ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്
സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നല്കുന്ന സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം.
മീനങ്ങാടിയിലെ അമ്മമാരും ഇനി ഹൈടെക്
മീനങ്ങാടി:- കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഹൈടെക് ആയതിന് പിന്നാലെ രക്ഷിതാക്കളായ അമ്മമാരെയും ഹൈടെക് ആക്കുന്നതിന്റെ പരിശീലനപരിപാടി മീനങ്ങാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പരിശീലനം ലഭിച്ച അധ്യാപകരുടെയും വിദ്യാലയത്തിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് അമ്മമാർക്ക് സ്മാർട്ട്ഫോണിൽ പരിശീലനം നൽകിയത്. പാഠപുസ്തകത്തിലെ ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യാനുള്ള ബാർ കോഡ് സ്കാനർ കുട്ടികളുടെ സഹായത്തോടെ സ്മാർട്ട് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്ത് അമ്മമാർ റിസോഴ്സുകൾ നേരിട്ട് കണ്ടറിഞ്ഞു. പുതിയ പാഠപുസ്തകങ്ങളിൽ എല്ലാം തന്നെ പാഠത്തിന് ഉപയോഗിക്കാവുന്ന റിസോഴ്സുകൾ ക്യൂ ആർ കോഡിലൂടെ ബന്ധപ്പെടുത്തിയിട്ടുണ്ട് പഠന വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വെബ് പോർട്ടലായ "സമഗ്ര" വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ "സമേതം" എന്ന പോർട്ടൽ, മുഴുനീള വിദ്യാഭ്യാസ ചാനലായ "വിക്ടേഴ്സ്" എന്നിവയെക്കുറിച്ചും പരിശീലനം നൽകി. ഇവ സ്മാർട്ട്ഫോൺ വഴി ഉപയോഗിക്കുന്നതിലൂടെ അമ്മമാർക്ക് കുട്ടികളുടെ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും വിദ്യാലയങ്ങളിൽ നടക്കുന്ന ഹൈടെക് പഠനരീതി സമഗ്രമായി പരിചയപ്പെടാനും സാധിച്ചു സൈബർലോകത്ത് ശ്രദ്ധിക്കേണ്ട സംഗതികളെക്കുറിച്ചും പ്രതിപാദിച്ചു. 8 ,9 ,10 ക്ലാസ്സുകളിലെ രക്ഷിതാക്കളായ അമ്മമാർക്കായിരുന്നു പരിശീലനം. അഞ്ഞൂറോളം അമ്മമാർ പരിശീലനത്തിൽ പങ്കെടുത്തു.
https://www.youtube.com/watch?v=oWRUQMhnhaY