സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തുനിൽപ്പിന്റെ കാലം

സ്നേഹ ദീപത്തിൻ സാന്ദ്ര സാഗരം തുഴഞ്ഞ്
ഈ വിശ്വമാം ഗേഹത്തെ ഒരുമയിൽ കാത്തിടാം
ലോകത്തെ പൂർണ്ണമായ് കൈയ്യടക്കി
തീവ്രമായി ജ്വലിക്കുന്നു ആ മഹാമാരി തൻ രോഷം
ഇനിയെത്രനാളിങ്ങനെ .. സ്മരിക്കുവാൻ കഴിയില്ല
മനുജ‍ർക്ക് താങ്ങുവാൻ കഴിയില്ലൊരിക്കലും
ആരുമേ മുമ്പറിഞ്ഞിരുന്നില്ല; ലോകത്തെ
തകർക്കുവാനെത്തിയ വൻ വിപത്തിനെക്കുറിച്ച്
കടലിലെ മണതരികളെന്നപോൽ കണക്കില്ലാതെ
അസ്തമിക്കുന്നവരെത്രപേർ പ്രതി ദിനവും
സഹിക്കുവാനാകില്ലൊരിക്കിലും ഈ
ലോകദുരിതങ്ങളെ മറക്കുവാനും കഴിയില്ലല്ലോ....
ഇത് ചരിത്രങ്ങൾ കുറിച്ച വൻ വിപത്ത്
ചെങ്കോലും കിരീടവുമുള്ള മഹാശക്തി
ഈശ്വര മുഖം നാം ദർശിക്കുന്നു ഭിഷഗ്വരരിൽ
ലോകം ചലിച്ചീടുന്നവർ തൻ കഠിനാധ്വാനത്തിൽ
ഇന്നീ ലോകത്തെ നിലനിർത്തീടുന്നവർ
സമർപ്പിച്ചിടുന്നു നാം സർവ്വവും ആ
ഈശ്വര ചൈതന്യത്തിൻ തൃപ്പാദത്തിങ്കൽ
ത്യാഗങ്ങൾ സഹിച്ചീടുന്നേറെയവ‍ർ
സ്വ കുടുംബവും സുഖങ്ങളും ത്യജിച്ച്
സദാ പ്രയത്നിച്ചീടുന്നവർ ഭേദങ്ങളില്ലാതെ
സ്വ ജീവൻ സമർപ്പിച്ചീടുന്നു മനുജ‍ർക്കായ്
ലോക നന്മയ്ക്കായ് രോഗ വിമോചനത്തിനായ്
നമസ്ക്കരിച്ചീടാം നമുക്കവരെ നിത്യവും
സ്മരിച്ചീടാം അവർ തൻ യാതനകൾ .....


 

സാനിയ റജി
9 B സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത