ജി എൽ പി എസ് എര‌ുവ വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
23:09, 15 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnisreedalam (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് എര‌ുവ വെസ്റ്റ്
വിലാസം
കായംകുളം

എരുവ പി. ഒ,
,
690572
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0479 2435552
കോഡുകൾ
സ്കൂൾ കോഡ്36415 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജലീല എ
അവസാനം തിരുത്തിയത്
15-11-2019Unnisreedalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

വിദ്യാലയത്തിൻറെ ലഘു ചരിത്രം


എകദേശം ഒരു നൂറ്റാണ്ടിന് മുൻമ്പ് എരുവ പ്രദേശത്ത് ക്ഷേത്രത്തിനോട് അനുബന്ധിച്ചു മുന്നോക്കകാർക്ക് വേണ്ടി ഒരു കുടിപ്പളളിക്കുടം നിലനിന്നിരുന്നു. അവിടെ വരേണ്യ വിഭാഗക്കാർക്ക് മാത്രം പ്രവേശനമുണ്ടായിരുന്നു. ഈ പ്രദേശത്തെ പിന്നോക്കവിഭാഗക്കാർക്ക് അക്ഷരാഭ്യാസം അപ്രാപ്ത്യമായിരുന്നു. ഈ സമയത്താണ് ശ്രീ. ആർ ക്യഷ്ണപണിക്കരുടെ നേത്യത്തിൽ പിന്നോക്കകാർക്കും മുസ്ലീം കുട്ടികൾക്കും വേണ്ടി ആൽത്തറ മുക്കിലുളള മാവിലേത്ത് ജംഗ്ഷനിലുളള തൻറെ സ്ഥലത്ത് (63 സെൻറ്) ഒരു കുടിപ്പളളിക്കുടം ആരംഭിച്ചത്. വെറും ചതുപ്പ് നിലത്ത് കെട്ടിയുണ്ടാക്കിയ ഓല ഷെഡിൽ ഇരുന്ന് കുട്ടികൾ അറിവിൻറെ ആദ്യാക്ഷരങ്ങൾ പഠിച്ചു. (പൂർവ്വ വിദ്യാർത്ഥി സംഗമവേളയിൽ പങ്കെടുത്ത ആദ്യകാല വിദ്യാർത്ഥികൾ അവരുടെ വിദ്യാലയഅനുഭവങ്ങൾ പങ്കുവെച്ചത്. ആ കുടിപ്പളളിക്കുടത്തിൻറെ ചുവടുപിടിച്ചാണ് 1918 ൽ ഇതൊരു ലോവർ പ്രൈമറി വിദ്യാലയമായി ഉയർന്നു വന്നത്. എല്ലാ പ്രശസ്തരും അറിവിൻറെ ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിൽ നിന്നാണ്. അന്ന് ഏകദേശം 600 ഓളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കുൾ 90 കളുടെ ആരംഭത്തോടെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുവാൻ തുടങ്ങി. ഇപ്പോൾ സ്കുൾ പുനർ ജീവനത്തിൻറെ പാതയിലാണ്. ആദ്യകാലത്ത് 20 ഓളം അധ്യാപകർ ഇവിടെ മികച്ച സേവനം അനുഷ്ഠിച്ചിട്ടിട്ടുണ്ട് അതിൻറെ ഫലമായി ധാരാളം പ്രശസ്തരെ വാർത്തെടുക്കുവാൻ കഴിഞ്ഞു. ഇപ്പോഴും ഈ സ്കുളിൽ നിന്നും പഠിച്ചിറങ്ങിയവരിൽ വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്നുണ്ട്. സ്കൂളിൻറെ തുടക്കത്തിലെ നേട്ടം ഈ പ്രദേശത്തെ ജാതിമത സാമ്പത്തിക വ്യത്യാസം ഇല്ലാതെ എല്ലാ വിഭാഗക്കാർക്കും അക്ഷരാഭ്യാസം ലഭ്യമായി എന്നതാണ്. അതിലൂടെ സ്കുൾ സമൂഹത്തിന് സംഭാവന ചെയ്ത ശ്രദ്ധേയരായ ധാരാളം വ്യക്തികൾ സാമൂഹിക പുരോഗതിക്കായി അന്നും ഇന്നും പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ കായംകുളം മുനിസിപ്പാലിറ്റി നിർലോഭമായ സഹായ സഹകരണങ്ങൾ കൊണ്ട് ഭൗതിക സാഹചര്യങ്ങൾ കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് ഇരുന്ന ഭക്ഷണം കഴിക്കാനുളള നല്ലൊരു മെസ് ഹാൾ കഴിഞ്ഞ വർഷം കിട്ടി. ആവശ്യത്തിനുളള ഇരിപ്പിട സൗകര്യവും ഇപ്പോൾ ശരിയായിട്ടുണ്ട് എന്നാൽ കുട്ടികളുടെ എണ്ണത്തിലെ ഗണ്യമായ വർദ്ധനവുമൂലം ക്ലാസ്സ്മുറികൾ മതിയാകതെയുണ്ട്. കായംകുളം മുനിസിപ്പാലിറ്റിയുടെ വക, പ്രീപ്രൈമറി വിദ്യാർത്ഥികൾക്കുവേണ്ടി ഒരു കെട്ടിടം പണിയുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

കായംകുളം മുനിസിപ്പാലിറ്റി നിർലോഭമായ സഹായ സഹകരണങ്ങൾ കൊണ്ട് ഭൗതിക സാഹചര്യങ്ങൾ കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് ഇരുന്ന ഭക്ഷണം കഴിക്കാനുളള നല്ലൊരു മെസ് ഹാൾ കഴിഞ്ഞ വർഷം കിട്ടി. ആവശ്യത്തിനുളള ഇരിപ്പിട സൗകര്യവും ഇപ്പോൾ ശരിയായിട്ടുണ്ട് എന്നാൽ കുട്ടികളുടെ എണ്ണത്തിലെ ഗണ്യമായ വർദ്ധനവുമൂലം ക്ലാസ്സ്മുറികൾ മതിയാകതെയുണ്ട്. കായംകുളം മുനിസിപ്പാലിറ്റിയുടെ വക, പ്രീപ്രൈമറി വിദ്യാർത്ഥികൾക്കുവേണ്ടി ഒരു കെട്ടിടം പണിയുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ


സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്രീയ അഭിരൂചി വളർത്തുന്നതിനു വേണ്ടി സജീവമായി പ്രവർത്തിക്കുന്ന ഒരു സയൻസ് കബ്ല് ഉണ്ട് ഇതിന് നേത്യത്വം നൽകുന്ന ശ്രീമതി ..... ആഴ്ചലൊരിക്കൽ ക്ലിസ് പരിപാടികൾ നടത്തി കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നു. പരിസ്ഥിതി സ്നേഹം വളർത്തുന്നതിനുതകുന്ന ഫീൽഡ്ട്രിപ്പുകൾ കബ്ല് നടത്തുന്നു. പാഠഭാഗവുമായി ബന്ധ പരീക്ഷണ നിരീക്ഷണപ്രവർത്തനങ്ങൾ കബ്ല് സംഘടിപ്പിക്കുന്നുണ്ട്.

വിദ്യാരംഗം

സാഹിത്യവാസനകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടിയുളള വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേത്യത്വം വഹിക്കുന്നത് ശ്രീ. സി. ഷിമോഹനൻ സാറാണ്. സാഹിത്യശാലകൾ സംഘടിപ്പിച്ച് കുട്ടികളുടെ കലാസ്യഷ്ടികളെ ചേർത്ത് പതിപ്പുകൾ ഇവിടെ ധാരാളം ഉണ്ട്.

ഗണിതം

കുട്ടികളുടെ ബാലികേറമലയായ ഗണിതം എളുപ്പമാക്കുന്നതിനുവേണ്ടി യുളള കബ്ല് ആണ് ഗണിതക്ലബ്. ഇതിനു നേത്യത്വം നൽകുന്നത് ശ്രീ. മനോജ് സാറാണ് . ഗണിതക്ലാസ്സുകൾ, കുസ്യതിചോദ്യങ്ങൾ, ഗണിതമാത്യകകളുടെ നിർമ്മാണം എന്നിവ ഈ ക്ലബിലൂടെ പരിശീലിപ്പിക്കുന്നു.

പ്രവ്യത്തി പരിചയ ക്ലബ്

കുട്ടികളുടെ നിർമ്മാണ കഴിവുകൾ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു ക്ലബാണിത്. വിവിധയിനം കടലാസുകൾ കൊണ്ട് ധാരാളം കൗതുകവസ്തുക്കളുടെ നിർമ്മാണം, ചോക്കുനിർമ്മാണം തുടങ്ങി ധാരാളം നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട്.

ഇംഗ്ലീഷ് ക്ലബ്

കുട്ടികൾക്ക് ഇംഗ്ലീഷ് വളരെ അനായാസമായി പഠിക്കുന്നതിന് സഹായകമായ ഒരു ഇംഗ്ലീഷ് ക്ലബ് ഈ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീമതി വേദവതി ടീച്ചർ ഇംഗ്ലീഷ് ക്ലബിൻറെ മികച്ച രീതിയിലുളള നടത്തിപ്പിനായി നേത്യത്വപരമായ പങ്ക് വഹിക്കുന്നു. കുട്ടികളുടെ ഇംഗ്ലീഷ് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ആരംഭിച്ച ഹലോ ഇംഗ്ലീഷ് പരിപാടിക്ക് ഇംഗ്ലീഷ് ക്ലബിൻറെ പ്രവർത്തനം വളരെ സഹായകമാണ്. ഇംഗ്ലീഷ് പഠനത്തിന് ഐ.ടി സാദ്ധ്യതകളും ഇവിടെ കാര്യമായി പ്രയോജനപ്പെടുത്തുന്നു. ഹരിത ക്ലബ്

പരിസരസംരക്ഷണത്തിനും ക്യഷിയിലെ താൽപര്യം വളർത്തുന്നതിനും വേണ്ടി സ്ക്ലൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് ഹരിതക്ലബ്. കുട്ടികൾ നട്ടുപിടിപ്പിച്ച ഔഷധതോട്ടം, വാഴത്തോട്ടം, പൂന്തോട്ടം എന്നിവ സ്കൂളിൻറെ ഹരിതാഭ വർദ്ധിപ്പിക്കുന്നു. ഗ്രീൻ പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് ഇവിടെ പ്രവർത്തനങ്ങൾ നടക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എം രാധ 2005-2014
  #
  1. v ഗിരിജ 2014- 2016

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ശ്രീ. അനിമങ്ക് : - ഹ്രസ്യചിത്രങ്ങളുടെ സംവിധായകൻ ജലമാലിന്യത്തെയും ബോട്ട്ടൂറിസത്തിലൂടെ ഉണ്ടാക്കുന്ന ജലമാലിന്യങ്ങളെ തുറന്നു കാട്ടാൻ ധൈര്യം കാണിച്ച യുവ സംവിധായകൻ ഈ സ്ക്ലൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

നേട്ടങ്ങൾ

നേട്ടങ്ങൾ

കഴിഞ്ഞ 10 വർഷത്തിനുളളിൽ കുട്ടികളുടെ എണ്ണം 30 ൽ നിന്ന് 300 ൽ എത്തിക്കാൻ കഴിഞ്ഞു എന്നുളളത് തന്നെ ഈ സ്കൂളിന് എല്ലാ മേഖലകളിലും ഉണ്ടായ ഉയർച്ചയുടെ ഉത്തമ ഉദാഹരണമാണ്. ശാസ്ത്രമേളകളിൽ , ജില്ലാതലമത്സരങ്ങളിൽ കായംകുളം സബ് ജില്ലയിലെ മൂന്നാംസ്ഥാനം കരസ്ഥമാക്കുവാൻ കഴിഞ്ഞു. കലാ - കായിക മേളകളിൽ ഉന്നതവിജയം കരസ്ഥമാക്കി കുട്ടികളുടെ എണ്ണത്തിലുളള വർധനവും മികവാർന്നപ്രവർത്തനങ്ങളും കുട്ടികളുടെ പഠനനിലവാരത്തിലുളള ഉയർച്ചയും കണ്ട് കായംകുളം ങഘഅ. അഡ്വ. യു. പ്രതിഭാഹരി സ്കൂൾ ഹൈടെക്ക് ആക്കുന്നതിനായി ഉറപ്പുനൽകിയിരിക്കുന്നു കഠ. സഹായത്തോടെ അധ്യാപകർ ക്ലാസ്സുകൾ നടത്തുന്നതു കാരണം കുട്ടികൾക്ക് ആസ്വാദ്യമായ പഠനം നടക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ശ്രീ. അനിമങ്ക് : - ഹ്രസ്യചിത്രങ്ങളുടെ സംവിധായകൻ ജലമാലിന്യത്തെയും ബോട്ട്ടൂറിസത്തിലൂടെ ഉണ്ടാക്കുന്ന ജലമാലിന്യങ്ങളെ തുറന്നു കാട്ടാൻ ധൈര്യം കാണിച്ച യുവ സംവിധായകൻ ഈ സ്ക്ലൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

വഴികാട്ടി

{{#multimaps:9.193704, 76.494404 |zoom=10}}