ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities/അധ്യാപകരുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
അധ്യാപകരുടെ സൃഷ്ടികൾ

Lock down Dreams.................!

Story

What would you like to become? The Tr. asked the question to Anoop. Oh....! Again that question. Anoop got irritated. In the first std. l have answered. 'a JCB driver.' 2,3...forgot it.Now it is 10th. What would l say....Tr. is coming....Got it. 'I would like to become a Doctor.' 'Oh....good!.Try your best. Your dreams will come true..!.Tr. blessed. What a beautiful blessing! I have chosen that answer because of my mother. 'Your father's relatives are farmers.Don't be like that.... Why Mom....? Don't you see....They are always in the mud....dirty creatures....! While hearing this my father looked me sadly. News.....Covid_19.....Lock down.....Social distancing..... I have searched the details of each word in the Internet...It may be asked in the Medical Entrance. Days are passing.....1,2,3...... Good .....adjustable.....not bad..... As days are passing.........It is becoming worse.Every morning my mother searched for food materials. Asking to neighbours .... When will we get the Ration...?.At night.... What will we do tomorrow...?. 'It is better to call Sankaran Uncle.He can give us food materials...!Father said. 'How......! Mother asked surprisingly. 'He is a farmer.He is farming most of the food materials...' 'Oh....Great...! mother said unknowingly. 'What.....! How can you say that....! Keep Quiet... . Father shouted. I went near to mother. 'Amma......Is a farmer greater than a Doctor...? She nodded. "Then I will become a FARMER".

അടച്ചിട്ട ജീവിതങ്ങൾ ..

കഥ

" എനിക്കെന്റെ അച്ഛനെ കാണണം. എന്തിനാ അച്ഛനെ ആശുപത്രി മുറിയിൽ പൂട്ടിയിട്ടത്?" കുഞ്ഞാറ്റ ചിണുങ്ങാൻ തുടങ്ങി. വിടർന്ന മിഴികൾ നീരണിഞ്ഞപ്പോൾ പളുങ്കുമണികൾ പോലെ തിളങ്ങി. വെളുത്തു തുടിച്ച , സ്പോഞ്ച് പോലെ മാർദ്ദവമുള്ള കവിൾത്തടങ്ങളിൽ ചാലു കീറിക്കൊണ്ട് കണ്ണുനീർത്തുള്ളികൾ നിലത്തു വീണു. " അച്ഛന് ഒരു പൊന്നു മുത്തം കൊടുത്തിട്ട് ഉടനെ മോൾ വരാം. എന്നെ കൊണ്ടുപോവ്വോ?"

കുഞ്ഞാറ്റയെ തോളിലിട്ട് സൗമ്യ വാത്സല്യത്തോടെ തലോടി." അച്ഛന് സുഖമാകുമ്പോൾ വീട്ടിൽ വരും. അപ്പോൾ എന്റെ മോൾക്ക് അച്ഛന്റെ മടിയിലിരിക്കാം, മുത്തം കൊടുക്കാം, ..." " അച്ഛൻ വേഗം വര്വോ? എന്തിനാ അച്ഛനെ പൂട്ടിയിട്ടത് ? അച്ഛൻ ആളുകളെ തല്ലുമോ?......." അഞ്ചു വയസ്സുകാരി സംശയങ്ങളുടെ ചുരുൾ നിവർത്താൻ തുടങ്ങി. " അച്ഛൻ ആരെയും ഒന്നും ചെയ്യില്ല. അച്ഛന്റെ രോഗം മറ്റുള്ളവർക്ക് പകരാതിരിക്കാൻ വേണ്ടിയാണ് പൂട്ടിയിട്ടിരിക്കുന്നത്. ആ മുറിയിൽ ആരെയും കടത്തിവിടില്ല. "

" അച്ഛന് എങ്ങനാ രോഗം വന്നത്?" " ഗൾഫിൽ നിന്ന് വന്ന കൂട്ടുകാരൻ അങ്കിളിൽ നിന്നാണ് അച്ഛന് രോഗം പകർന്നത്." " ആ അങ്കിളിനെ പൂട്ടിയിട്ടില്ലേ?" " സർക്കാർ പറഞ്ഞത് അനുസരിക്കാതെ അങ്കിൾ കറങ്ങി നടന്നു. പലർക്കും രോഗം കൊടുത്തു." " അയാളെ പോലീസ് പിടിച്ചില്ലേ?" " ങും .... ഇപ്പോൾ അയാളും ആശുപത്രിയിലാണ്. " " അയാൾക്ക് സുഖമാകുമ്പോൾ ജയിലിൽ ഇടോ?" " അറിയില്ല മോളേ ... മോൾ പോയി കളിക്ക് ...." കുഞ്ഞാറ്റ മുറ്റത്തേയ്ക്ക് ഓടി. പൂന്തോട്ടത്തിൽ ഒരു പൂമ്പാറ്റയെ കണ്ടപ്പോൾ അവളുടെ കുഞ്ഞു മുഖം ഒരു താമര വിടർന്ന പോലെ കാണപ്പെട്ടു. എനിക്ക് ചിറകുണ്ടായിരുന്നെങ്കിൽ ...... ഒരു നിമിഷം അവൾ ആ ശിച്ചു പോയി. പൂന്തോട്ടത്തിൽ ചെടികൾക്കിടയിൽ അവളും, പൂമ്പാറ്റയും തൊട്ടു കളിച്ചു. ചിറക് തളർന്നപ്പോൾ പൂമ്പാറ്റ അവളെ വിട്ടു പോയി. അവിടെ ഒരു മൂലയിൽ ഒരു കറുത്ത ചിലന്തി വല നെയ്തിട്ട് മധ്യത്തിൽ ഗമയിൽ വിശ്രമിക്കുന്നത് കുഞ്ഞാറ്റയുടെ ദൃഷ്ടിയിൽ പെട്ടു. പെട്ടെന്ന് വലയിൽ കുരുങ്ങിയ ഒരു പ്രാണിയെ ചിലന്തി ആഹാരമാക്കുന്നതും അവൾ കൗതുകത്തോടെ മനസ്സാകുന്ന ക്യാമറയിൽ പകർത്തി. വൈകുന്നേരം ചിലന്തിയുടെ കഥ അമ്മയോട് വിസ്തരിച്ച് പറഞ്ഞു. കഥ പറയുമ്പോൾ തന്നെ കുഞ്ഞാറ്റ വല്ലാതെ ചുമച്ചു. പനിയും തുടങ്ങി. ശ്വാസതടസ്സവും അനുഭവപ്പെട്ടു. സൗമ്യ വല്ലാതെ പരിഭ്രമിച്ചു. വിജനമായ റോഡും, അടഞ്ഞ കടകളും! എന്തു ചെയ്യും ? പെട്ടെന്ന് ആംബുലൻസ് വിളിക്കാൻ തോന്നി. മനമുരുകി ദൈവത്തെ വിളിച്ചു . കുഞ്ഞിനെ ആംബുലൻസിൽ കയറ്റി. നിമിഷങ്ങൾക്കുള്ളിൽ ആശുപത്രിയിലെത്തി. ഫയർഫോഴ്സുകാർ തീയണക്കാൻ കാണിക്കുന്ന വേഗതയും, ജാഗ്രതയുമാണ് ഡോക്ടർമാരും, നേഴ്സുമാരും പ്രകടിപ്പിച്ചത്.

പരുന്ത് റാഞ്ചിയ കോഴിക്കുഞ്ഞിനെ തള്ളക്കോഴി കഷ്ടപ്പെട്ട് രക്ഷിക്കുന്നതു പോലെ അവരുടെ തീവ്ര പരിചരണങ്ങൾ കുഞ്ഞാറ്റയെയും മരണ വക്കിൽ നിന്ന് കരകയറ്റി. തുടർന്ന് അവളും മറ്റൊരു മുറിയിൽ ഐസൊലേഷനിൽ ആയി. അച്ഛനെപ്പോലെ......

അതിരുകൾമായുമ്പോൾ

കവിത


അതിരുകൾ കടന്നവൾ
ആഴക്കടൽ താണ്ടി,
അദൃശ്യയായൊഴുകി,
അതിസൂക്ഷ്മാണുവായ്,
ആളിപ്പടർന്നെത്തി,
ജീവൻ്റെ ജാതകം മാറ്റി
(ഒരൊറ്റത്തുമ്മലിലവൾ )

വിജനമായ് പാതകൾ
ശൂന്യമായ് കാഴ്ചകൾ
പടിയിറങ്ങിപ്പോയ്
പ്രണയ സുഗന്ധങ്ങൾ...

ഉന്മത്ത മൃത്യു നടമാടി
ത്തിമിർക്കുമീ വിഷ വ്യാളി
യ്ക്കൊപ്പമകറ്റീടാം
കലിയുഗത്തിൻ്റെ
പുകമാറാലകൾ.
         മായട്ടെ, മറയട്ടെ
         ജാതിച്ചൊറിച്ചിലുകൾ
         മതവെറിക്കൂത്തുകൾ
         കൊടി നിറഭേദങ്ങൾ
         ഇരുൾ പുതച്ചുറക്കം
          നടിയ്ക്കും വ്യാഘ്രങ്ങൾ.

നക്ഷത്രദീപ്തമൊരു-
രാവിനെ വരവേല്ക്കാൻ,
സ്നേഹ നൂലിഴകൾ
കോർത്തൊരുക്കീടാം
സഫല സഹോദര്യ
മൃത്യുഞ്ജയത്തിനാൽ
മൂഢ ലോകത്തിൻ്റെ
അതിരുകൾ മായ്ചിടാം
കൊവിഡിനെത്തുരത്തിടാം
                               കവിത