ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 25 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19516 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം
വിലാസം
വെളിയങ്കോട്,ഗ്രാമം

ഗ്രാമം. പി.ഒ, വെളിയങ്കോട്
,
679579
സ്ഥാപിതം1952
കോഡുകൾ
സ്കൂൾ കോഡ്19516 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.റസിയ
അവസാനം തിരുത്തിയത്
25-03-201919516


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഈ വിദ്യാലയം സ്ഥാപിതമായത് 1956 ലാണ്.

         ഏകദേശം നൂററിപ്പത്തോളം വർഷം പഴക്കമുള്ള ഒരു വിദ്യാലയമാണിത്. ചേക്കുവിന്റെ പ്രദേശം എന്നറിയപ്പെടുന്ന ചേക്കുമുക്കിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തുരുത്തുമ്മൽ പറമ്പ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് ഉണ്ടായിരുന്ന സ്കൂൾ ആയതുകൊണ്ട് തുരുത്തുമ്മൽ സ്കൂൾ എന്ന പേരിലാണ് പണ്ട് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. മുക്കത്തേൽ മോനുട്ടി എന്ന വ്യക്തിയുടെ ഒരേക്കർ സ്ഥലത്താണ് ഈ വിദ്യാലയം തുടങ്ങിയത്. ആരംഭത്തിൽ 8 -ാം ക്ലാസു വരെയുണ്ടായിരുന്നു. ഓല ഷെഡലാണ്  പ്രവർത്തിച്ചിരുന്നത്. ധാരാളം കുട്ടികൾ അന്ന് പഠനം നടത്തിയിരുന്നു. സ്ഥല പരിമിതി കൊണ്ടും  1957 ൽ ഹൈസ്കൂൾ ക്ലാസുകൾ തുടങ്ങുന്നതു കൊണ്ടും 1956 ൽ തന്നെ എൽ പി സ്കൂൾ വേർ പിരിഞ്ഞു.  ഈ നാട്ടുകാരായ അദ്ധ്യാപകരായിരുന്നു ഇവിടെ പഠിപ്പിച്ചിരുന്നവരിൽ ഭൂരിഭാഗവും.
          
         1980 കളുടെ മുമ്പായി കൊട്ടപ്പുറത്ത് പുതിയേടത്ത് രാധമ്മയുടെ മക്കളായ കോമളവല്ലിയമ്മയ്ക്കും വാസുദേവ മേനോനും അച്ഛനായ ചക്കാലകൂമ്പിൽ മാധവൻ മേനോൻ നല്കിയ ഭൂമിയിൽ നിന്നും 3 ഏക്കർ 44 സെന്റ് സ്ഥലം മതിപ്പു വിലക്ക് സർക്കാറിനു നല്കിയതു വിദ്യാലയത്തിന്റെ  സ്ഥല സൗകര്യം വിപുലമാക്കി.

         ഒരേക്കർ സ്ഥലത്തുണ്ടായിരുന്ന ഈ വിദ്യാലയം  ഇപ്പോൾ 4 ഏക്കർ 44 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഒറ്റമതിൽ കെട്ടിനകത്ത് ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസു വരെയുള്ള  ജി.എൽ.പി.സ്കൂൾ വെളിയങ്കോട് ഗ്രാമം എന്ന വിദ്യാലയവും 5 മുതൽ പ്ലസ്റ്റു വരെയുള്ള ഹയർ സെക്കണ്ടറി സ്കൂളും സ്ഥിതി ചെയ്യുന്നു.
         പറയരിക്കൽ അനിയൻ മേനോൻ മാസ്റ്റർ, കുഞ്ഞൻ പണിക്കർ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, ഗണപതി ചെട്ട്യാർ മാസ്റ്റർ, ആലിക്കുട്ടി മാസ്റ്റർ, വിശ്വനാഥൻ നമ്പ്യാർ മാസ്റ്റർ, രാജ ഗോപാലൻ മാസ്റ്റർ, പാറുകുട്ടി ടീച്ചർ, പാത്തുണ്ണി ടീച്ചർ എന്നിവർ മുൻകാല അദ്ധ്യാപകരിൽ പ്രശസ്തരാണ്..

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

എരമംഗലം വെളിയങ്കോട് റോഡിൽ ചേക്കുമുക്കിൽ

{{#multimaps: 10.715476, 75.960251 | width=800px | zoom=16 }}