വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ‌‌കൈറ്റ്സ്‌‌2018-20ലിറ്റിൽ‌‌കൈറ്റ്സ്‌‌ 2019-21ഡിജിറ്റൽ മാഗസിൻ


36035-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36035
യൂണിറ്റ് നമ്പർLK/2018/36035
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിനു സി ആ‍‍ർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അശ്വതി രാജ് ആ‍‍ർ
അവസാനം തിരുത്തിയത്
05-09-2019Vvhss thamarakulam

ഡിജിറ്റൽ പ‍ൂക്കളം 2019




ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ I.T കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനായി 2018 ഫെബ്രുവരി 14-ന് രജിസ്ട്രേഷൻ നടത്തി. 2018 മാർച്ച് 3 ന് കുട്ടികൾക്കായുള്ള ആപ്റ്റിട്യൂഡ് ടെസ്റ്റ്‌ നടത്തി. 40 കുട്ടികളെ തെരഞ്ഞെടുത്തു.വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക. സാങ്കേതികവിദ്യയും സോഫ്‌റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്ക്കാരവും അവരിൽ സ‍ൃഷ്ട്ടിച്ചെടുക്കുക,പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹെെടെക്ക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർഥികളെ സജ്ജരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം