ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി
ഒരു നൂറ്റാണ്ട് മുൻപ് കൈരളിയുടെ നവോത്ഥാനനായകനും എഴുത്തുകാരനുമായ ശ്രീ സി എസ് സുബ്രഹ്‌മണ്യൻ പോറ്റിയാണ് തലമുറകൾക്ക‌് അറിവിന്റെ വെളിപാടുകൾ നൽകുന്ന ലോവർ സെക്കന്ററി സ്‌കൂൾ (ഇംഗ്ലീഷ് സ്‌കൂൾ എന്ന അപരനാമത്തിലാണ് ഈ അക്ഷരകേദാരം അറിയപ്പെട്ടത്) എന്ന മഹാബോധി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചത്. കാലത്തിന്റെ ഋതുഭേദങ്ങൾ പിന്നിട്ടപ്പോൾ അക്ഷരത്തിന്റെ ഈ വിളക്കുമാടം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ എന്നറിയപ്പെട്ടു. എത്രയോ തലമുറകൾക്ക് അക്ഷരപുണ്യം പകരാനും കാല വഴിയിൽ ജനിയുടെ വഴിവെളിച്ചമാകാനും ഈ കലാലയത്തിന് കഴിഞ്ഞു. ഭൂമിയുടെ ഉർവരതയിലേക്ക് പിറന്നുവീണ കുഞ്ഞിന്റെ കരച്ചിലിനെ സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങളിലേക്ക് എത്തിക്കുന്ന ഉപാധിയാകണം വിദ്യാഭ്യാസം എന്ന ദാർശനിക പരിസരത്തിൽ നിന്നുകൊണ്ട് അറിവിന്റെയും സർഗ്ഗാത്മകതയുടേയും വസന്തങ്ങൾ വിരിയിക്കുവാൻ ഈ കലാലയത്തിന് കഴിഞ്ഞു. ജന്മാന്തരങ്ങളിലേക്ക‌് നീളുന്ന അക്ഷര സംസ്‌കൃതിയുടെയും മാനവികതയുടെയും തൂലികയായി ചരിത്രം നെഞ്ചിലേറ്റിയ കലാലയമാണ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ. .
| ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി | |
|---|---|
| വിലാസം | |
കരുനാഗാപ്പള്ളി 690518 , കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 10 - 1962 |
| വിവരങ്ങൾ | |
| ഫോൺ | 04762620073 |
| ഇമെയിൽ | 41032kollam@gmail.com |
| വെബ്‍സൈറ്റ് | https://schoolwiki.in/G.H.S._KARUNAGAPPALLY |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41032 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എൽ ശ്രീലത |
| അവസാനം തിരുത്തിയത് | |
| 30-09-2018 | Mohanji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചരിത്ര വഴികളിലൂടെ
1916-ൽ സി എസ് സുബ്രഹ്മണ്യൻപോറ്റി സ്കൂൾ സ്ഥാപിച്ചു.
വിദ്യാഭ്യാസത്തിനായി മൈലുകൾതാണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ടുകാർക്ക് ഒരു സ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ ഏഴര ഏക്കർ ഭൂമിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത്. 1938-ൽ ഹൈസ്കൂളായി ഉയർത്തി. സ്കൂൾ സ്ഥാപകമായ സി എസ് സുബ്രഹാമണ്യൻ പോറ്റിയുടെ നിരന്തര അപേക്ഷമാനിച്ച് തിരുവിതാംകൂർ പൊന്നു തമ്പുരാൻ ഇംഗ്ലീഷ് പ്രൈമറി സ്കൂളിനെ ഹൈസ്കൂളായി ഉയർത്താൻ അനുമതി നൽകി.
1962-ൽ ഗേൾസ് - ബോയ‌്സ് ഹൈസ്‌കൂളുകളായി വേർതിരിച്ചു.
ഭരണപരമായ സൗകര്യം കണക്കിലെടുത്ത് 1962ൽ സ്കൂളിനെ ഗേൾസ് - ബോയ്‌സ് എന്ന് വേർതിരിച്ച് രണ്ട് വിദ്യാലയങ്ങളാക്കി. സ്കൂൾ സ്ഥാപകൻ ശ്രീ സി എസ് സുബ്രഹാമണ്യൻ പോറ്റിയുടെ പുത്രൻ പ്രഥമ ഹെഡ്മാസ്റ്ററായി വിട്ടുകിട്ടിയ മൂന്നര ഏക്കറിലെ ഏതാനം ഓട് പാകിയ കെട്ടിടങ്ങളിലും ഓല ഷെഡ്ഡുകളിലുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. 1983-ൽ ഷിഫ്‌റ്റ് രീതി അവസാനിപ്പിച്ചു കുട്ടികളുടെ ആദിക്യത്താൽ 1983 വരെ സ്കൂൾ ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കേണ്ടിവന്നു.1983ൽ കൂടുതൽ കെട്ടിടങ്ങൾ വന്നതോടെ ഷിഫ്റ്റ് രീതി അവസാനിപ്പിച്ചു. 1985-ൽ ഓലഷെഡ്ഡുകൾ പൂർണ്ണമായി ഒഴിവാക്കി. കൂടുതൽ സ്ഥിരകെട്ടിടങ്ങൾ ലഭിച്ചതോടെ അസൗകര്യങ്ങൾ നിറഞ്ഞ ഓല ഷെഡ്ഡുകൾ പൂർണ്ണമായി ഒഴിവാക്കി
2016-ൽ എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഊർജ്ജം ഏറ്റുവാങ്ങി ശതാബ്‌ദി വർഷമായ 2016ൽ സ്കൂൾ അവിശ്വസനീയ മാറ്റങ്ങൾക്കു തുടക്കം കുറിച്ചു. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ച്. ലൈറ്റും ഫാനും സ്ഥാപിച്ചു. കെട്ടിടങ്ങൾ ടൈൽപാകി മനോഹരവും ഡെസ്റ്റ്ഫ്രീയും ആക്കി. ബലക്ഷയമുണ്ടായിരുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കി.
2017 ൽ ശതാബ്‌ദിമന്ദിരം ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില കെട്ടിടങ്ങൾ.
പ്രശസ്ത ആർക്കിടെക്ട് പത്മശ്രീ ജി ശങ്കർ രൂപകൽപ്പന ചെയ്ത മനോഹരവും ആധുനിക സൗകര്യങ്ങളോടുകൂടിയ അന്താരാഷ്ട്ര ഗുണനിലവാരമുള്ളതുമായ ശതാബ്ദി മന്തിരത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. മൂന്ന് നിലകളിലായി 24 ക്ലാസ്സ്മുറികളും വിശ്രമ ഇടങ്ങളും സ്ത്രീസൗഹൃദമായ ആധുനിക ശുചിമുറികളും ഉൾപ്പെടുന്ന പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ളതാണ് ശതാബ്ദി മന്ദിരം. കരുനാഗപ്പള്ളിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ നാസ് ട്രെഡിംഗ് കമ്പനി നാലു ക്ലാസ്സ്മുറികൾ അടങ്ങിയ കൊടുവക്കാട്ടിൽ സുധാകരൻ മെമ്മോറിയൽ ബ്ലോക്ക് നിർമ്മിച്ചു നൽകി.. 2017-ൽ ISO 9001 : 2015 അംഗീകരം ലഭിച്ചു. ശതാബ്ദി മന്തിരത്തിന് മുന്നിൽ മനോഹരമായ പുൽതകിടിയും ആകർഷകമായ സ്കൂൾ കമാനവും ഗേൾസ് ഫ്രണ്ടിലി ടോയ്ലറ്റുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ശുദ്ധീകരിച്ച കുടിവെള്ള ലഭ്യതയും ആധുനീകരിച്ച സ്കൂൾ സ്റ്റോറും ലഘുഭക്ഷണശാലയും മികച്ച അധ്യയന നിലവാരത്തിനോപ്പം മാതൃകാപരമായ പാഠ്യേതര പ്രവർത്തനങ്ങളും കലാ - കായിക - ശാസ്‌ത്ര മേളകഴിലെ മികച്ച പ്രകടനങ്ങളും വിവിധ വിഷയങ്ങളിൽ പ്രഗല്ഭർ പങ്കെടുക്കുന്ന സെമിനാറുകൾ, ശില്പശാലകൾ, കൗൺസിലിംഗ് ക്ലാസ്സുകൾ ഇവയെല്ലാം സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയർത്തി. അതുകൊണ്ടുതന്നെ ഉന്നത ഗുണനിലവാരത്തിനുള്ള അന്താരാഷ്ട്ര ബഹുമതിയായ ഐഎസ്ഒ 9001 : 2015 അംഗീകരം 2017-ൽ ഈ വിദ്യാലയത്തിന് ലഭിച്ചപ്പോൾ നാടൊന്നാകെ അതിൽ സന്തോഷിച്ചതും. വിദ്യാഭ്യാസ മന്ത്രിയിൽനിന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ബഹുമതിപത്രം ഏറ്റുവാങ്ങുന്ന ചടങ്ങിൽ അനുഗ്രഹവും ആശംസയുമായി അഭിമാനപൂർവ്വം അവർ പങ്കാളികളായതും. 2018-ൽ എല്ലാ ഹൈസ്കൂൾ ക്ലാസ്സുകളും ഹൈ-ടെക് ആയി. വാക്കുകൾക്കപ്പുറം മികവിന്റെ കേന്ദ്രമായിമാറിയ ഇവിടെ അന്താരാഷ്ട്ര ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുനരുത്തി നാൽപ്പത്തിയൊന്ന് ഹൈസ്കൂൾ ക്ലാസ്സ്മുറികളും ഹൈ-ടെക് ആയി. ടൈൽപാകി ഡെസ്റ്റ്ഫ്രീ ആക്കിയ അടച്ചുറപ്പുള്ള കോൺക്രീറ്റ് ക്ലാസ്സ്മുറികൾ ഉയർന്ന ഗുണനിലനാരമുള്ള സാമഗികളുപയോഗിച്ച് ശാസ്ത്രീയമായി വൈദ്യുതീകച്ചു. എല്ലാ ക്ലാസ്സ്മുറികളിലും ലാപ് ടോപ്പും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കുന്നതിന് അടച്ചുറപ്പുള്ള ഇരുമ്പ് ഭിത്തിഅലമാരികൾ സ്ഥാപിച്ചു. മിഴിവാർന്ന ദൃശ്യങ്ങൾ ലഭിക്കുന്ന തരത്തിൽ പ്രത്യേക ഫ്രെയിനിൽ ഉന്നത ഗുണമിലനാരമുള്ള സ്ക്രീൻ ഘടിപ്പിച്ചു. ക്ലാസ്സ്മുറികളിൽ ഹൈ-ടെക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് അധ്യാപകരെ സഹായിക്കാൻ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങൾക്കു പ്രത്യേക പരിളിലനം നൽകി. ക്ലാസ്സ് മുറികളിലെ ഹൈ-ടെക് ഉപകരണങ്ങളുടെ പൂർണ്ണചുമതല ക്ലാസ്സ് അധ്യാപകർക്കു നൽകി. ക്ലാസ്സ്മുറികളിലെ ഹൈ-ടെക് ഉപകരണങ്ങളുടെ ഉപയോഗം രേഖപ്പെടുത്താൻ ഓരോക്ലാസ്സിലും പ്രത്യേക രജിസ്റ്റർ നൽകി. ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് പ്രതിനിധി അധ്യാപകന്റെ/അധ്യാപികയുടെ പേര്, വിഷയം, ടോപ്പിക്ക്, സമയം ഇനരെഖപ്പെയുത്തി ആഴ്ചയുടെ അവസാനം ഹെഡ്മിസ്ട്രസ്സിന് കൈമാറുന്നു. അധ്യാപകർ ഓരോപാഠത്തിലും ഉപയോഗിക്കുന്ന ഐസിടി സാമഗ്രികൾ സബ്ജക്ട് കൗൺസിലുകളിൽ ചർച്ചചെയ്തു തീരുമാനിക്കുന്നു. ഏല്ലാവിഷയങ്ങളുടെയും അംഗങ്ങൾ ഉൾക്കൊള്ളുന്ന ഹൈ-ടെക് കമ്മിറ്റി ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ മോണിറ്റർ ചെയ്യുന്നു
2000 മുതൽ തുടർച്ചയായി ഡിവിഷൻ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ ആറുവർഷത്തെ സ്ക്കൂൾ അഡ്മിഷൻ
| വർഷം | 5 | 6 | 7 | 8 | 9 | 10 | ആകെ | |||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| 2013 -14 | 82 | 89 | 119 | 429 | 385 | 383 | 1487 | |||||||||||||||||||||||||||||||||||||||||||
| 2014 - 15 | 74 | 126 | 146 | 475 | 457 | 408 | 1686 | |||||||||||||||||||||||||||||||||||||||||||
| 2015 - 16 | 93 | 110 | 175 | 465 | 502 | 463 | 1808 | |||||||||||||||||||||||||||||||||||||||||||
| 2016 - 17 | 80 | 165 | 145 | 555 | 488 | 502 | 1935 | |||||||||||||||||||||||||||||||||||||||||||
| 2017 - 18 | 100 | 135 | 197 | 525 | 578 | 501 | 2036 | |||||||||||||||||||||||||||||||||||||||||||
| 2018 -19 | 118 | 189 | 194 | 550 | 553 | 586 | 2190
2005 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ കരുനാഗപ്പള്ളി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്കു ഫുൾ എപ്ലെസ് ലഭിച്ചുകൊണ്ടിരിക്കുന്നു.
2014 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്കു ഫുൾ എപ്ലെസ് ലഭിച്ചുകൊണ്ടിരിക്കുന്നു. 2018-ൽ എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യുജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്കു ഫുൾ എപ്ലെസ് ലഭിച്ചു. 2018-ൽ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം ലഭിച്ചു. വിദ്യാഭ്യാസത്തിനായി മൈലുകൾ താണ്ടി പോകേണ്ടിയിരുന്ന കാലാത്ത് നാട്ടുകാർക്ക് ഒരുസ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ മൂന്നര ഏക്കർ ഭൂമിയിൽ കരുനാഗാപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ` ഈ സ്കൂൾ ആരംഭിച്ച്ത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്കൂൾ നിലവിൽവന്നു. വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളുകൾ മാതൃകയാകുന്നു. അക്കാദമിക് രംഗത്തും ഭൗതികസാഹചര്യങ്ങളുടെ വിപുലീകരണത്തിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയായി ഈ സ്കൂളുകൾ മാറുകയാണ്. സാമൂഹ്യപരിഷ്കർത്താവും പണ്ഡിതനുമായിരുന്ന സി എസ് സുബ്രഹ്മണ്യൻപോറ്റി 1916ൽ സ്കൂൾ സ്ഥാപിച്ചു. സ്കൂൾ രണ്ടുവർഷക്കാലം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു.. ശുചിത്വപദ്ധതി, സാന്ത്വന പരിരണം, ജൈവകൃഷി, ലൈബ്രറി, ദേശീയ പ്രദർശനം തുടങ്ങി ഒട്ടേറെ വൈവിധ്യപൂർണമായ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ഓണക്കാലത്ത് കുട്ടികൾ സംഘടിപ്പിച്ച സ്കൂൾ അങ്ങാടി ഏറെ ശ്രദ്ധേയമായി. ഇതിലൂടെ രണ്ട് ലക്ഷം രൂപയുടെ വിൽപ്പന നടന്നു. കൂടാതെ അക്കാദമിക് രംഗത്ത് എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ് ( ആലില) (alila)പ്രൊജക്ടും നടപ്പാക്കുന്നു. കൂടാതെ ആർട്ട് ആൻഡ് ക്രാഫ്റ്റ് സെന്റർ, ഡൈനിങ് ഹാൾ, വാനിരീക്ഷണകേന്ദ്രം, പ്ലാനിട്ടോറിയം, മെച്ചപ്പെട്ട കളിസ്ഥലം എന്നിവയുടെ പ്രവർത്തനവും തുടങ്ങിക്കഴിഞ്ഞു. എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് വാങ്ങി സ്കൂൾ ജില്ലയിൽ ഒന്നാമതെത്തി .രണ്ടുകോടി രൂപയുടെ നിർമാണപ്രവർത്തനവും 15 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും പൂർത്തിയായി. ഇതിൽ 28 ക്ലാസ്മുറികൾ, ശിശുസൗഹൃദ ടോയ്ലെറ്റുകൾ, പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു. ക്ലബ് പ്രവര്ത്തനങ്ങൾക്കായീ 200പേര്ക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ആർക്കിടെക്ട് ജി ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. അന്താരാഷ്ട്ര തലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേൻമാനിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. കരുനാഗാപ്പള്ള, കുലശേഖരപുരം, ആലപ്പാട്, തൊടിയൂ൪, മൈനാഗപ്പള്ളി, തഴവ,പന്മന പഞ്ചായത്തുകളില്നിന്ന് ഒരു രൂപ അംഗത്വഫീസ് നല്കി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു. ഭരണസമിതി സെക്രട്ടറിയാണ് മാനേജർ. പ്രൊഫ. ആർ ചന്ദ്രശേഖരപിള്ള മാനേജരായും എ കെ രാധാകൃഷ്ണപിള്ള പ്രസിഡന്റായുമുള കമ്മിറ്റിയാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വിദ്യാഭ്യാസത്തിനായി മൈലുകൾതാണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ടുകാർക്ക് ഒരു സ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ ഏഴര ഏക്കർ ഭൂമിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്കൂൾ നിലവിൽവന്നു.വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളുകൾ മാതൃകയാകുന്നു. അക്കാദമിക് രംഗത്തും ഭൗതികസാഹചര്യങ്ങളുടെ വിപുലീകരണത്തിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയായി മാറുകയാണ് ഈ വിദ്യാലയം. 1916ൽ സ്ഥാപിതമായ സ്കൂൾ രണ്ട വർഷക്കാലം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുംനടത്തി. ശുചിത്വപദ്ധതി, സാന്ത്വന പരിചരണം, ജൈവകൃഷി, ലൈബ്രറി, തുടങ്ങി ഒട്ടേറെ വൈവിധ്യപൂർണമായ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ഓണക്കാലത്ത് കുട്ടികൾ സംഘടിപ്പിച്ച സ്കൂൾ അങ്ങാടി ഏറെ ശ്രദ്ധേയമായി. കൂടാതെ അക്കാദമിക് രംഗത്ത് 2015 മുതൽ എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ് (ആലില) (alila) പ്രൊജക്ടും നടപ്പാക്കുന്നു. ആർട്ട് ആൻഡ് ക്രാഫ്റ്റ് സെന്റർ, ഡൈനിങ് ഹാൾ, വാനനിരീക്ഷണകേന്ദ്രം, പ്ലാനിട്ടേറിയം, മെച്ചപ്പെട്ട കളിസ്ഥലം എന്നിവയുടെ പ്രവർത്തനവും തുടങ്ങിക്കഴിഞ്ഞു. 2018 എസ്എസ്എൽസി പരീക്ഷയിൽ പരീക്ഷ എഴുതിയ 501 കുട്ടികളെയും വിജയിപ്പിച്ച് 100% വിജയം കൈവരിച്ച ഈ വിദ്യാലയത്തിൽ 114 കുട്ടികൾക്കു എല്ലാ വിഷയത്തിനും എ പ്ലേസ് ഗ്രേഡ് ലഭിക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ എ പ്ലെസ് വാങ്ങിയ കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയം എന്ന ബഹുമതിനേടിയ ഈ വിദ്യാലയം ഗുണനിലവാരത്തിനുള്ള അന്താരാഷ്‌ട്ര അംഗീകാരമായ ഐഎസ്ഒ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി അക്ഷരാർഥത്തിൽ മികവിന്റെ കേന്ദ്രമായി മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയായി മുന്നേനടക്കുന്നു.
മികവുകൾ
ഭൗതികസൗകര്യങ്ങൾമൂന്നര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഡോ. ടി.എൻ.സീമ എം.പി, സി. ദിവാകരൻ എംഎൽഎ എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ സമർപ്പണം 2017 ജനുവരി 27ന് നടന്നു. രണ്ടരകോടി രൂപയുടെ നിർമാണപ്രവർത്തനവും 50 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തികരിച്ചു. ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, മനോഹരമായ പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു. എല്ലാക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി. ക്ലബ് പ്രവർത്തനങ്ങൾക്കായി 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. അന്താരാഷ്ട്രതലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാനിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്കൂൾ ഹെഡ്മിസ്ട്രസ്സിന് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് 2കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500തോളം ഗ്രന്ഥങ്ങളും 200ഓളം വിദ്യാഭ്യാസ സി.ഡി.കളുംഉളള വായനശാലയിൽ അഞ്ച് വാർത്ത പത്റങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്.സയന്സ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്.ക്ലബ് പ്രവര്ത്തനങ്ങൾക്കായീ 200പേര്ക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. 40 ഹൈടെക് ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്.. ഞങ്ങൾ നൽകുന്നു
മാനേജ്മെന്റ്സ്കകൂൾ സ്ഥാപകൻ,കരുനാഗാപ്പള്ളി, കുലശേഖരപുരം,ആലപ്പാട്,തൊടിയൂ൪,മൈനാഗപ്പള്ളി,തഴവ,പന്മന പഞ്ചായത്തുകളിൽനിന്ന് ഒരു രൂപ അംഗത്വഫീസ് നൾകി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു. ഭരണസമിതി സെക്രട്ടറിയാണ് മാനേജർ. പ്രൊ.ആർ.ചന്ദ്രശേഖരപിളളയാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ.. ഭരണസമിതി അംഗങ്ങൾ
മുൻ സാരഥികൾസ്കൂളിന്റെ മുൻ മാനേജ൪മാ൪ :
സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ :
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾപൊൻതൂവൽ പുരസ്കാരം2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയതിൽ അഭിനന്ദിച്ച് ആലപ്പുഴ എം പി ശ്രീ കെ സി വേണുഗോപാൽ പൊൻതൂവൽ അവാർഡ് നൽകി. ജില്ലാപഞ്ചായത്ത് പുരസ്‌കാരം2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യൂ ജില്ലയിൽ ഏറ്റവും ഫുൾ എ പ്ലെസ്സുകളും നേടിയതിൽ അഭിനന്ദിച്ച് കൊല്ലം ജില്ലാപഞ്ചായത്ത് പ്രത്യേക പുരസ്‌കാരം നൽകി. എം എൽ എ യുടെ അവാർഡ്2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യൂ ജില്ലയിൽ ഏറ്റവും ഫുൾ എ പ്ലെസ്സുകളും നേടിയതിൽ അഭിനന്ദിച്ച് കരുനാഗപ്പള്ളി എം എൽ എ ശ്രീ. ആർ രാമചന്ദ്രൻ മെരിറ്റ് അവാർഡ് നൽകി. നഗരസഭ അവാർഡ്2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യൂ ജില്ലയിൽ ഏറ്റവും ഫുൾ എ പ്ലെസ്സുകളും നേടിയതിൽ അഭിനന്ദിച്ച് കരുനാഗപ്പള്ളി മുനിസിപാലിറ്റി അവാർഡ് നൽകി. റവന്യൂ ജില്ലയിൽ ഒന്നാമത്2018 എസ് എസ് എൽ സി പരീക്ഷയിൽ 114 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലെസ് ഗ്രേഡ് നേടി. ഇതോടെ കൊല്ലം റവന്യു ജില്ലയിൽ ഏറ്റവും അധികം കുട്ടികൾ ഫുൾ എ പ്ലെസ് ഗ്രേഡ് നേടിയ വിദ്യാലയം എന്ന ബഹുമതി ലഭിച്ചു. എസ് എസ് എൽ സി 100% വിജയം100 വർഷം പിന്നിട്ട സ്കൂളിന്റെ ചരിത്രത്തിൽ അദ്യമായി എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം ലഭിച്ചു. 501 കുട്ടികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഈ വർഷം അഞ്ഞൂറിലധികം കുട്ടികൾ പരീക്ഷ എഴുതി എല്ലാവരും വിജയിച്ച ഏക വിദ്യാലയവും ഇതാണ്. ഹരിത വിദ്യാലയം റിയാലിറ്റി ഷോകൈറ്റ് സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. സംസ്ഥാനത്തെ മികച്ച 100 വിദ്യാലയങ്ങൾക്കാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. നല്ലപാഠം പുരസ്കാരം വീണ്ടുംമലയാള മനോരമയുടെ നല്ലപാഠം ജില്ലാപുരസ്കാരം മൂന്നാം സ്ഥാനം ലഭിച്ചു. ഇത് രണ്ടാം തവണയാണ് ഈ വിദ്യാലയത്തിന് നല്ലപാഠം പുരസ്കാരം ലഭിക്കുന്നതു. നല്ല നടിക്കുള്ള അംഗീകാരംബാംഗ്ലൂരിൽ നടന്ന സൗത്ത് ഇന്ത്യൻ ഡ്രാമാ ഫെസ്റ്റിവല്ലിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ശാസ്‌ത്ര നാടകം " ലൈഫ് @ 51.കോം"നാലാം സ്ഥാനത്തിന് അർഹമായതിമൊപ്പം കുമാരി. അമീന ഹുസൈൻ നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ശാസ്‌ത്ര നാടകം ദേശീയ തലത്തിലേക്ക്...കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ശാസ്‌ത്ര നാടകം " Life @ 51.com" ബാംഗ്ലൂരിൽ നടക്കുന്ന സൗത്ത് ഇന്ത്യൻ ഡ്രാമാ ഫെസ്റ്റിവല്ലിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. മലയാള മനോരമ നല്ലപാഠം പുരസ്‌കാരം2016ലെ മലയാള മനോരമയുടെ നല്ലപാഠം ജില്ലാപുരസ്കാരം ലഭിച്ചു. നല്ല നടിയും പ്രത്യേക പരാമർശവുംജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ശാസ്‌ത്ര നാടകം "ലൈഫ് @ 51.കോം" ഒന്നാം സ്ഥാനം നേടിയതിനൊപ്പം കുമാരി. അമീന ഹുസൈൻ നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കുമാരി ദേവപ്രിയ ജ്യൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹയായി. ശാസ്‌ത്ര നാടകത്തിന് ജില്ലാപുരസ്കാരം2016ലെശാസ്‌ത്ര നാടകത്തിന് ജില്ലാപുരസ്കാരം ലഭിച്ചു. വഴികാട്ടി
|