ഗവ എൽ പി എസ് വെളിയന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 5 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devianil (സംവാദം | സംഭാവനകൾ)
ഗവ എൽ പി എസ് വെളിയന്നൂർ
glps Veliyannoor
വിലാസം
വെളിയന്നൂർ

വെളിയന്നൂർ പി.ഒ
വെള്ളനാട്
,
695543
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0472 2882111
ഇമെയിൽveliyannoorgovtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42530 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണി കെ
അവസാനം തിരുത്തിയത്
05-01-2019Devianil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== വെള്ളനാട്== പഞ്ചായത്തിലെ വെളിയന്നൂർ എന്ന ഗ്രാമത്തിൽ കരമാനയാറിന് തെക്ക് വെളിയന്നൂർ കുളക്കോട് റോഡിനു വടക്ക് ഈ വിദ്യാലയം സ്‌ഥിതിചെയ്യുന്നു. 1948 - ൽ വെളിയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപമുള്ള കുറിശ്ശിമഠത്തിലെ കാളിയലിൽ ഒരു കുടിപ്പള്ളിക്കുടമായിട്ടാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. അന്ന് തിരുവിതാംകൂർ ഭരണകർത്താക്കളായ ശ്രീമാൻ പട്ടം താണുപിള്ള ശ്രീ ശങ്കർ എന്നിവരുടെ സഹായം വിദ്യാലയരൂപീകരണത്തിനു ലഭിച്ചു. ഇതിനുവേണ്ടി പ്രവർത്തിച്ചത് വെളിയന്നൂർ സ്വദേശിയും വിദ്യാസമ്പന്നനുമായ ശ്രീ രാമകൃഷ്ണപിള്ളയായിരുന്നു.

                                 ഏതാണ്ട് ഒരു വർഷത്തിന് ശേഷം കുറിശ്ശിമഠത്തിലെ കാളിയലിൽ നിന്നും ക്ലാസ്സുകൾ രാമകൃഷ്ണപിള്ളയുടെ സ്വന്ത സ്ഥലമായ പോങ്ങുവിള തടത്തരികത്ത് നിർമ്മിച്ച താൽക്കാലിക ഷെഡിലേക്കു മാറ്റി.ഏതാണ്ട് 5 വർഷക്കാലം ആ ഷെഡിൽ പ്രവർത്തിച്ചു. പ്രകൃതി ക്ഷോഭത്തിൽ ഷെഡ്ഡ് തകർന്നതിനെ തുടർന്ന് വെളിയന്നൂർ പടിഞ്ഞാറ്റുവിള കട്ടയ്ക്കാൽ വീട്ടിൽ പരമുപിള്ളയുടെ വീടിനു മുറ്റത്ത് പണിത ഷെഡിൽ ഏകദേശം 12 വർഷക്കാലം പ്രവർത്തിച്ചു.അങ്ങനെയിരിക്കെ രാമകൃഷ്ണപിള്ള വെളിയന്നൂർ തെറ്റിവിളവീട്ടിൽ ചെല്ലമ്മയുടെ 50  സെന്റ്‌ സ്ഥലം സ്വന്തം  പേരിൽ വാങ്ങി സ്‌കൂൾ കെട്ടിടത്തിന് സംഭാവന ചെയ്തു.
          രേഖകൾ പ്രകാരം ഈ സ്‌കൂളിലെ ആദ്യ പ്രഥമാധ്യാപകൻ നെയ്യാറ്റിൻകര സ്വദേശിയായ ശ്രീ യേശുദാസ് ആയിരുന്നു. ചാങ്ങ കോഴിക്കവിളാകം വീട്ടിൽ റ്റി സാവിത്രിയാണ് ആദ്യ വിദ്യാർത്ഥി. 

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടുകൂടിയ സ്‌കൂൾ.6 ക്‌ളാസ്സ്‌ മുറികൾ ,ഓപ്പൺ സ്റ്റേജ് , സി ആർ സി കെട്ടിടം, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര കക്കൂസ്.ടൈൽസിട്ട ,കോൺക്രീറ്റ് മേൽക്കൂരയോടുകൂടിയ പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ ആകാശവാണി ,ഗാന്ധിദർശൻ - സ്വദേശി ഉല്പന്ന നിർമ്മാണം , വിപണനം

മികവുകൾ

മുൻ സാരഥികൾ

ശ്രീമതി. എം എസ് സുവർണകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_വെളിയന്നൂർ&oldid=575549" എന്ന താളിൽനിന്ന് ശേഖരിച്ചത്