ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ മുതിരമണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 7 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmbamhs (സംവാദം | സംഭാവനകൾ)


ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ മുതിരമണ്ണ
വിലാസം
മുതിരമണ്ണ

താഴേക്കോട് വെസ്റ്റ് .പി ഒ
,
679322
സ്ഥാപിതം14 - 03 - 1957
വിവരങ്ങൾ
ഫോൺ04933 251560
ഇമെയിൽgmlpsm@gmail.com
കോഡുകൾ
സ്കൂൾ കോഡ്18732 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശാന്തി.പി
അവസാനം തിരുത്തിയത്
07-01-2019Cmbamhs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സാമൂഹികവും സാമ്പത്തികവുമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്ന മുതിരമണ്ണയിൽ ആശാരിക്കുന്നു പ്രദേശത്തു (വാലിക്കാട്) 1930കാലഘട്ടങ്ങളിൽ കപ്പൂർ അയമു അധികാരി സ്ഥാപിച്ച ഒരു മുസ്ലിം ഗേൾസ് സ്‌കൂൾ പ്രവർത്തിച്ചിരുന്നു. പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായിരുന്നു അത്. പിന്നീട് ഈ വിദ്യാലയം അടച്ചു പൂട്ടുകയും താഴേക്കോട് വില്ലേജ് ഓഫിസിനു സമീപത്തുണ്ടായിരുന്ന സ്‌കൂളുമായി യോജിപ്പിക്കുകയും ചെയ്തു. ആ സ്‌കൂൾ പിന്നീട് കാപ്പുപറമ്പിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു .അതോടെ മുതിരമണ്ണ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിലക്കുകയും ചെയ്തു. ഇതേതുടർന്ന് കല്ലടി അലവിക്കുട്ടിയുടെ നേതൃത്വത്തിൽ കപ്പൂർ വീരാവുണ്ണി അധികാരി പട്ടണം വാപ്പു പൂക്കോടൻ മൊയ്തു തുടങ്ങിയ പൗര പ്രമുഖർ ഒപ്പുശേഖരണം നടത്തുകയും മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തു .അവരുടെ നിരന്തര ശ്രമഫലമായി 1957 മാർച്ചു മാസം 14 നു മുതിരമണ്ണ ജി .എം എൽ. പി സ്‌കൂൾ ഒരു ഏകാധ്യാപക വിദ്യാലയമായി അനുവദിച്ചു കിട്ടുകയും ചെയ്തു. ആ വര്ഷം തന്നെ കപ്പൂർ വാപ്പു അധികാരിയുടെ പീടിക മുറിയിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. കാറൽമണ്ണ പൂടിക്കളത്തിൽ സരസ്വതി ടീച്ചർ ആയിരുന്നു ആദ്യ അധ്യാപിക. പിന്നീട് പനംകണ്ടത്തിൽ വാപ്പുക്കയുടെ സ്ഥലത്തു നാട്ടുകാരുടെ ശ്രമദാനമായി നിർമിച്ച ഓലഷെഡിലേക്കു സ്‌കൂൾ മാറ്റി സ്ഥാപിച്ചു. പൗര പ്രമുഖനായിരുന്ന വീരാവുണ്ണി അധികാരിയുടെ സന്മനസ്സാൽ ഒരു ഏക്കർ സ്ഥലം സ്‌കൂൾ നിർമിക്കുന്നതിനായി സർക്കാരിലേക്ക് നൽകുകയും നാട്ടുകാർ ശ്രമദാനമായി നിർമിച്ച ഓലഷെഡിൽ വിദ്യാലയം പ്രവർത്തനം തുടരുകയും ചെയ്തു. പിന്നീട് 5ക്ളാസ്സ് മുറികളോട് കൂടിയ ആസ്ബസ്റ്റോസ് മേഞ്ഞ സ്ഥിരം കെട്ടിടവും 4ക്ലാസ്സുമുറികളോടുകൂടിയ മറ്റൊരു കെട്ടിടവും നിർമ്മിക്കപ്പെട്ടു. നാട്ടുകാരുടെയും അധ്യാപകരുടെയും നിരന്തര ശ്രമഫലമായി വിദ്യാലയം ക്രമേണ പുരോഗതി കൈവരിച്ചു. പൂടിക്കളം ബാലനെഴുത്തച്ഛൻ ,ആർ.എൻ.മനഴി, വെള്ളോടിമാഷ് ,തോട്ടശേരി മുഹമ്മദ് ,കെ.മോഹനൻമാഷ് എന്നിവർ ഈ സ്‌കൂളിൽ പ്രധാന അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

school photo

രണ്ടു ബ്ലോക്കുകളിലായി ഇടഭിത്തികളോടുകൂടിയ എട്ടു ക്ലസ്സ്മുറികളും ഒരു ഓഫിസ് മുറിയും ഉൾപ്പെടെ 3600ചതുശ്ര അടി ഓടുമേഞ്ഞ കെട്ടിടങ്ങൾ . ടൈൽസ് വിരിച്ച ക്ലസ്സ്മുറികൾ, വിസ്തൃതവും ആകർഷകവുമായ കളിസ്ഥലം. പടർന്നു പന്തലിച്ചു നിൽക്കുന്ന തണൽമരങ്ങൾ , ആമ്രകുഞ്ജം- ഓ.എൻ. വി സ്മാരക -തണൽ ബോധനകേന്ദ്രം,ചുറ്റുമതിലോടുകൂടിയ സ്കൂൾ കോംബൗണ്ട്‌.ശുചിത്വമുള്ള വിദ്യാലയ പരിസരം, ഹാൻഡ് റെയിൽ പിടിപ്പിച്ച റാമ്പ് സൗകര്യം . ശുചിത്വമുള്ളതും അടച്ചുറപ്പുള്ളതുമായ ടൈൽസ് വിരിച്ച പാചകപ്പുരയും ഭക്ഷണശാലയും 2൦൦൦,5൦൦ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കുകൾ ,മോട്ടോർ പമ്പ്,വാട്ടർ ടാപ്പുകൾ, ശുചിത്വമുള്ള ടോയ്‍ലെറ്റുകൾ, ചെറുതും വലുതുമായ രണ്ടു ഓപ്പൺ സ്റ്റേജുകൾ,ആകർഷകമായ ചിത്രങ്ങൾ ഉൾപ്പെടെ ശിശു സൗഹൃദ വിദ്യാലയ അന്തരീക്ഷം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി

വഴികാട്ടി

പെരിന്തൽമണ്ണ -പാലക്കാട് റോഡിൽ (n .h 213 ) താഴേക്കോട് സ്റ്റോപ്പ് -താഴേക്കോട് -തൂത റോഡിലൂടെ ഏകദേശം 1 .5 കിലോമീറ്റർ