസ്പന്ദമായ്
 മോഹനമാം അരുവികളായ് ജലം മാറി
ജീവനായ് സാന്ത്വനമായി മാറിയ ജലമെന്നും
അമൂല്യമായി സൂക്ഷിച്ചു ആദിമമനുഷ്യർ

എങ്കിലും കാലമേ നിൻ തനയരത്ര
ക്രൂരമായി ധരണിയെ ഹാനി ചെയ്‌തു
ആശ്രയകേന്ദ്രമായിത്തീർന്ന വൃക്ഷലതാദികൾ
നശിപ്പിച്ചടുക്കി നിൻ തനയർ, മനുഷ്യർ

പുഴകളും മരങ്ങളും പാട്ടത്തിനുകൊടുത്ത
മനുജരെത്ര മൂഢർ?
ആയിരങ്ങളെ കൊന്നൊടുക്കുംവിധം
ഉയർന്നീടുന്നു അന്തരീക്ഷത്തിൻ താപം

ഭൂമി വരളുന്നു മനുഷ്യൻ തളരുന്നു
ജീവജാലങ്ങളും മൃത്യുവേ പുൽകുന്നു
മാനവരേ, സൃഷ്ടിതൻ മകുടമേ
സ്മരിക്കുക നിങ്ങൾതൻ മുൻഗാമികളെ

നീറിടും ധരിത്രിതൻ മാനസമറിയുക
സംരക്ഷിക്കു ജലസ്രോതസ്സുകളെ
ഭൂമിമാതാവിൻ ശാപമേൽക്കാതെ
നന്മ വളർത്തുക തിന്മ വെറുക്കുക

ഈശ്വരകോപം ജ്വലിപ്പിച്ചിടും വിധം
ഒരുക്കീടരുതെ നിൻ ഹൃദയവിചാരങ്ങൾ
വാഗ്ദാനശപഥം നിറവേറ്റുക നാം
ഭൂമിയെ നവ സൃഷ്ടിയാക്കീടുക

പൂവിന്നിളം മൊട്ട് വാടിത്തളരുമ്പോൾ
നനവിൻ സാന്ത്വന സ്പർശമേകുക
നമ്മുടെ അമ്മയെ സ്നേഹിച്ചീടുക
സാദരം ആദരിക്കേണമെന്നുമെന്നും

ജനനിയാം ഭൂമിതൻ അനുഗ്രഹാശിസ്സുകൾ
സ്വീകരിച്ചീടേണം എക്കാലവും......

മരിയ ജൊവീറ്റ
11 ഹ്യുമാനിറ്റീസ് സെൻറ് മൈക്കിൾസ് ജി എച്ച്.എസ്.എസ്.വെസ്റ്റ്ഹിൽ
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]