ഉള്ളടക്കത്തിലേക്ക് പോവുക

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സയൻസ് ക്ലബ് സ്റ്റുഡന്റസ്
സയൻസ് ക്ലബ് സ്റ്റുഡന്റസ്
                                   2018 -19 അദ്ധ്യയന വർഷത്തിലെ സയൻസ് ക്ലബ്ബിന്റെ ചുമതല ശ്രീമതി ഷീന മാത്യു നിർവഹിക്കുന്നു.സയൻസ് ക്ലബ്ബിന്റ ഉദ്ഘാടനം 11/07/2018 കെമിസ്ട്രി ലാബിൽ ജയചന്ദ്രൻ സർ നടത്തി .ശാസ്ത്രത്തെ പറ്റി കൂടുതൽ അറിയുന്നതിനും ശാസ്ത്ര അഭിരുചി വളർത്തുന്നതിനും ശാസ്ത്രജ്ഞന്മാരെ പറ്റി കൂടുതൽ അറിയുന്നതിനും ഈ മീറ്റിംഗിലൂടെ സാധിച്ചു .ഫിസിക്സ്, കെമിസ്ട്രിയുമായി ബന്ധിപ്പിച്ചു നിരവധി പരീക്ഷണങ്ങൾ സർ കുട്ടികളെ പരിചയപ്പെടുത്തി .


നിസാരമായ ഒരു കൂഴൽ വീർപ്പിച്ചു ഭാരം ഉയർത്താൻ കഴിയുമെന്നു കുട്ടികളെ കാണിച്ചു. നാം നിസാരമായി തള്ളിക്കളയുന്ന പഴ്വസ്തുക്കൾ ഉപയോഗിച്ച് നിരവധി പരീക്ഷണ വസ്തുക്കൾ നിമ്മിക്കാം എന്നും അതിലൂടെ ശാസ്ത്രതത്ത്വങ്ങൾ മനസിലാക്കാം എന്നും കുട്ടികളെ മനസിലാക്കി .മാർദ്ദവുമായി ബന്ധപ്പെടുത്തി നിരവധി പരീക്ഷണങ്ങൾ ഈ അവസരതിൽ ചെയ്‌തു. വായു നീക്കിയ ഒരു ഗ്ലാസ്സിനെ ബലം ഒന്നും കൂടാതെ കൈയിൽ താങ്ങി നിർത്തുന്നത് മൊക്കെ കാണിച്ചു.ഓഗസ്റ്റ് മാസത്തിൽ സ്റ്റീഫൻ ഹാക്കിങ്സിനെ പറ്റി ക്വിസ് കോംപറ്റീഷൻ നടത്താൻ തീരുമാനിച്ചു .ജൂലൈ 27നെ സുനുടീച്ചറന്റെയും ഷീന ടീച്ചറിന്റെയും നേത്യതത്തിൽ ശാസ്ത്ര സാങ്കേതികവിദ്യ യുടെ സഹായതോടെ 8B കുട്ടികൾക്ക് വി‍‍ഞാനപ്രദമായ ഒരു ക്ലാസ് എടുത്തു . അതിനുശേക്ഷം കേരളശാസ്ത്ര പരിഷത് യുറീക്ക ശാസ്ത്ര കേരളം വിജ്ഞാന ഉത്സവം ഓഗസ്റ്റ് 1 നു നടത്തുകയുണ്ടായി .യു പിയിലെയും എച്ച്.എസിലെയും എല്ലാ കുട്ടികൾക്കും ഈ മത്സരം നടത്തി .


കുട്ടികളുടെ വ്യത്യസ്‌ത കഴിവുകളെ പരിഗണിച്ചാണ് സംസ്ഥാന തലംവരെ ഈ വിജ്ഞാനോത്സവം നടത്തുന്നത്. അതിന്റെ ഭാഗമായി 4 കുട്ടികളെ സബ് ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു . 2019 ശാസ്ത്രചരിത്രത്തിലെ ചില ആധിപ്രധാന സംഭവങ്ങളുടെ ഓർമ്മ പുതുക്കുന്ന വർഷമാണ്.മനുഷ്യൻ ചന്ദ്രനിൽ കാൽകുുത്തിയതിന്റ 50ാം വർഷം ,ഐൻസ്റ്റീന്റെ ആപേക്ഷിത സിദ്ധാന്തത്തെ സാധുകരിച്ച എഡിങ്ടന്റെ സൂര്യ ഗ്രഹണ നിരീക്ഷണത്തിന്റെ നൂറാം വർഷം , ഐ എ ഉ നിലവിൽ വന്നതിന്റെ നൂറാം വർഷം എന്നിവയാണ് ഇതിൽ പ്രധാനം .കുട്ടികളുടെ ശാസ്ത്രഅഭിരുചി വളർത്താൻ ശാസ്ത്രകേരളം ,യുറീക്ക മുതലായ മാഗസിനുകൾ കുട്ടികൾ വാങ്ങിക്കുകയും വായിക്കുകയും ക്വിസ്കോമ്പറ്റീഷ്യൻ , എസ്സെറൈറ്റിങ്, പെയിന്റിംഗ് മുതലായ മത്സരങ്ങൾ നത്തുകയും ചെയ്തു വരുന്നു.



പ്രവർത്തനങ്ങൾ


സയൻസ് ക്ലബ് പരീക്ഷണങ്ങൾ


ശാസ്ത്രജാലകം ഓൺലൈൻ പരീക്ഷ

               വിദ്യാർഥികളുടെ മനസിലും ചിന്തയിലും ശാസ്ത്ര അഭിരുചി വളർത്താൻ സ്റ്റേറ്റ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയുടെ നേത്യത്വത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് സംസ്ഥാനതലത്തിൽ   ടാലന്റ് ഹണ്ട് ശാസ്ത്രജാല പദ്ധതിക്ക് തുടക്കം കുറിച്ചു. കേരളത്തിലെ 14  `ജില്ലകളിൽ നിന്നും തിര‍‍‍‍‍‍‍ഞ്ഞെടുക്കപെട്ട 1200 വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഓരോ ജില്ലയിൽനിന്നും 150 കുട്ടികൾക്ക് ത്രിദിന  ശില്പശാല സംഘടിപ്പിക്കുന്നു .2018 ഒക്ടോബർ 24 ന് ശാസ്ത്ര അഭിരുചി  പരീക്ഷ  40  കുട്ടികൾക്ക് നടത്തിയിരുന്നു. 


http://www.sietkerala.gov.in

ചന്ദ്രയ്യാൻ ക്വിസ്

ചന്ദ്രയ്യാൻ ക്വിസ്
ചന്ദ്രയ്യാൻ ക്വിസ്

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രയാനുമായി ബന്ധപെടുത്തി ക്വിസ് മത്സരം 22/07/2019 നു നടത്തുകയുണ്ടായി,എച്ച് .എസ്, യു. പി വിഭാഗത്തിനാണ് ക്വിസ് മത്സരം നടത്തിയത്.