സഹായം:ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സിന്റെ മുഴുവൻ പ്രവർത്തനങ്ങളും കാര്യക്ഷമമായി ഡോക്യുമെന്റ് ചെയ്യേണ്ടതുണ്ട്. മികച്ച ഡോക്യുമെന്റേഷൻ സ്കൂളിലെ ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തങ്ങളുടെ വിലയിരുത്തലിന്റെ ആധികാരിക രേഖകൂടിയാണ്. ലിറ്റിൽ കൈറ്റ്സ് ഉൾപ്പെടെ സ്കൂളിലെ മുഴുവൻ ക്ലബ്ബുകളുടെയും ഡോക്യുമെന്റേഷൻ തയ്യാറാക്കേണ്ടത് സ്കൂൾ വിക്കിയിലാണ്. സ്കൂളുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏതാണ്ടെല്ലാ ക്ലബ്ബുകളും സ്കൂൾ താളിലുള്ള ക്ലബ്ബുകൾ എന്ന പെട്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലബ്ബിന്റെ പേരിൽ ക്ലിക്ക് ചെയ്ത് വിശദാംശങ്ങൾ ചേർത്താൽ മതി.
ക്ലബ്ബിന്റെ വിശദാംശങ്ങൾ
ഇൻഫോബോക്സ്
- ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ അടിസ്ഥാനവിവരങ്ങൾ (യൂണിറ്റ് നമ്പർ, കൈറ്റ് മാസ്റ്റർ, മിസ്റ്റ്രസ്‌മാർ, ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നിവരുടെ പേര് തുടങ്ങിയവ) ഇൻഫോബോക്സിലാണ് നല്കേണ്ടത്.
- ചുവടെ നല്കിയ ഇൻഫോബോക്സിന്റെ കോഡ് അതേപോലെ പകർത്തി ലിറ്റിൽകൈറ്റ്‌സിന്റെ താളിൽ ചേർത്താൽ മതി.
- സമ(=) ചിഹ്നത്തിനുശേഷം വിവരങ്ങൾ ചേർക്കുക.
{{Infobox littlekites
|സ്കൂൾ കോഡ്=
|അധ്യയനവർഷം=
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|ഉപജില്ല=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|ചിത്രം=
|ഗ്രേഡ്=
}}
- ഓരോ വർഷവും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി കൈറ്റ് നല്കുന്ന സ്കോർ ആണ് ഗ്രേഡ് എന്ന ഫീൽഡിൽ നൽകേണ്ടത്. കൈറ്റ് ചുമതലപ്പെടുത്തുന്ന മാസ്റ്റർട്രെയിനർമാരായിരിക്കും സ്കോർ നൽകുക എന്നതിനാൽ സ്കൂൾ അധികൃതർ ഈ ഫീൽഡ് പൂരിപ്പിക്കേണ്ടതില്ല.
അംഗങ്ങളുടെ വിശദാംശങ്ങൾ
- അംഗങ്ങളുടെ പേര് , ക്ലാസ്, ഡിവിഷൻ, ഫോട്ടോ തുടങ്ങിയവ പട്ടികയായി നൽകാവുന്നതാണ്.
നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
- തിയ്യതി,
- പ്രവർത്തനത്തിന്റെ പേര്
- പ്രവർത്തനം നയിച്ച ആളുടെ പേര്,
- പ്രധാന പ്രവർത്തനങ്ങളുടെയോ സെഷനുകളുടെയോ ഒന്നോ രണ്ടോ ഫോട്ടോഗ്രാഫ്
- പ്രവർത്തനത്തിന്റെ വിശദമായ വിലയിരുത്തൽ
- പ്രവർത്തന റിപ്പോർട്ട് ശീർഷകവും ഉപശീർഷകവും നൽകി ഭംഗിയാക്കണം.
മാതൃകയ്ക്ക് ഈ താൾ കാണുക
അംഗത്വം
- ലിറ്റിൽ കൈറ്റ്സിന്റെ ഡോക്യുമെന്റേഷനുവേണ്ടി ആവശ്യമെങ്കിൽ സ്കൂൾവിക്കിയിൽ പുതിയ അംഗത്വം ഉണ്ടാക്കാവുന്നതാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സ്കൂൾവിക്കിയിൽ തിരുത്താൻ ഈ ഉപയോക്തൃനാമം നല്കിയാൽ മതി. കൈറ്റ് മാസ്റ്ററുടെ മേൽനോട്ടത്തിൽ മാത്രമാണ് കുട്ടികൾ തിരുത്തുന്നത് എന്ന് ഉറപ്പുവരുത്തണം.
- ഉപയോക്തൃനാമം lk+schoolcode (ഉദാ: lk15001) എന്ന രീതിയിൽ നൽകിയാൽ മതി.
- അംഗത്വമുണ്ടാക്കുമ്പോൾ ഇ-മെയിൽ സ്ഥിരീകരണത്തിനുവേണ്ടി വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് നൽകേണ്ടത്.
വർഗ്ഗീകരണം
ലിറ്റിൽ കൈറ്റ്സ് എന്ന വിഭാഗത്തിൽ ഉൾപ്പെട്ട പേജുകളെ തരംതിരിക്കുന്നതിനായി, പേജുകളിൽ
[[Category:ലിറ്റിൽ കൈറ്റ്സ്]]
എന്ന് കൂടി ഉൾപ്പെടുത്തേണ്ടതാണ്.
ഡിജിറ്റൽ മാഗസിൻ
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാസിൻ സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുമ്പോൾ
- പരമാവധി 15 MB വരെ സൈസുള്ള ഡോക്യുമെന്റുകൾ മാത്രമേ അപ്‍ലോഡ് ചെയ്യാൻ കഴിയുകയുള്ളൂ.
- പി.ഡി.എഫ് ഫോർമാറ്റിലുള്ള ഡോക്യുമെന്റുകളാണ് അപ്‍ലോഡ് ചെയ്യേണ്ടത്.
- കൂടുതൽ വിശദാംശങ്ങൾക്ക് ഈ പ്രമാണം കാണുക
ഘട്ടം ഒന്ന്
- ഫയലിന് പേര് നൽകുമ്പോൾ
- സ്കൂൾകോഡ്, ജില്ലയുടെ ചുരുക്കപ്പേര്, മാഗസിന്റെ/സ്കൂളിന്റെ പേര്,വർഷം എന്നിവ - ചിഹ്നത്താൽ വേർതിരിച്ചാണ് ഫയലിന് പേര് നൽകേണ്ടത്. (ഉദാഹരണം - 15068-wyd-gmrs pookkode-2019.pdf). പേര് നൽകുമ്പോൾ നല്കിയിരിക്കുന്ന ക്രമം മാറാതിരിക്കാൻ ശ്രദ്ധിക്കുക.
- ജില്ലകളുടെ ചുരുക്കപ്പേര് - KGD, KNR, WYD, KKD, MLP, TSR, PKD, EKM, IDK, KTM, ALP, PTA, KLM, TVM - എന്നിവതന്നെ ഉപയോഗിക്കുക.
ഘട്ടം രണ്ട്
- ഫയൽ അപ്‍ലോഡ് ചെയ്യുമ്പോൾ:-
- അപ്‍ലോഡ് ചെയ്യുന്ന മാഗസിന് ഡിജിറ്റൽ മാഗസിൻ 2019 എന്ന വർഗ്ഗം ചേർക്കണം. ഫയൽ അപ്ലോഡിംഗിന്റെ മൂന്നാം ഘട്ടത്തിൽ (വിവരിക്കുക) ശീർഷകം, വിവരണം, സൃഷ്ടിച്ച തീയതി, വർഗ്ഗങ്ങൾ എന്നിവ ചേർക്കാനുള്ള ഓപ്ഷൻ ലഭ്യമാകും. വർഗ്ഗം ചേർക്കുമ്പോൾ അക്ഷരത്തെറ്റില്ലാതിരിക്കാൻ ശ്രദ്ധിക്കുക.
ഘട്ടം മൂന്ന് - ഉപതാൾ നിർമ്മിക്കുക
- ലിറ്റിൽകൈറ്റ്സ് എന്ന താളിൽ ഡിജിറ്റൽ മാഗസിൻ എന്ന ഉപതാളുണ്ടാക്കുക.
- ഉപതാളുണ്ടാക്കാൻ ഇനി നൽകിയിരിക്കുന്ന കോഡ് അതേപോലെ ലിറ്റിൽകൈറ്റ്സ് താളിൽ പകർത്തിയാൽ മതി.
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
ഘട്ടം നാല് - വർഗ്ഗീകരണം
- ഇപ്പോൾ സൃഷ്ടിച്ച താളിൽ ഡിജിറ്റൽ മാഗസിൻ 2019 എന്ന വർഗ്ഗം ചേർക്കുക.
- ഇതിനായി ഇനി നൽകിയിരിക്കുന്ന കോഡ് അതേപോലെ താളിൽ പകർത്തിയാൽ മതി.
[[Category:ഡിജിറ്റൽ മാഗസിൻ 2019]]
ഡിജിറ്റൽ മാഗസിൻ താളിൽ ചേർക്കാൻ
ഡിജിറ്റൽ മാഗസിൻ എന്ന താളിൽ നിങ്ങൾ മാസിക തയ്യാറാക്കിയതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, പ്രകാശന ചിത്രങ്ങൾ വാർത്തകൾ തുടങ്ങിയവ ചേർക്കാം.
ഈ താളിൽ നാം അപ്ലോഡ് ചെയ്ത pdf ഫയലിന്റെ കണ്ണി ചേർക്കാനായി ഈ മാതൃകയിൽ ഒരു കോഡ് ചേർക്കുക.
മാതൃക :
എന്ന കോഡ് ചേർത്താൽ തളിര് എന്ന ലിങ്ക് വരും.
[[: ഡിജിറ്റൽ മാഗസിൻ ഫയൽപേര് .pdf| ഡിജിറ്റൽ മാഗസിൻ്റെ പേര്]]
എന്ന ക്രമത്തിൽ ചേർക്കുക.
ഫയലിന്റെ വലുപ്പം കുറയ്ക്കാൻ
മാഗസിനുകൾക്ക് 15 Mbയിൽ കൂടുതൽ ഫയൽസൈസുണ്ടെങ്കിൽ അവ സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല. ഇത്തരം ഫയലുകൾ കമ്പ്രസ്സ് ചെയ്ത് ഫയൽ സൈസ് കുറയ്ക്കാവുന്നതാണ്. ഇതിനുള്ള പ്രവർത്തനക്രമം.
- കമ്പ്രസ്സ് ചെയ്യേണ്ട ഡിജിറ്റൽ മാഗസിൻ ഉൾക്കൊള്ളുന്ന ഫോൾഡർ തുറക്കുക.
- ഫോൾഡറിൽ റൈറ്റ്ക്ലിക്ക് ചെയ്ത് Open in Terminal എന്ന ഓപ്ഷൻ തിരഞ്ഞെടുക്കു.
- ടെർമിനൽ തുറന്നുവരും.
- (ഫയലിന്റെ പേര് digitalmagazine.pdf ആണെന്ന് കരുതുക. ഇതിന്റെ ഫയൽ സൈസ് കുറച്ച് digitalmagazine_resized.pdf എന്ന പേരിൽ ലഭിക്കാൻ ടെർമിനലിൽ ഇനിപ്പറയുന്ന മാതൃകയിൽ കമാന്റ് ടൈപ്പ് ചെയ്ത് എന്റർ കീ അമർത്തുക.)
*ps2pdf digitalmagazine.pdf digitalmagazine_resized.pdf (ps2pdf<space> largefile.pdf<space>smallfile.pdf)