തൂണേരി വെസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 2 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
തൂണേരി വെസ്റ്റ് എൽ പി എസ്
വിലാസം
തുണേരി വെസ്റ്റ്

തൂണേരി പി.ഒ,
,
673505
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ9496908516
കോഡുകൾ
സ്കൂൾ കോഡ്16639 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയശ്രീ മച്ചിലോട്ടുമ്മൽ
അവസാനം തിരുത്തിയത്
02-01-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

തൂണേരി വെസ്റ്റ്. എൽ.പി. സ്‌കൂൾ

പ്രകൃതി സുന്ദരമായ വയലോരത്ത് കോട്ടേമ്പ്രം മഹാഭഗവതിക്ഷേത്തിൽ നിന്ന് കുറച്ചകലെയായി ചാമത്തൂര് സ്‌കൂൾ എന്ന് വിളിപ്പേരുള്ള തൂണേരി വെസ്റ്റ് എൽ.പി. സ്‌കൂൾ 1914 ൽ ശ്രീ. പി. രാമുണ്ണിക്കുറുപ്പ് സ്ഥാപിച്ചു. തുടക്കത്തിൽ ഇന്ന് സ്ഥിതി ചെയ്യുന്നതിന്റെ തൊട്ടടുത്തുള്ള 'ചാമത്തൂര്' പറമ്പിലായിരുന്നത്രെ ഇതിന്റെ തുടക്കം. അതുകൊണ്ടാവാം ചാമത്തൂര് സ്‌കൂൾ എന്ന പേരിലറിയപ്പെടുന്നതും. തൂണേരി പഞ്ചായത്തിലെ 10-ാം വാർഡിൽ താഴെ കരുവാഞ്ചേരി എന്ന പറമ്പിലാണ് സ്‌കൂളിന്റെ ഇന്നത്തെ സ്ഥാനം. 1914 ൽ ആരംഭിച്ചെങ്കിലും 1918ൽ ആണ് സ്‌കൂളിന് അംഗീകാരം ലഭിച്ചത്. തുടക്കത്തിൽ 50 വിദ്യാർത്ഥികളും 2 പരിശീലനം സിദ്ധിക്കാത്ത അധ്യാപകരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന നാട്ടുകാർക്ക് ഈ വിദ്യാലയം ഒരനുഗ്രഹം തന്നെയായിരുന്നു. വളരെ പരിമിതമായ സൗകര്യങ്ങളെ സ്‌കൂളിലുണ്ടായിരുന്നുള്ളൂ. എങ്കിലും ചുറ്റുപാടുമുള്ള കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ ഈ സ്‌കൂൾ മുഖ്യ പങ്കുവഹിച്ചു. 2001-02 വർഷത്തിൽ തദ്ദേശസ്ഥാപനത്തിന്റെ വകയായി സ്‌കൂളിൽ മൂത്രപ്പുര ഇരട്ടക്കുഴി കക്കൂസ് എന്നിവ നിർമ്മിച്ചിട്ടുണ്ട്. ഇന്ന് സ്വന്തമായി ഈ സ്‌കൂളിന് മികച്ച ഒരു കമ്പ്യൂട്ടർ ലാബും, സൗകര്യപൂർണമായ ഓഫീസ് റൂം, അടച്ചുറപ്പുള്ള അടുക്കള, വാഹനസൗകര്യം എന്നിവയും ഉണ്ട്. ധാരാളം പരിമിതികൾ ഇനിയും ഉണ്ടെങ്കിലും ഇവിടെ നിന്നും പുറത്തുവരുന്ന മിക്കവിദ്യാർത്ഥികളും നല്ലനിലവാരം പുലർത്തുന്നതിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധ കാട്ടാറുണ്ട്. 2016-17 വർഷത്തിൽ 34 ആൺകുട്ടികളും 38 പെൺകുട്ടികളുമടക്കം 72 കുട്ടികൾ ഇവിടെ പഠിക്കുന്നു. പവിത്രൻ പോയിനാണ്ടിയിൽ പി.ടി.എ പ്രസിഡണ്ടും മഹിജ. എം മദർ പി.ടി.എ പ്രസിഡണ്ടും ആയുള്ള ഒരു കമ്മിറ്റി സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രധാന നേട്ടങ്ങൾ : 2015-16 അധ്യയനവർഷത്തിലെ മികവ് ഉത്സവമത്സരത്തിൽ നാദാപുരം സബ്ജില്ലയിൽ നിന്ന് ഒന്നാംസ്ഥാനം നേടിക്കൊണ്ട് ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയം കാഴ്ച വച്ച അക്കാദമിക പ്രവർത്തനങ്ങൾക്കായിരുന്നു ഈ നേട്ടം. 2016-17 വർഷത്തിൽ സാമൂഹ്യശാസ്ത്രമേളയിൽ മോഡൽ വിഭാഗത്തിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ 'എ' ഗ്രേഡും നേടി. നാദാപുരം സബ്ജില്ലാ കലാമേളയിൽ മലയാള പ്രസംഗത്തിൽ ഒന്നാംസ്ഥാനം ഞങ്ങളുടെ ആഷിൽ. പി.ആർ കരസ്ഥമാക്കി. പഞ്ചായത്ത് കലാമേളയിലും കായികമേളയിലും മികച്ച വിജയം കരസ്ഥമാക്കി. തൂണേരി പഞ്ചായത്ത്തല വായാനാക്വിസ്, ചാന്ദ്രദിനക്വിസ്, സ്വാതന്ത്ര്യദിന ക്വിസ്, പതിപ്പ് മത്സരം എന്നിവയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=തൂണേരി_വെസ്റ്റ്_എൽ_പി_എസ്&oldid=572568" എന്ന താളിൽനിന്ന് ശേഖരിച്ചത്