അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര
ചരിത്രം | സൗകര്യങ്ങൾ | അംഗീകാരങ്ങൾ | സർഗസൃഷ്ടികൾ | ദിനാചരണങ്ങൾ | പ്രവർത്തനങ്ങൾ | പുരസ്ക്കാരങ്ങൾ | സ്ക്കൂളുംസമൂഹവും |
അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര | |
---|---|
വിലാസം | |
ആലപ്പുഴ എച്ച് എസ് എസ് അറവുകാട് പുന്നപ്ര പി. ഒ., ആലപ്പുഴ – 4. , 688004 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04772287901,2287273 |
ഇമെയിൽ | 35012hssaravukad@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 35012 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി.കെ.സവിത |
പ്രധാന അദ്ധ്യാപകൻ | വി.ബി.ഷീജ |
അവസാനം തിരുത്തിയത് | |
27-09-2019 | 35012 |
"'
കൊടുക്കുംതോറും ഏറിടും
മേന്മ നല്കും മരിച്ചാലും
വിദ്യ തന്നെ മഹാധനം"
ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ശ്രീദേവീ ക്ഷേതത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "അറവുകാട് ഹയർ സെക്കന്ററി സ്ക്കൂൾ". 1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ശ്രീദേവീ ക്ഷേതം സിഥിതി ചെയുന്നു. അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു. പുന്നപ്രയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ജാതി മത ഭേദമെന്യേ വിദ്യ അഭ്യസിക്കുവാൻ ഈ വിദ്യാലയം അവസരം ഒരുക്കുന്നു . ആദ്യ കാലങ്ങളിൽ അമ്പലത്തിലെ സ്റ്റേജിലും അമ്പലത്തോടനുബന്ധിച്ചുള്ള കെട്ടിടങ്ങളിലുമായിരുന്നു ക്ലാസുകൾ നടന്നിരുന്നത് . പിന്നീട് ക്ഷേത്രയോഗത്തിന്റെ അധീനതയിലുള്ള ദേശീയ പാതക്കുസമീപം ഉള്ള വിശാലമായ കെട്ടിടത്തിലേക്ക് സ്ഥാപനം മാറ്റപ്പെട്ടു .
ശ്രീ . കെ ചിതാനന്ദൻ അവർകൾ ആയിരുന്നു സ്കൂളിന്റെ പ്രഥമ മാനേജർ .ഇപ്പോൾ ക്ഷേത്രയോഗത്തിന്റെ വൈസ് പ്രസിഡന്റായ ശ്രീ .എസ് .പ്രഭുകുമാർ സ്കൂളിന്റെ മാനേജർ ആയി ഭരണസാരഥ്യം വഹിക്കുന്നു. 1968ൽ സ്കൂളിന്റെ പ്രവർത്തനം തുടങ്ങുമ്പോൾ ശ്രീ.ഗോപിനാഥൻ അവർകൾ ആയിരുന്നു സ്കൂളിന്റെ പ്രഥമ അധ്യാപകൻ . ഇപ്പോൾ ശ്രീമതി .വി ബി ഷീജ ടീച്ചർ സ്കൂളിന്റെ പ്രഥമ അദ്ധ്യാപിക ആയി സേവനമനുഷ്ടിക്കുന്നു . 1968- ൽ ഹൈസ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 1998 – ൽ ഹയർസെക്കന്ററി വിഭാഗം പ്രവർത്തനം തുടങ്ങി. 2009-10 ൽ ഹൈസ്ക്കൂൾ തലത്തിൽ ഏകദേശം 1325 കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററി ഭാഗത്തിൽ ഏകദേശം 950 കുട്ടികൾ പഠിക്കുന്നു. ആലപ്പുഴ ഉപവിദ്യാഭ്യാസ ജിയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്. എസ്. എൽ. സി. പരീക്ഷ എഴുതുകയും ഉന്നത വിജയശതമാനം നേടാനും ഈ കലാലയത്തിന് കഴിയുന്നു.
ഭൗതികസൗകര്യങ്ങൾ
ദേശീയ പാതക്കുസമീപം അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഈ വിദ്യാലയം 12 ഏക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഇരുനില കെട്ടിടങ്ങൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നുനില കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ അം ങ്കണത്തിന്റെ ഒരു ഭാഗത്തായി മനോഹരമായ ഉദ്യാനവും മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം.താഴത്തെ നിലയിൽ ഓഫീസ് മുറികൾ, സ്റ്റാഫ് റൂമുകൾ, എന്നിവ പ്രവർത്തിക്കുന്നു.വടക്കേകെട്ടിടത്തിൻെറ ഒരുഭാഗത്തായി വിജ്ഞാനത്തിൻെറയും സർഗാത്മകതയുടെയും വാതായനങ്ങൾ മലർക്കെ തുറന്നിട്ട് അതിവിശാലമായലൈബ്രറി പ്രവർത്തിക്കുന്നു. പതിനായിരത്തിലധികം പുസ്തകങ്ങൾ കുട്ടികളുടെ തോഴരായി ഉണ്ട്. ഇ -റീഡിങ് സൗകര്യം ലൈബ്രറിയെ വേറിട്ടതാക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്ന ഐ .ടി ലാബ് പ്രവർത്തിക്കുന്നത് പുതിയതായി നിർമിച്ച കെട്ടിടത്തിലാണ്. മുപ്പതോളം കമ്പ്യൂട്ടറുകൾ ഉണ്ട് .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എച്ച് എസ് വിഭാഗത്തിലെ ഹൈടെക് ക്ലാസ്സ് മുറികൾ കുട്ടികളുടെ പഠനം എളുപ്പവും രസകരവും അനുഭവേദ്യവുമാക്കുന്നു . എച്ച് എസ് വിഭാഗത്തിലെയും ഹയർ സെക്കന്ററി വിഭാഗത്തിലെയും മിക്ക ക്ലാസ് മുറികളും ഹൈടെക്കാണ് .ആധുനിക സൗകര്യങ്ങളോടുകൂടിയശാസ്ത്രലാബ് ശാസ്ത്ര പഠനം രസകരവും താല്പര്യജനകവുമാക്കുന്നു. വൃത്തിയും വെടിപ്പും സൗകര്യവുമുള്ള പാചകപ്പുരയും , കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തന്ന വിധം സജ്ജീകരിച്ചിരിക്കുന്നു. ബയോ ഗ്യാസ്, എൽപിജി എന്നിവ പ്രത്യേകമായി തന്നെയുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം രണ്ടു വീതം ടോയ്‌ലറ്റ് ബ്ലോക്കുകൾ സജ്ജമാണ്. സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി കുഴൽ കിണറും വാട്ടർ പ്യുരിഫയറും ഉണ്ട്.ട് . കുട്ടികൾക്ക് സുഗമമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത്.
.
പാഠ്യേതര പ്രവർത്തനങ്ങൾ
*സ്കൗട്ട്സ് & ഗൈഡ്സ്
*റെഡ് ക്രോസ്
*ബാന്റ് ട്രൂപ്പ്
*പരിസ്ഥിതി ക്ലബ്ബ്
*സോഷ്യൽ സയൻസ് ക്ലബ്ബ്
*ലിറ്റിൽ കൈറ്റ്സ്
*സ്പോർട്സ് &ഗെയിംസ്
*ഹെൽത്ത് എഡ്യൂക്കേഷൻ
*സംഗീത ക്ലാസ്സുകൾ
*ചിത്രരചനാ ക്ലാസ്സുകൾ
*പ്രവൃത്തിപരിചയ ക്ലാസ്സുകൾ
*പഠന ക്ളബ്ബുകൾ
*ട്രാഫിക് ക്ളബ്ബ്
*IT CLUB
*ദിനാചരണങ്ങൾ
*വിദ്യാരംഗം കലാസാഹിത്യ വേദി
*ഏഴുത്തു കൂട്ടങ്ങൾ
*പുസ്തക പ്രദർശനം
*വായനാമൂലകൾ
*ശാസ്ത്ര മേളകൾ
*പ്രവൃത്തിപരിചയ മേളകൾ
*IT മേളകൾ
*യുവജനോൽസവം
*വായനക്കളരികൾ
*പഠനയാത്രകൾ
*ക്ലാസ്സ് മാഗസിനുകൾ
*ക്വിസ്സ് മൽസരങ്ങൾ
*സെമിനാറുകള്
*കൗൺസിലിംഗ് ക്ലാസ്സുകൾ
*karatte classes
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
അറവുകാട് ക്ഷേതയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു. ശ്രീ . കെ ചിതാനന്ദൻ അവർകൾ ആയിരുന്നു സ്കൂളിന്റെ പ്രഥമ മാനേജർ . ശ്രീ രാഘവൻ അവർകൾ ,ശ്രീ കെ എസ് ഭാസ്കരൻ അവർകൾ ,ശ്രീ കെ മോഹനൻ അവർകൾ ,ശ്രീ പി.റ്റി സുമിത്രൻ അവർകൾ എന്നിവർ പിന്നീട് സ്കൂൾ മാനേജർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ക്ഷേത്രയോഗത്തിന്റെ വൈസ് പ്രസിഡന്റായ ശ്രീ എസ് .പ്രഭുകുമാർ സ്കൂളിന്റെ മാനേജർ ആയി ഭരണസാരഥ്യം വഹിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. GOPINATHAN 2. V.LALITHAMBIKA 3. M.MANIYAMMA 4. N.RAJASEKHARAN NAIR 5. R.SATHEEBHAI 6. V.B.SHEEJA
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ലിറ്റിൽ കൈറ്റ്സ്
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്
ലിറ്റിൽകൈറ്റ്സ് സ്കൂൾതല നിർവഹണ സമിതി
ചെയർമാൻ | ഷാജി ഗ്രാമദീപം |
---|---|
കൺവീനർ | കൺവീനർ വി ബി ഷീജ |
വൈസ് ചെയർമാൻമാർ | 1. സനൽ കുമാർ |
ജോയിന്റ് കൺവീനർമാർ | 1. ലിഷ എൽ
2.ശ്യാമ എസ് |
സാങ്കേതിക ഉപദേഷ്ടാവ് | ശോഭിത് ലാൽ എസ് |
കുട്ടികളുടെ പ്രതിനിധികൾ | 1. ആലിയ നൗറീൻ
2. ഫായിസ് |
35012-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 35012 |
യൂണിറ്റ് നമ്പർ | LK/2018/35012 |
അംഗങ്ങളുടെ എണ്ണം | 35 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ലീഡർ | ആലിയ നൗറീൻ |
ഡെപ്യൂട്ടി ലീഡർ | ഫായിസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിഷ എൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്യാമ എസ് |
അവസാനം തിരുത്തിയത് | |
27-09-2019 | 35012 |
'ഹൈടെക് ക്ലാസ്സ് റൂം ഉപകരണങ്ങളുടെ സംരക്ഷണവും പരിപാലനവും - പരിശീലനം
അറവുകാട് : ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ അറവുകാട് ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ് മിസ്ട്രസ് ശ്രീമതി വി ബി ഷീജ യുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ ഷാജി ഗ്രാമദീപം ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് മാരായ ലിഷ എൽ ,ശ്യാമ എസ് ഇവരാണ് അറവുകാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം
അറവുകാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം 7-2019ന് ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം .എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.35 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.
സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം
അറവുകാട്ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം.28-07-2018 അറവുകാട് ഹൈസ്കൂളിലെ എല്ലാ അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറി. പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക വി ബി ഷീജ ഉദ്ഘാടനം ചെയ്തു .SITC ശോഭിത് ലാൽ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാരായ ലിഷ എൽ ,ശ്യാമ എസ് ഇവരാണ് പരിശീലനം നൽകിയത്.
തിരിച്ചറിയൽ കാർഡ് വിതരണം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം 30-07-2018 നു അറവുകാട്ഹൈസ്കൂളിലെ ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. 35 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ്സ് ലീഡർ അലിയാ നൗറീൻ നൽകി .ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാരായ ലിഷ എൽ ,ശ്യാമ എസ് എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.'
വഴികാട്ടി
വിദ്യാലയത്തിലേക്ക്എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ
|
{{#multimaps: 9.4383296,76.3450362 | zoom=12 }}