സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം
| സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം | |
|---|---|
| വിലാസം | |
വൈക്കം 686141 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1949 |
| വിവരങ്ങൾ | |
| ഫോൺ | 04829215474 |
| ഇമെയിൽ | stltghss@gmail.com |
| വെബ്‍സൈറ്റ് | http:// |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45006 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ANNAMMA GEORGE |
| പ്രധാന അദ്ധ്യാപകൻ | ANCY JACOB |
| അവസാനം തിരുത്തിയത് | |
| 21-08-2019 | 45006 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ചരിത്ര താളുകളിൽ പ്രസിദ്ധിയാർജിച്ച വൈക്കം ക്ഷേത്ര നഗരിയിലെ ഈ വിദ്യാലയം വേമ്പനാട്ടു കായലിന്റെ കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്നു 1949 ൽ വൈക്കം ഫൊറാന പളളിയുടെ കീഴിൽ സ്ഥാപിതമായ സ്ക്കൂൾ അതിന്റെ ഷഷ്ഠി പൂ൪ത്തിയുടെ നിറവിൽ എത്തിയിരിക്കുന്നു.എസ്.എസ്.എൽ .സി. പരീക്ഷ.യ്ക്ക് വൈക്കം മേഖലയിൽ ആദ്യം നൂറുമേനി കൈവരിച്ച ഈ വിദ്യാലയം വൈക്കത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുലമായ സംഭാവനകൾ നല്കിയിട്ടുണ്ട്. മെച്ചപ്പെട്ട പഠന നിലവാരവും അച്ചടക്കവും,കലാകായിക ഇനങ്ങളിലെമികവും ഉളള ഇവിടെ 5-ാംതരം മുതൽ 12ാം തരംവരെ1200 ൽ അധികം വിദ്യാ൪ത്ഥിനികൾ അദ്ധ്യയനം നടത്തുന്നു.ഹയർ സെക്കൻററി വിഭാഗത്തിൽ 8ബാച്ചുകളും ഹൈസ്ക്കൂളിൽ 14 ഡിവിഷനുകളും യു.പി. വിഭാഗത്തിൽ 7ഡിവിഷനുകളും ഉളള ഈ വിദ്യാലയത്തിൽ 1199 വിദ്യാർത്ഥിനികളും 48അദ്ധ്യാപകരും 7അനദ്ധ്യാപകരും ഉണ്ട്. ഈ ഹൈടെക് യുഗത്തിൽ സമകാലീനമായ അറിവുകൾ കുട്ടികളിലേയ്ക്ക് എത്തിക്കുവാൻ പററുന്ന തരത്തിൽ 2 കമ്പ്യൂട്ടർ റൂമുകളും ഒരു മൾട്ടീമീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 17കമ്പ്യൂട്ടറുകളും ഒരു എൽ. സി.ഡി. പ്രൊജക്ടറും ടി.വി.,ഡി.വി.ഡി. യും ഇതിൽ ഉൾപ്പെടുന്നു .ബ്രോഡ് ബാൻറ് സൗകര്യവുംഏർപ്പെടുത്തിയിട്ടുണ്ട്. ക്ലബുകൾ-ഭാഷ,ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി. എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്ലബുകൾ രൂപികരിച്ചിട്ടുണ്ട്. ഈക്ലബുകളുടെ നേതൃത്തിൽ നടത്തപ്പെടുന്ന മേളകളിൽ പങ്കെടുത്ത് കുട്ടികൾ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. രാജ്യ സ്നേഹവും അർപ്പണ ബോധവുമുളള പൗരന്മാരെ രൂപപ്പെടുത്തിയെടുക്കാൻ ഗൈഡിംഗ്, ജുനിയർ റെഡ്ക്രോസ്,കെ..സി.എസ്.എൽ,ഡി.സി.എൽ എന്നീ സംഘനകളും ഇവിടെ പ്രവ൪ത്തിച്ചു വരുന്നു. പാഠൃ വിഷയങ്ങളിലെന്നതുപോലെ പാഠേൃതര രംഗത്തും ഈ സ്കൂൾ മു൯പന്തിയിൽ തന്നെ സബ് ജില്ലാ - ജില്ലാ തല യുവജനോത്സവങ്ങളിൽ കലാതിലകപ്പട്ടമണിഞ ഇവിടുത്തെ അനേകം വിദ്യാ൪ത്ഥിനികൾ നിരവധി. സ്പോർട്ട്സിലും ഗെയിംസിലും മികച്ചു നില്ക്കുന്ന കായിക പ്രതിഭകളുടെ എണ്ണത്തിലും ഒട്ടും പിന്നിലല്ല ഇവിടുത്തെ വിദ്യാർത്ഥിനികൾ. സംസ്ഥാന ദേശീയ തലത്തിൽ വരെ എത്തുവാൻ കുട്ടികൾ ക്ക് സാധിച്ചിട്ടുണ്ട്. നല്ലയൊരു കളിസ്ഥവും വോളീബോൾ കോ൪ട്ടും ഇവിടെയുണ്ട്. കായികാദ്ധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രത്യേക പരിശിലനം നൽകി വരുന്നു.വൈക്കം ഫൊറാന പളളി ഇടവകയിൽ ഒരു ഹൈസ്ക്കൂൾ പണിയുന്നതിനു ഇടവകകാ൪ക്കുണ്ടായ താല്പര്യമനുസരിച്ച് എറണാകുളം മെത്രാപ്പോലീത്താ കണ്ടത്തിൽ മാ൪ അഗസ്തീനോസ് 1949ജനുവരി മാസം 25ാം തീയതി സ്ക്കുളിനാവശ്യമായ സ്ഥലം വാങ്ങിക്കുന്നതിനുളള കല്പന അന്നത്തെ ഇടവക വികാരിയ്ക്കു നൽകുകയുണ്ടായി. അതിനെത്തുട൪ന്ന് ഇടവകക്കാരുടെ പരിശ്രമഫലമായി ഒരു ചെറിയ ഷെഡ് പണിതു. 1949 മേയ് മാസം 30 - ാം തീയതി ഹൈസ്ക്കുളിന്റെ ആദ്യത്തെ ക്ലാസ്സായ ഫോ൪ത്ത് ഫോറം ആരംഭിച്ചു. 1951 ൽ കെട്ടിടം പണി പൂ൪ത്തിയാവുകയും ഹൈസ്ക്കുൾ
2009-2010 അധ്യയന വർഷം sslc പരീക്ഷയിൽ 100% വിജയം നേടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
2017-2018 അധ്യയന വർഷം sslc പരീക്ഷയിൽ 100% വിജയം നേടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
== ചരിത്രം ==ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- .
|- |}
ഈ സ്‌കൂളിന് പല വർഷങ്ങളിലും 100% വിജയവും എല്ലാ വർഷവും 95% ത്തിൽ കൂടുതൽ വിജയവും കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. പഠനത്തിലെന്നപോലെ തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും ഉന്നതനിലവാരം പുലർത്തുവാൻ സ്‌കൂളിന് കഴിയുന്നു.
ഈ സ്‌കൂളിൽ നിന്നും അറിവിന്റെ കെടാവിളാക്കുമേന്തി ഇന്ത്യയുടെ, അല്ല, ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളിൽ, വൈവിദ്ധ്യമാർന്ന ജീവിത രംഗങ്ങളിൽ സമർപ്പിതരും, ഡോക്‌ടേഴ്‌സും, എഞ്ചിനീയേഴ്‌സും , ഉന്നത ഉദ്യേഗസ്ഥകളും, ഉത്തമ കുടുംബിനികളുമായി പൂർവ്വ വിദ്യാർത്ഥിനികൾ നിസ്വാർത്ഥ സേവന നിരതരായിരിക്കുന്നു. സ്‌ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്. ഇനിയും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് പറക്കുവാൻ സെന്റ് തെരെസസെനെ സർവ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.
സൗകര്യങ്ങൾ
റീഡിംഗ് റൂ ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം
ആമുഖം
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
അടല് ടിങ്കറിങ് ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
മേൽവിലാസം
സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം, വൈക്കം പി.ഒ, 686141
സ്കൂൾ മാപ്പ്
{{#multimaps:9.740862, 76.392413| width=500px | zoom=10 }}