സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം

13:44, 7 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhsschampakulam (സംവാദം | സംഭാവനകൾ)

കുട്ടനാടിന്റ തിലകക്കുറിയായി ഗ്രാമീണ സൗന്ദര്യം വീണക്കമ്പികൾ മീട്ടുന്ന നാടാണ് ചമ്പക്കുളം........

സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം
വിലാസം
ചമ്പക്കുളം

ചമ്പക്കുളം പി.ഒ,
ആലപ്പുഴ
,
688505
,
ആലപ്പുഴ ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04772736239
ഇമെയിൽsmhsschampakulam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന സെബാസ്റ്റ്യൻ കെ
പ്രധാന അദ്ധ്യാപകൻഅലക്‌സാണ്ടർ കെ വർഗീസ്
അവസാനം തിരുത്തിയത്
07-02-2019Smhsschampakulam
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സെന്റ് മേരീസിനെക്കുറിച്ച് .......

ചരിത്രവും സംസ്ക്കാരവും ഇഴപിരിഞ്ഞ്, കാർഷിക സംസ്ക്കാരത്തിന്റെ തനിമയും മഹിമയും വിളിച്ചോതുന്ന നാട്........

അവിടെ പമ്പാനദിയുടെ തലോടലേറ്റ് പരിശുദ്ധ അമ്മയുടെ നാമം പേറുന്ന പ്രസിദ്ധമായ കല്ലൂർക്കാട് ഫൊറോനാ ദേവാലയത്തിന്റെ പവിത്ര സാന്നിദ്ധ്യത്തിലും അനുഗ്രഹീതയാണ് ചമ്പക്കുളം സെന്റ്. മേരീസ് ഹയർ സെക്കൻഡറി വിദ്യാലയം................

ചമ്പക്കുളത്തിനു മാർഗ്ഗദീപമായി ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെൻറിനു കീഴിൽ ഒരു പ്രൈമറി വിദ്യാലയമായിട്ടാണ‍് 1905 - ൽ ഈ വിദ്യാലയം സ്ഥാപിതമായത്....................

നാടിന്റെ വളർച്ചയ്ക്കൊപ്പം 1950 - ൽ ഹൈസ്ക്കൂളായും 1998-ൽ ഹയർസെക്കന്ററിസ്ക്കൂളായും വളരുകയായിരുന്നു ഈ വിദ്യാലയം.


ഭൗതികസൗകര്യങ്ങൾ

*കമ്പ്യൂട്ടർ ലാബ്‍

യു.പി വിഭാഗത്തിനും ഹൈസ്ക്കൂളിനുമായി 15 കമ്പ്യൂട്ടറുകൾ ഉൾക്കൊളളുന്ന കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.

==സ്കൂൾ ലൈബ്രറി==
  4500 - ൽ പരം പുസ്തകങ്ങൾ 9 ദിനപത്രങ്ങൾ  20 വാരികകൾ കുട്ടികൾക്ക് സ്കൂൾ സമയവും അല്ലാതെയും വിപുലമായ  വായനാ അവസരം  ഒരുക്കി സ്കൂൾ ഹയർ സെക്കൻഡറി  ലൈബ്രറിയുടെ സജീവമായ പ്രവർത്തനം  മുന്നോട്ടുപോകുന്നു. ഒരു മുഴുവൻസമയ  ലൈബ്രറി എൻറെ സേവനവും ഇവിടെ ലഭ്യമാണ് ഇവിടെ ലഭ്യമാണ് ഹൈസ്കൂൾ  വിഭാഗത്തിലും വിപുലമായ പുസ്തകങ്ങളുള്ള ലൈബ്രറി  സൗകര്യങ്ങൾ ലഭ്യമാണ്          


 == പാഠ്യേതര പ്രവർത്തനങ്ങൾ  ==
         ==സിവിൽസർവീസ് കോച്ചിംഗ്  ==      
           ഹൈസ്കൂൾ ഹൈസെക്കന്ഡറി സ്കൂൾ സംയുക്തമായി മാസത്തിൽ ഒരുപ്രാവശ്യം സിവിൽ സർവീസ് അക്കാദമി യുടെ ഫാക്കൽറ്റി ക്ലാസ് നടന്നുവരുന്നു  .
                                          == കൗൺസിലിംഗ്==
 കൗമാരക്കാരായ കുട്ടികൾക്ക് ആവശ്യമായ  മാർഗ്ഗനിർദ്ദേശങ്ങളും  നൽകുന്നതിനും കുട്ടികൾക്ക് മാനസികമായ പിന്തുണ നൽകുന്നതിനുമായി ബഹുമാനപ്പെട്ട ഫാദർ ജോൺ മാവേലി എംബിബിഎസ് ആഴ്ചയിൽ മൂന്നുദിവസം സ്കൂളിൽ എത്തുന്നത് ഹയർസെക്കൻഡറി വിഭാഗത്തിൽ ആലപ്പുഴയുടെ  ദനഹാ label നിന്നുള്ള സിസ്റ്റേഴ്സ് നേതൃത്വത്തിൽ കുട്ടികൾക്ക് കൗൺസിലിംഗ് നൽകി വരുന്നു


<img src ="/home/it/Desktop/111.jpg"/>

* ബീംസ്

കാലഘട്ടത്തിന്റെ ആവശ്യം പരിഗണിച്ച് 2009-10 അദ്ധ്യയന വർഷം മുതൽ സ്ക്കൂളിൽ നടപ്പിലാക്കി വരുന്ന നൂതന പദ്ധതിയാണിത്. കുട്ടികളുടെ കഴിവുകളെ വളർത്തുന്നതിനും, ഇം ഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിട്ട്, സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ അദ്ധ്യാപകരുടെ സഹകരണത്തോടെ പദ്ധതി മുന്നേറുന്നു.

*റീസെറ്റ് - ആർ. ഇ. എസ്. ഇ. റ്റി.

വിദ്യാർത്ഥികളിൽ മാനവിക മൂല്യങ്ങൾ പകർന്നു നൽകുക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നു മനസ്സിലാക്കി സ്ക്കൂൾ ആവിഷ്ക്കരിച്ചിരിക്കുന്ന നൂതന പദ്ധതിയാണിത്. വിദ്യാർത്ഥികളുടെ ധാർമ്മികവും വൈകാരികവുമായ പരിശീലനം ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രഗത്ഭരുടെ ക്ലാസുകൾ ഇതിനായി ക്രമീകരിച്ചിരിക്കുന്നു.

* സ്കൗട്ട് & ഗൈഡ്സ്.

* എൻ.സി.സി.=

1955 -ൽ 50 ആൺകുട്ടികൾ മാത്രം ഉണ്ടായിരുന്ന ഒരു യൂണിററ് . പിന്നീട് 100 കേഡറ്റ്സ് ഉളള ഒരു ട്രൂപ്പ് ആയി മാറി. 2005 ആയപ്പോഴേയ്ക്കും പെൺകുട്ടികൾക്ക് 30% സീറ്റുകൾ സംവരണം ചെയ്യപ്പെട്ടു.

* ബാന്റ് ട്രൂപ്പ്.

* ക്ലാസ് മാഗസിൻ.=

വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുവാൻ സ്കൂൾ എന്നും മുന്നിലാണ്. അദ്ധ്യയന വർഷത്തിന്റെ മികവിന് അടിവരയിട്ടുകൊണ്ട് യു.പി, എച്ച്. എസ്. തലങ്ങളിലെ എല്ലാ ക്ലാസ്സുകളും കൈയെഴുത്തു മാസികകൾ ഒരുക്കിയിട്ടുണ്ട്. .യു.പി., എച്ച്.എസ്. വിഭാഗങ്ങളിലെ മികച്ച മാഗസിന് സമ്മാനങ്ങൾ ക്രമീകരിച്ചിരിക്കുന്നു.

* വിദ്യാരംഗം കലാ സാഹിത്യ വേദി.=

* ലിറ്റിൽകൈറ്റ്സ്.=

ഉൾപേജുകളിലൂടെ....................

സംസ്ഥാന വിദ്യാലയങ്ങൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർഥികളുടെ സാങ്കേതിക പരിജ്ഞാനം ഫലപ്രദമായി വർദ്ധിപ്പിക്കേണ്ടതുണ്ട്. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി സാങ്കേതിക വൈദഗ്ധ്യമുള്ള ഒരുസംഘം കുട്ടികളെ വിദ്യാലയത്തിൽ തന്നെ സജ്ജരാക്കുന്നതിനായി ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് പദ്ധതി 2017-18 അധ്യയനവർഷം ചമ്പക്കുളം സെൻറ് മേരീസ് എച്ച്എസ് ൽ ആരംഭിച്ചു. എട്ടാം ക്ലാസ് വിദ്യാർഥികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 23 വിദ്യാർഥികൾക്കാണ് പരിശീലനം നൽകിവരുന്നത് . എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലുമണി മുതൽ അഞ്ചു മണി വരെയാണ് പരിശീലനം. ആകെ 7 മൊഡ്യൂളുകളിലായി ഗ്രാഫിക് & ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ് & ഇൻറർനെറ്റ്, സ്ക്രാച്ച്, മൊബൈൽ ആപ്പ്, പൈത്തൺ& ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ് വെയർ എന്നീ മേഖലകളിലാണ് പരിശീലനം നൽകിവരുന്നത്. കൈററ് മിസ്ട്രസ്‌മാരായി ശ്രീമതി. ജെസ്സമ്മ ജോസഫും ശ്രീമതി ട്രീസ ആൻറണിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.


ഡിജിറ്റൽ മാഗസിൻ 2019

മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിൽ കല്ലൂർക്കാട് ഫൊറോനാ വികാരിയുടെ പ്രാദേശിക മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ചമ്പക്കുളം സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. റവ.ഫാ.മനോജ് കറുകയിൽ കോർപ്പറേറ്റ് മാനേജരായും വെരി.റവ.ഫാ.എബ്രഹാം കാടാത്തുകളം സ്കൂൾ മാനേജരായും സേവനം അനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • {{#multimaps:9.405033, 76.40506 | width=60%| zoom=12 }}