സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര
സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര | |
---|---|
വിലാസം | |
കണ്ണങ്കര,ചേർത്തല കണ്ണങ്കര, , കണ്ണങ്കര പി.ഒ ആലപ്പുഴ 688527 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 0478 - 2582512 |
ഇമെയിൽ | 34015alappuzha@gmail.com |
വെബ്സൈറ്റ് | www.kannankaraschool.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34015 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഓ എം മാത്യു |
അവസാനം തിരുത്തിയത് | |
10-09-2018 | 34015 |
സെന്റ് മത്യുസ് ഹൈസ്കൂൾ, കണ്ണങ്കര (ST.MATHEWS H S,KANNANKARA), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ പതിനൊന്നാം മൈല് കവലയിൽ നിന്നും കിഴക്കോട്ട് 7 കിലോമീറ്റർ ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ആദ്യ എയ്ഡഡ് സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പരീക്ഷയിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്.
ചരിത്രം
1918 ൽ മോൺ. മാത്യു കൂപ്ലിക്കാട്ട് സെന്റ് മാത്യുസ് ഇംഗ്ലിഷ് മിഡിൽ സ്കൂൾ തുടങ്ങീ. ബഹു. ഫാ. സിറിയക് വട്ട്ക്കളത്തിലായിരുന്നു ആദ്യ ഹെഡ് മാസ്റ്റർ. 1952 ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ഫാ.തോമസ് ചൂളപ്പറമ്പിൽ ഹെഡ് മാസ്റ്ററാവുകയും ചെയ്തു. ഇപ്പോൾ കോട്ടയം കോർപ്പറേറ്റ് എജ്യുക്കേഷനൽ എജൻസിയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഒരു ലാബുകളിലുമായി 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് മികച്ച ലാബാണ്.
ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ജെ ആർ സി
- ലിറ്റൽ കൈറ്റ്സ്
- ചെണ്ടമേളം ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്പോർട്ട്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- ഫാ. തോമസ് തേരന്താനം (1952 )
- ഫാ. പീറ്റർ ഊരാളിൽ (1952-54)
- ഫാ. തോമസ് ചൂളപ്പറമ്പിൽ (1954-56)
- ഫാ. പീറ്റർ ഊരാളിൽ (1956-58 )
- ഫാ. എൻ.സി ചാക്കോ (1958-60)
- ഫാ. തോമസ് വെട്ടിമറ്റം (1960-62)
- ഫാ. ലൂക്കോസ് പതിയിൽ (1962-64)
- ശ്രീ. വി.കെ കോര (1964-66)
- ശ്രീ.എം.സി എബ്രാഹം (1966-67)
- ശ്രീ. വി.ജെ ജോസഫ് (1967-69)
- ശ്രീ. സി.പി ജോസഫ് (1969-71)
- Sr. എം. ലിറ്റീഷ്യ (1971-76)
- ശ്രീ. ടി.സി ജോസ് (1976-82)
- ശ്രീ. കെ തോമസ് ജോൺ (1982-84)
- ശ്രീ. പി.എ ജേക്കബ് (1984-87)
- ഫാ.ജോസഫ് മണപ്പള്ളിൽ (1987-88)
- ശ്രീ. എം. എം സേവ്യർകുട്ടി (1988-91 )
- ശ്രീ. എം.സി ജെയിംസ് (1991 )
- ശ്രീ. എ. എം ജോസഫ് (1991-93)
- ശ്രീ. എ. കെ കുരുവിള (1993-94)
- ശ്രീ. കെ. എം ബേബി (1994-96)
- ശ്രീ. ജോസ് കുര്യൻ (1996-98)
- Smt.സീലിയാമ്മ മാത്യു (1998-2000)
- ശ്രീ. സി.കെ ജോയി (2000-2002)
- ശ്രീ. ജോയി എബ്രാഹം (2002-2006)
- Sr. ജിൻസി (2006-2007)
- ശ്രീ. കെ. സി ജോസഫ് (2007-2008)
- ശ്രീ. സന്തോഷ് ജോസഫ് (2008-2011)
- ശ്രീ. ആർ.സി വിൻസെന്റ് (2011-2014)
- ശ്രീ. പി. എം മാത്യു (2014-2015)
- ശ്രീ. പി.ജെ തോമസ് (2015-2017)
- ശ്രീമതി മിനി മാത്യു (2017-2018)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. കിരൺ ഫിലിപ്പ്
- ആലപ്പി ഋഷികേശ്
ശ്രീ മാത്യു സി കുന്നുങ്കൽ IAS
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.650733,76.3781893|width=800px|zoom=10}}
മറ്റുതാളുകൾ
- കെ.എം ജോൺ
- അനില എബ്രാഹം
- Sr.നിഷ എബ്രഹാം
- ഷൈബി അലക്സ്
- ബിനി ജോസഫ്. കെ
- Srഡെയ്സി കെ സ്
- മേരി ജോസഫ്
- ജോസുകുട്ടി എബ്രാഹം
- രജനി ജോസഫ്
- ഷിനോ സ്റ്റീഫൻ
- ടെന്നി സ്റ്റീഫൻ
- രജനി ജോസഫ്
- ടിനി ആനി ജോൺ
- ഫാ.ബിനു.വി.കോര
- റോഷൻ ജയിംസ്
- അജി ജോസഫ്
- എബ്രാഹം.സി.ജെ
- കുഞ്ഞുമോൻ.എ.ജെ
- ജയ്മോൻ കെ ടി
- ടിനു തോമസ്
- പി. ടി. എ
- പരീക്ഷാഫലങ്ങൾ
- സ്കൂൾ പത്രം
- ഫോട്ടോ ഗാലറി
- ലേഖനങ്ങൾ
- കമ്പ്യൂട്ടർ മലയാളം
- ഡൗൺലോഡ്സ്
- ബന്ധുക്കൾ (ലിങ്കുകൾ)