ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/History

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂളിന്റെ ചരിത്രം

സ്കൂളിന്റെ ആരംഭം

1865- 85 ൽ തിരുവിതാംകൂറിൽ ശ്രീ. ആയില്യം തിരുനാളിന്റെ ഭരണകാലത്ത് 1870 ൽ അഞ്ചൽ പനയംചേരി നിവാസിയായ ശ്രീ. ഹരിഹര അയ്യർ കൊട്ടാരം സർവ്വാധികാരിയായി. അഞ്ചൽ പ്രദേശത്ത് കുടിപ്പള്ളിക്കൂടം മാത്രമേയുള്ളൂ. നാട്ടുപ്രമാണിമാരെ വിളിച്ചുകൂട്ടി അ‍ഞ്ചലിൽ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. തുടർന്ന് 1878 ൽ കൊട്ടാരക്കാരക്കാരൻ ശ്രീ. കോരുത് ഒന്നാം വാധ്യാരായി അഞ്ചൽ പുളിമൂട്ടിൽ (ഇപ്പോഴത്തെ എൽ.പി. സ്കൂളിന് സമീപം) ഒരു പുല്ലുമേഞ്ഞ കെട്ടിടത്തിൽ പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചു.

ആദ്യകാലത്തെ പ്രശസ്തവിദ്യാർത്ഥികൾ

നിമിഷകവി അ‍ഞ്ചൽ ആർ. വേലുപ്പിള്ള, പരമേശ്വരഅയ്യർ (എച്ച.പി.വാറൻ) സഹോദരനും തിരുവനന്തപുരം ഗവ. ആർട്സ് കോളേജ് പ്രിൻസിപ്പലുമായിരുന്ന സുബ്രഹ്മണ്യ അയ്യർ തുടങ്ങിയവർ ഈ സ്കൂളിലെ ആദ്യകാല വിദ്യാർത്ഥികളാണ്.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ

1954 ൽ ഗവ. പ്രൈമറി സ്കൂൾ ഗവ. മിഡിൽ സ്കൂളായി ഉയർത്തി. 1965 ൽ സ്കൂൾ ഗവ. ഹൈസ്കൂളായി ഉയർത്തി. അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹൈസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. 1967 ൽ സ്ഥലപരമിതി മൂലം എൽ.പി. വിഭാഗം മംഗ്ലാംകുന്നിൽ ഒരു വീട്ടിലേയ്ക്ക് മാറ്റി. 1970 ൽ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം അക്വയർ ചെയ്യുകയും രണ്ട് ഷെഡുകൾ പണിത് എൽ.പി. വിഭാഗം അവിടേയ്ക്ക് മാറ്റി. ഹൈസ്കൂൾ വിഭാഗം സെഷണൽ ആയി (ഷിഫ്റ്റ് സമ്പ്രദായത്തിൽ) പ്രവർത്തിച്ചുവന്നു. 1989 ൽ മൂന്ന് നിലകളുള്ള രണ്ട് കെട്ടിടങ്ങൾ പണി പൂർത്തീകരിച്ച് ഹൈസ്കൂൾ വിഭാഗം മാറ്റി. എൽ.പി. വിഭാഗം പ്രത്യേകമായി പഴയ സ്ഥലത്തേയ്ക്ക് മാറ്റി. 2000 ൽ ഈ സ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.