എൽ എഫ് എച്ച് എസ്സ് വടകര/ലിറ്റിൽകൈറ്റ്സ്
ഇൻഫോബോക്‌സ്
28009-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 28009 |
യൂണിറ്റ് നമ്പർ | LK/2018/28009 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
ഉപജില്ല | കൂത്താട്ടുകുളം |
ലീഡർ | മാസ്റ്റർ ജയിംസ് റ്റോമി |
ഡെപ്യൂട്ടി ലീഡർ | കുമാരി ആൻമരിയ സണ്ണി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രസീദാ പോൾ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സി. മരിയ സെബാസ്റ്റ്യൻ |
അവസാനം തിരുത്തിയത് | |
20-02-2019 | 28009 |

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 മാർച്ച് മാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
ലിറ്റിൽ കൈറ്റ്സ് രൂപീകരണം


ലിറ്റിൽ കൈറ്റ്സ് അഭിരുചീ പരീക്ഷ 2018
കൈറ്റിൽ നിന്നും ലഭിച്ച നിർദ്ദേശാനുസരണം 2018 മാർച്ച് മാസം മൂന്നാം തീയതി അഭിരുചി പരീക്ഷ നടത്തുകയും 62 കുട്ടികൾ പങ്കെടുക്കുകയും ചെയ്തു . ഇതിൽ നിന്നും 40 കുട്ടികളെ ലിറ്റിൽ കൈറ്റ്സിലേക്ക് തിരഞ്ഞെടുത്തു . സിസ്റ്റർ. മരിയ സെബാസ്റ്റ്യൻ , ശ്രീമതി. പ്രസീദ പോൾ എന്നിവർ കൈറ്റ് മിസ്‌ട്രസ്‌മാരായി ചുമതലയേറ്റു .
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018
സ്കൂൾതല ഭരണനിർവ്വഹണ സമിതി 2018 - 2020
<fontsize= 3>
സ്കൂൾ പി.റ്റി . എയുടെ സഹകരണത്തോടെ ലിറ്റിൽ കെെറ്റ്സിനായി ഭരണസമിതി
രൂപീകരിച്ചു .
സകൂൾ മാനേജർ:റവ. ഫാ. ജോസഫ് മുളഞ്ഞനാൽ
സകൂൾ ഹെഡ്മിസ്ട്രസ്:റവ.സി. വൽസമ്മ മാത്യു
പി.ടി പ്രസിഡന്റ്:ശ്രീ.സുനീഷ് കാരികുന്നേൽ
എം.പി.ടി. എ. പ്രസിഡന്റ്: ശ്രീമതി.ജിജിമോൾ ജിജി
ശ്രീമതി. പ്രസീദാ പോൾ (കൈറ്റ് മിസ്‍ട്രസ്)
സി.മരിയ സെബാസ്റ്റ്യൻ (കൈറ്റ് മിസ്‍ട്രസ്)
സീനിയർ അസിസ്റ്റന്റ്:സി.സെലിൻ ആൻഡ്രൂസ്
സ്‌കൂൾ ലീഡർ:വിമൽനാഥ് എം.വി
ഡെപ്യൂട്ടി ലീഡർ:ആഞ്ചലീനാ എബ്രാഹം
എന്നിവരെ ഈ ഭരണനിർവ്വഹണ സമിതിയിൽ
അംഗങ്ങളായി തിരഞ്ഞടുത്തു.
ലിറ്റിൽ കൈറ്റ്‌സ് പരിശീലനവും പ്രവർത്തനങ്ങളും
ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം
12/06/2018 ന് ഏകദിന പരിശീലനം നടത്തി ഗ്രൂപ്പുകളായിതിരിച്ച് പരസ്പരം പരിചയപ്പെടുത്തി .അന്നേദിവസം കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളെകുറിച്ച് പഠിപ്പിക്കുകയും പ്രൊജക്ടർ ക്രമീകരണങ്ങളെകുറിച്ച് പരിചയപ്പെടുത്തി.
ആനിമേഷൻ സിനിമ നിർമ്മാണം.
കുട്ടികൾ ലിറ്റിൽ കൈറ്റസ് ആനിമേഷൻ ക്ളാസിൽ ലഭിച്ച അറിവിന്റെ ആർജവത്തിൽ ഏകദിന ക്ളാസിൽ വളരെ സജീവമായി പങ്കെടുത്തു . ഗ്രൂപ്പുകളായി തിരിഞ്ഞുള്ള പ്രവർത്തനത്തിൽ വളരെ സജീവമായി പങ്കെടുത്തു. ഗ്രൂപ്പുകളായി തിരിഞ്ഞുള്ള പ്രവർത്തനം വളരെ വാശിയേറിയതായിരുന്നു. കൈറ്റ് മിസ്സട്രസ്മാരായ സി.മരിയയുടെയും , ശ്രീമതി. പ്രസീദയുടെയും നേതൃത്വത്തിൽ കുട്ടികൾ ചിട്ടയോടും , ക്രമത്തോടും കൂടിത്തന്നെ പ്രവർത്തിക്കുകയും,ഉച്ചകഴിഞ്ഞ് ഒാരോ ഗ്രൂപ്പിന്റെയും ആനിമേഷൻ സിനിമകൾ പ്രദർശിപ്പിക്കുകയും ചെയ്തു. സ്വന്തമായി സ്റ്റോറി ബോർഡ് തയ്യാറാക്കി , ഇങ്ക്സ്കെപ്പ് ,ജിംബിലുമായി പശ്ചാത്തല ചിത്രങ്ങളും, വസ്തുക്കളും വരച്ചുചേർത്താണ് കുട്ടികൾ ഈ പ്രവർത്തനം കുറിച്ചത്.
13/06/2018 ൽ ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകർക്ക് പ്രൊജക്ടർ ക്രമീകരണങ്ങളെകുറിച്ച് പരിചയപ്പെടുത്തി ബോധവത്ക്കരണക്ലാസ്സുകൾ നൽകി.
ഹൈടെക് ക്ലാസ്സ് റൂം സുരക്ഷാ കമ്മറ്റീ രൂപീകരണം
ഹൈടെക് ക്ളാസ്‌മുറികളുടെ പരിപാലനയും സുരക്ഷയും ഉറപ്പുവരുത്തുവാൻ,അധ്യാപകരോട് ചേർന്ന് നിൽക്കുന്ന സ്കൂൾ സുരക്ഷാകമ്മറ്റിയെ രൂപീകരിച്ചു.ഹൈസ്കൂളിലെ എല്ലാ ക്ളാസുകളിലും നിന്ന് ഉത്തരവാദിത്വബോധമുള്ള രണ്ടു കുട്ടികളെ തിരഞ്ഞെടുക്കുകയും,ഒാരോ ക്ളാസ്‌മുറികളിലെയും ഹൈടെക് വസ്തുക്കളുടെ പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യുന്നു.

ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം

തിയതി | കൈറ്റ് മിസ്ട്രസ് | പ്രവർത്തനം! |
---|---|---|
04/07/2018 | ശ്രീമതി.പ്രസീദാ പോൾ | ആനിമേഷനെകുറിച്ചുള്ള ക്ലാസ്സുകൾ നടത്തി . രണ്ട് വീഡിയോകാണിച്ച് ആനിമേഷൻ പരിചയപ്പെടുത്തി. ഓരോ ഗ്രൂപ്പുകളും സ്റ്റോറീബോർഡുകൾ തയ്യാറാക്കി |
23/7/2018 | സി മരിയാ സെബാസ്റ്റ്യൻ | Tupi Tube Desk സോഫ്റ്റവെയർ പരിചയപ്പെടുത്തി. ഒരുവിമാനം ആനിമേഷനിലൂടെ പറക്കുന്നത് പരിചയപ്പെടുത്തി. Tween സങ്കേതം ഉപയോഗിച്ച് ആനിമേഷൻ എളുപ്പമാക്കാൻ പഠിച്ചു. |
26/7/2018 | ശ്രീമതി.പ്രസീദാ പോൾ | പച്ചാത്തലത്തിന് ചലനം നൽകി ആനിമേഷൻ തയ്യാറാക്കി .കാറ് ഓടിക്കുന്ന പ്രവർത്തനം ,Dynamic BG Mode,Stastic BG Mode , Frames Mode എന്നീ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് ആനിമേഷൻ തയ്യാറാക്കിയത്. |
30/07/2018 | സി മരിയാ സെബാസ്റ്റ്യൻ | ആനിമേഷന് ആവശ്യമായ പശ്ചാത്തല ചിത്രം ജിമ്പ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രവർത്തനം.ചിത്രം png ഫോർമാറ്റിലേക്ക് എക്സ്‍പ്പോർട്ട് ചെയ്യുന്ന പ്രവർത്തനം, ബലൂൺ, വിമാനം ഇവയുടെ ചലനം ആനിമേഷൻ ആക്കി. |
മലയാളം കമ്പ്യൂട്ടിങ് & ഇന്റർനെറ്റ്
തിയതി | കൈറ്റ് മിസ്ട്രസ് | പ്രവർത്തനം! |
---|---|---|
02/08/2018 | ശ്രീമതി.പ്രസീദാ പോൾ | വിവിധ തരം മലയാളം ഫോണ്ടുകൾ തിരിച്ചറിയാനും കൃത്യതയിലും വേഗത്തിലും മലയാളം ടൈപ്പിങ് പരിശീലനം |
19/09/2018 | സി മരിയാ സെബാസ്റ്റ്യൻ | അക്ഷരങ്ങൾ, സ്വരാക്ഷരം, കൂട്ടക്ഷരം, ചില്ലുകൾ,ഇവ പരിചയപ്പെടുത്തുന്നു. |
26/09/2018 | ശ്രീമതി.പ്രസീദാ പോൾ | ആമുഖം, ശീർഷകങ്ങൾ, ഉപശീർഷകങ്ങൾ, ഉള്ളടക്കപ്പട്ടിക, പേജ്നമ്പർ,മേൽവരി, കീഴ്‍വരി, അടിക്കുറിപ്പുകൾ ഇവ പരിചയപ്പെടുത്തി. |
03/10/2018 | ശ്രീമതി.പ്രസീദാ പോൾ | Index and Tables ,Export as PDF എന്നിവയിൽ പരിശീലനം , |
10/10/2018 | സി മരിയാ സെബാസ്റ്റ്യൻ | ഇന്റർനെറ്റിന്റെ അടിസ്ഥാന ആശയങ്ങളെകുറിച്ചുള്ള ധാരണ. |
സ്‍ക്രാച്ച് - പരിശീലനം
തിയതി | കൈറ്റ് മിസ്ട്രസ് | പ്രവർത്തനം! |
---|---|---|
20/10/2018 | ശ്രീമതി.പ്രസീദാ പോൾ | ലൂപ്പിങ്, കളർസെൻസിങ്, കണ്ടീഷൻ സ്റ്റേറ്റ് മെന്റ്, എന്നിവ പരിചയപ്പെടുത്തി, സ്‍പ്രൈറ്റിനെ ചലിപ്പിക്കൽ, ദിശമാറ്റൽ എന്നിവ മനസ്സിലാക്കുന്നു.callout രൂപത്തിലുള്ള സംഭാഷണം ഗണിതപൂച്ചയിലൂടെ പരിചയപ്പെയുത്തി. |
24/10/2018 | ശ്രീമതി.പ്രസീദാ പോൾ | callout ഉപയോഗിച്ച് സ്‍ക്രാച്ചിൽ ലഘുസംഭാഷണം ഉൾപ്പെടുത്തുന്ന വിധം, broadcast എന്ന നിർദേശത്തിന്റെ ആവശ്യകത മനസ്സിലാക്കുന്നു.When I receive messageഎന്ന event ന്റെ ആവശ്യകത മനസ്സിലാക്കുന്നു. |
31/10/2018 | ശ്രീമതി.പ്രസീദാ പോൾ | സ്‍ക്രാച്ച് സോഫ്‍റ്റ്‍വെയറിന്റെ സഹായത്തോടെ ഗെയിം നിർമ്മിക്കാനുള്ള പരിശീലനം , ഗയിംന് സ്കോർ നൽകുന്നതും മനസ്സിലാക്കുന്നു. |
മൊബൈൽ ആപ്പ്
തിയതി | കൈറ്റ് മിസ്ട്രസ് | പ്രവർത്തനം! |
---|---|---|
07/11/2018 | ശ്രീമതി.പ്രസീദാ പോൾ | ആപ്പ് ഇൻവെന്റർ സോഫ്‍റ്റ് വെയർ പരിചയപ്പെടുത്തി.ഇത് ഉപയോഗിച്ച് സ്വന്തമായി മൊബൈൽആപ്പ് നിർമ്മിക്കുന്നതിനായി പരിശീലനം നൽകി. MITApp Inventer ഉപയോഗിച്ച് ആപ്പ് നിർമ്മിക്കുന്ന രീതിയും പരിചയപ്പെടുത്തുന്നു. |
14/11/2018 | സി.മരിയാ സെബാസ്റ്റ്യൻ | മൊബൈൽ ആപ്പ് നിർമ്മാണം - കാൽക്കുലേറ്റർ |
21/11/2018 | ശ്രീമതി.പ്രസീദാ പോൾ | മൊബൈൽ ആപ്പ് നിർമ്മാണം - Drawing |
പൈത്തൺ & ഇലക്ടോണിക്സ്
തിയതി | കൈറ്റ് മിസ്ട്രസ് | പ്രവർത്തനം! |
---|---|---|
28/11/2018 | ശ്രീമതി.പ്രസീദാ പോൾ | പൈത്തൺ കോടുകൾ തയ്യാറാക്കി പ്രവർത്തിപ്പിക്കുന്ന പരിശീലനം |
04/11/2018 | സി.മരിയാ സെബാസ്റ്റ്യൻ | അക്ഷരങ്ങളും അക്കങ്ങളും ഉൾപ്പെടുത്തി പ്രോഗ്രാം തയ്യാറാക്കുന്നു. ഗണിതക്രീയകൾ ഉൾപെടുത്തുവാനുള്ള പരിശീലനം |
03/01/2019 | സി.മരിയാ സെബാസ്റ്റ്യൻ | ഇലക്‌ട്രോബ്രിക്ക് കിറ്റ് പരിചയപ്പെടുത്തുന്നു. ബ്രിക്‌സുകൾ ഉപയോഗിച്ച് പല ഔട്ട് പുട്ടുകളും തയ്യാറാക്കുന്നു. |
റോബോട്ടിക്സ്
തിയതി | കൈറ്റ് മിസ്ട്രസ് | പ്രവർത്തനം! |
---|---|---|
09/01/2019 | ശ്രീമതി.പ്രസീദാ പോൾ | കമ്പൂട്ടർ പ്രോഗ്രാമുകളിലൂടെ ഇതര ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കഴിയും എന്ന റോബോട്ടിക്സിലൂടെ പരിചയപെടുന്നു.
കൈകളുടെ ചലനത്തിലൂടെ കമ്പ്യൂട്ടറിന്റെ അകത്തുള്ള ബലൂൺ ചലിപ്പിക്കുന്നു. |
16/01/2019 | ശ്രീമതി.പ്രസീദാ പോൾ | റാസ്‍ബറി പൈ പ്രവർത്തിപ്പിക്കുന്നതിനുള്ള ശേഷി നേടുന്നു. റാസ്‍ബറിപൈ കമ്പൂട്ടറിലെ പ്രധാന ഭാഗങ്ങൾ , ധർമ്മങ്ങൾ പരിചയപെടുന്നു. |
23/01/2019 | ശ്രീമതി.പ്രസീദാ പോൾ | Led, bread board, resister തുടങ്ങിയ ഇലക്‌ട്രോണിക്ക് ഉപകരണങ്ങൾ ഉപയോഗിച്ച് ലഘുസർക്യൂട്ടുകൾ തയ്യാറാക്കുന്നു. പ്രോഗ്രാമുകളിലൂടെ ഉപകരണങ്ങളെ നിയന്ത്രിക്കാൻ സാധിക്കുമെന്നും പഠിക്കുന്നു. |
ഹാർഡ്‌വെയർ
തിയതി | കൈറ്റ് മിസ്ട്രസ് | പ്രവർത്തനം! |
---|---|---|
30/01/2019 | ശ്രീമതി.പ്രസീദാ പോൾ | കമ്പ്യൂട്ടറിനെയും അതിന്റെ ഭാഗങ്ങളെയും തിരിച്ചറിയുന്നതിനും, സി.പി.യു വിലെ ഭാഗങ്ങൾ വേർപെടുത്തി തിരികെ യോജിപ്പിക്കുന്നതിനും പരിശീലിക്കുന്നു |
06/02/2019 | സി.മരിയാ സെബാസ്റ്റ്യൻ | നെറ്റ്‌വർക്ക് ചെയ്ത കമ്പ്യൂട്ടറുകളുടെ ഡസ്ക്‌ടോപ്പുകൾ ഷെയർ ചെയ്യാൻ പഠിപ്പിക്കുന്നു. |
13/06/2019 | സി.മരിയാ സെബാസ്റ്റ്യൻ | ഹൈടെക്ക് ക്ളാസ് മുറികളുടെ പ്രവർത്തനത്തിൽ അനുഭവപ്പെടാറുള്ള കമ്പ്യൂട്ടർ അനുബന്ധപ്രശ്നങ്ങൾ പരിഹരിക്കുവാൻ പഠിക്കുന്നു |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തന ഫണ്ട്
സാമൂഹ്യപ്രസക്തിയുള്ള ഐ.സി.റ്റി പ്രവർത്തനം
പ്രവർത്തനം 1
ഐ.ടി പ്രോജക്ടിനായി കുട്ടികളുമായി ബന്ധപ്പെടുത്തും , ഒപ്പം ഐ.ടി സാധ്യതകളേറിയതുമായ ഒരു വിഷയം കണ്ടെത്തി .
പ്രവർത്തനം 2
സ്കൂളിലെ എല്ല അധ്യാപകരുടേയും പിന്തുണ ഉറപ്പുവരുത്തുകയും , ക്ളാസുകളിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തുകയും ചെയ്തു .
പ്രവർത്തനം 3
തിരഞ്ഞെടുത്ത കുട്ടികളെ വിളിച്ചുകൂട്ടി , അവർക്ക് സിസ്റ്റർ മരിയ ഒരു ബോധവൽകരണ ക്ളാസ് കൊടുക്കുകയുെം ചെയ്തു .
പ്രവർത്തനം 4
ഭവനദർശനം നടത്തി , മാതാപിതാക്കളുടെ പിന്തുണയും ഉറപ്പുവരുത്തി . ക്ളാസിൽ വായന മൂല സ്ഥാപിച്ചു വായന കുറിപ്പുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടു .
പ്രവർത്തനം 5
പ്രഥമ അസസ്മെന്റിന്റെ മാർക്കും , രണ്ടാമത്തെ അസസ്മെന്റിന്റെ മാർക്കും അപഗ്രഥിച്ചു .
ഐ.റ്റി മേളയിലെ പങ്കാളിത്തം
സബ്‌ജില്ലാ തലം
ആറ് ഇനങ്ങളിലായി നടത്തപ്പെടുന്ന ഐ.ടി. മേളയിൽ ആറിനങ്ങളിലും കുട്ടികൾ പങ്കെടുത്തു. സബ് ജില്ലാ മേളയിൽ നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.രണ്ട് ഇനങ്ങളിൽ രണ്ടാം സ്ഥാനവും, എ ഗ്രേഡും കരസ്ഥമാക്കി, സബ് ജില്ലാ ഒാവർറോൾ രണ്ടാം വർഷവും നേടിയെടുത്തു.

ജില്ലാ തലം
ജില്ലയിൽ ആറിനങ്ങളിലും നമ്മുടെ സ്കൂളിന് പ്രാതിനിധ്യം ഉണ്ടായിരുന്നു. ഇതിൽ മൾട്ടിമീഡിയ പ്രസന്റേഷനിലും, പ്രോജക്ടിലും ഒന്നാം സ്ഥാനവും, എ ഗ്രേഡും കരസ്ഥമാക്കി,ജില്ലാ ഒാവർറോൾ നേടുകയും ചെയ്തു.

സംസ്ഥാന തലം
കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാനമേളയിൽ സ്കൂളിന്റെ അഭിമാന താരങ്ങളായ മാസ്റ്റർ ജിതിൻ ജോയി, കുമാരി ആഞ്ചലീനാ എബ്രാഹം എന്നിവർ പങ്കെടുത്ത് ഗ്രേസ് മാർക്കിന് അർഹരാകുകയും ചെയ്‌തു
മാഗസിൻ നിർമ്മാണം
ഡിജിറ്റൽ മാഗസിൻ പത്രാധിപ സമിതി രൂപീകരണം
ലിറ്റിൽ കെെറ്റ്സിന്റെ ഗ്രൂപ്പ് പ്രവർത്തനമായ ഡിജിറ്റൽ മാഗസിന്റെ നിർമാണത്തിന്റെ ആദ്യഘട്ടമായി
പത്രാധിപസമിതി രൂപീകരിച്ചു .
എക്സിക്യുട്ടീവ് മെമ്പേഴ്സ്
റവ.ഫാ. ജോസഫ് മുളഞ്ഞനാൽ-സ്‌കൂൾ മാനേജര്
റവ.സി വൽസമ്മ മാത്യു-ഹെഡ്‌മിസ്‌ട്രസ്
ശ്രീ.സുനീഷ് കാരികുന്നേൽ-പി.ടി.എ പ്രസിഡന്റ്
ശ്രീമതി.ജിജി ജിജി-എം.പി.ടി.എ പ്രസിഡന്റ്
ശ്രീമതി.പ്രസീദാ പോൾ-SITC
സി.മരിയ സെബാസ്റ്റ്യൻ-കൈറ്റ് മിസ്‌ട്രസ്
എഡിറ്റോറിയൽ ബോർഡ്
അഭിജിത്ത് സജീവ്
അഭിജിത്ത് പി.ആർ
അഭിരാം റെജി
അമൃതാ ജയപ്രകാശ്
ബിനി സാബു
നയന ജോൺ
ഘട്ടം ഒന്ന്
ലിറ്റിൽ കെെറ്റ്സ് കുട്ടികളോട് അവരിൽ നിന്നും, സ്‌കൂളിലെ മറ്റ് കുട്ടികളിൽ നിന്നും , മാഗസിന് ആവശ്യമായ രചനകൾ ശേഖരിക്കുവാൻ ആവശ്യപ്പെട്ടു .
ഘട്ടം രണ്ട്
ശേഖരിച്ച രചനകളിൽ നിന്നും ,തിരഞ്ഞെടുത്തവ ലിറ്റിൽ കെെറ്റ്സുകൾ തന്നെ ടെെപ്പ് ചെയ്ത സൂക്ഷിച്ചു.
ഘട്ടം മൂന്ന്
പിന്നീട് അതിൽ വേണ്ട എഡിറ്റിങ്ങ് നടത്തി. പശ്ചാത്തല ചിത്രം ഉൾപ്പെടുത്തി. ഫോർമാറ്റിംഗ് നടത്തി. കുട്ടികളുടെ ചിത്രവും ഉൾപ്പെടുത്തി .
ഘട്ടം നാല്
മാഗസിന് ആവശ്യമായ ആശംസകൾ ശേഖരിച്ചു.ടെെപ്പിംഗ് നടത്തി.
ഘട്ടം അഞ്ച്
മാഗസിന് മൊത്തമായി,പശ്ചാത്തലം ഉൾപ്പെടുത്തി, മേൽവരി ,കീഴ്‌വരി,മുതലായവ ചേർത്ത് മാഗസിന് പൂർണ രൂപം നൽകി.
ഘട്ടം ആറ്
pdf ആയി export ചെയ്തു
ഘട്ടം ഏഴ്
സ്‌കൂൾ മാനേജർ എറണാകുളം മാസ്‌റ്റർ ട്രയിനർമാരായ ശ്രീ. സജിമോൻ പി.എൻ , ശ്രീ.അനിൽകുമാർ കെ.ബി എന്നിവർക്ക് സി.ഡി.കൈമാറികൊണ്ട് മാഗസിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ചു. ലിറ്റിൽകൈറ്റ്‌സ് ലീഡർ മാസ്റ്റർ ജയിംസ് റ്റോമി മാഗസിൻ പ്രൊജക്ചറിലൂടെ പൊതുജനസമക്ഷം പ്രദർശിപ്പിച്ചു
വിദഗ്ധരുടെ ക്ലാസ്
ഹാർഡ്‍വെയർ പരിശീലനം
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി കൈറ്റിൻെറ നിർദ്ദേശാനുസരണം രണ്ട് വിദഗ്ധരുടെ ക്ളാസുകൾ നടത്തി.ഒന്നാമത്തെ ക്ളാസ് നയിച്ചത് കോട്ടയം ജില്ലയിലെ,ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ കാഞ്ഞിരമറ്റത്തെ എസ്.എെ.റ്റി.സി.യും,എെ.ടി വിദഗ്ധയുമായ സിസ്റ്റർ ട്രീസാ ജോസഫ് ആയിരുന്നു.സിസ്റ്ററിൻെറ ഹാർഡ് വെയറിൻെറ ക്ളാസ് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു

ഇന്റർനെറ്റ്, ഇമേജ് സേർച്ചിംഗ് , സൈബർ സേഫ്റ്റി , ഡൗൺലോഡിങ്
രണ്ടാമത്തെ വിദഗ്ധ ക്ളാസ് നയിച്ചത് ഗവ.ഹയർസെക്കണ്ടറി സ്കുളിലെ എെ.റ്റി വിദഗ്ധനായ ശ്രീ.സിജോ കുര്യാക്കോസാണ്.ഇൻെറർനെറ്റ്, സൈബർസെല്ല്,ഇമേജ് സേർച്ചിങ്,വീഡിയോ ഡൗൺലോഡിങ് എന്നിവയെ കുറിച്ചുള്ള സാറിൻെറ ക്ളാസും ഏറെ ഉപകാരപ്രദമായിരുന്നു.

ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്വാമ്പ്
സ്കൂളിലെ ഏകദിന ക്യാമ്പിലും പ്രോഗ്രാമിങ്ങിന്റെ അഭിരുചി പരീക്ഷയിലും മികവുതെളിയിച്ച കുട്ടികളെ ഉപജില്ലാ ക്യാമ്പിൽ പങ്കെട്ടുപ്പിക്കുകയുണ്ടായി.ഏട്ടുകുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്ത് കൂടുതൽ അറിവുകൾ ആർജിച്ചത്.
Programming
ജിതിൻ ജോയ്
ജെഫിൻ സെബാസ്റ്റ്യൻ
ബിനി സാബു
നയന ജോൺ
Animation
എൽദോസ് ലാൽ
അഭിജിത്ത് സജീവ്
ബിഞ്ചു കുര്യാക്കോസ്
ആൻമരിയ സണ്ണി
ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്വാമ്പ്
ഉപജില്ലാ ക്യമ്പിൽ പ്രോഗ്രാമിങ്ങിൽ ഏറ്റവും മികച്ചപ്രവർത്തവം കാഴ്ചവച്ച ജിതിൻ ജോയി ജില്ലാ ക്യാമ്പിൽ പങ്കെടുക്കുകയും ,കൂടുതൽ അറിവ് ആർജിക്കുകയും , അത് കൂട്ടുകാർക്ക് പകർന്നുകൊടുക്കുകയും ചെയ്തു.

ഫീൽഡ് ട്രിപ്പ്
ലിറ്റിൽ കൈറ്റ്സുകൾക്കായി ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുകയുണ്ടായി. ഐ.ടി ശൃംഖലയുടെ ഏറ്റവുമധികം ഉപയോഗം നടത്തുന്ന ഒരു ആതുര സേവന രംഗമായ ദേവമാതാ ഹോസ്പിറ്റൽ കൂത്താട്ടുകുളത്തേക്കാണ് ഞങ്ങൾ വിസിറ്റ് നടത്തിയത് . കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ലാബ്, എക്സറേ, സ്കാനിങ്ങ് സെക്ഷൻ ,റജിസ്ട്രേഷൻ കൗണ്ടർ ,ഫാർമസി തുടങ്ങിയ എല്ലാസ്ഥലങ്ങളിലും ഈ കംപ്യൂട്ടർ ശാഖയുടെ ഉപയോഗം നേരിട്ട് കണ്ട് ബോധ്യമാക്കി . ഡോക്ടർമാരും , മറ്റ് അധികൃതരും കുട്ടികൾക്ക് കാര്യങ്ങൾ വളരെ വ്യക്തമായി വിശദീകരിച്ചുകൊടുത്തു.ഈ ഫീൽഡ് ട്രിപ്പ് കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു
സ്കൂൾതല വാർഷിക ഡിജിറ്റൽ റിപ്പോർട്ട് നിർമ്മാണം
ലിറ്റിൽ കൈറ്റ്സിന്റെ ഈ വർഷത്തെ ഏറ്റവും എടുത്തു പറയത്തക്ക ഒരു പ്രവർത്തനമായിരുന്നു,സ്കൂൾ വാർഷികത്തോട് അനുബന്ധിച്ചുള്ള സ്കൂൾ ഡിജിറ്റൽ റിപ്പോർട്ട്. അത് പ്രയാസമേറിയ ഒരു കഠിനാധ്വാനമായിരുന്നു.ദിവസങ്ങളോളം ലിറ്റിൽ കൈറ്റ്സ് ഇതിനായി കഠിനാധ്വാനം ചെയ്തു. അധ്യാപകരുടെ വീഡിയോകൾ ശേഖരിച്ചും, ഡബ്ബിങ് നടത്തുകയും, അനുബന്ധ ഫോട്ടോസും, വീഡിയോസുമൊക്കെ ഉൾപ്പെടുത്തി, ഓപ്പൺ ഷോട്ടും ഓഡാസിറ്റിയും ഒക്കെ പ്രയോജനപ്പടുത്തി, വമ്പിച്ച വിജയത്തിലെത്തിയ ഒരു പ്രവർത്തനമായിരുന്നു ഇത് മാതാപിതാക്കളും, അധ്യാപകരും എല്ലാം ഈ കുട്ടികളെ ഏറെ പ്രശംസിച്ചു. എല്ലാത്തിനും ദൈവത്തിന് ഒരായിരം നന്ദി ......
ഘട്ടം ഒന്ന്
ഘട്ടം രണ്ട്
ഘട്ടം മൂന്ന്
ഘട്ടം നാല്
ഘട്ടം അഞ്ച്
ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
|
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |