ജി.എൽ.പി.എസ്.ചാത്തന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.ചാത്തന്നൂർ | |
---|---|
വിലാസം | |
ചാത്തനൂർ ജി എൽ പി സ്കൂൾ, ചാത്തനൂർ
ചാത്തനൂർ പി ഒ, പാലക്കാട് , 679535 | |
സ്ഥാപിതം | 1906-07 |
വിവരങ്ങൾ | |
ഫോൺ | 0466225800 |
ഇമെയിൽ | glpschathanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20505 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാവിത്രി കെ വി |
അവസാനം തിരുത്തിയത് | |
09-09-2018 | 20505 |
പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ജി.ൽ.പി.എസ്. ചാത്തന്നൂർ നൂറിലധികം വർഷം ചരിത്രമുള്ള ഒരു വിദ്യാലയമാണ്. "മെട്രോമാൻ" ഇ ശ്രീധരൻ അടക്കമുള്ള ഒട്ടനവധി മഹാ പ്രതിഭകൾ ഈ വിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചാത്തന്നൂർ ഗവ.എൽ.പി. സ്ക്കൂൾ, ആരംഭിക്കുന്നത് 1906-07 കാലഘട്ടങ്ങളിൽ ആണ്. 1920 കളിൽ ഈ സ്ഥാപനം ബോർഡ് എലിമെന്ററി സ്കൂൾ ആയി മാറി. അന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനം ഇവിടെ നടന്നിരുന്നു. 1961 ൽ യൂ.പി. വിഭാഗം ചാത്തന്നൂർ ഗവ. ഹൈസ്കൂളിനോട് (1949 ൽ സ്ഥാപിതം ) കൂട്ടിച്ചേർത്തു. അങ്ങനെ 1961 മുതലാണ് ഈ സ്കൂൾ ഇന്ന് കാണുന്ന രീതിയിലുള്ള എൽ.പി. മാത്രമായി പ്രവർത്തിച്ചു തുടങ്ങിയത്. അങ്ങനെ ഒരു നൂറ്റാണ്ടിലേറേ ചരിത്രവും പാരമ്പര്യവുമുള്ള ഈ വിദ്യാലായം 2007 ൽ വിപുലമായി ശതാബ്‌ധി ആഘോഷികുകയുണ്ടായി. പ്രസിദ്ധമായ കക്കാട് മന ഈ വിദ്യാലയത്തിന് സമീപമാണ് സ്ഥിതി ചെയുന്നത്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.വി. രാമവാര്യർ
കോയമ്പത്തൂർ ആര്യ വൈദ്യശാല (എ.വി.പി) സ്ഥാപകൻ ആയ ശ്രീ. പി.വി. രാമവാര്യർ ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.
ഇ. ശ്രീധരൻ
ചാത്തനൂർ ഗവ. എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ (1937-41 കാലയളവിൽ)ഇ. ശ്രീധരൻ അഥവാ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ ദേശീയ തലത്തിലും അന്താരഷ്ട്രതലത്തിലും തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. പൂർവവിദ്യാർഥി എന്ന നിലയിൽ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ പങ്ക് സ്തുത്യർഹമാണ്. ഇദ്ദേഹത്തെ ബഹുമാന പുരസ്സരം "മെട്രോ മാൻ " എന്നും വിളിക്കുന്നു. ഡെൽഹി മെട്രോ റെയിൽവേ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഡെൽഹി മെട്രോ റെയിൽവേയ്ക്കു പുറമേ കൊൽക്കത്ത മെട്രോ റെയിൽവേ, കൊങ്കൺ തീവണ്ടിപ്പാത, തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി. ഇന്ത്യ ഗവർമെന്റ് 2001 -ൽ പത്‌മശ്രീയും 2008 -ൽ പത്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്.
സ്നേഹപൂർവ്വം മുണ്ടിമുത്തശ്ശി
വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും 80 വയസു പ്രായം ഉള്ളതുമായ ഈ സ്കൂളിൻറെ നിത്യസന്ദര്ശകയാണ് മുണ്ടി മുത്തശ്ശി. സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളിലെ സ്ഥിരം അഥിതിയും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രിയപ്പെട്ട വഴികാട്ടിയും ആയ മുണ്ടി മുത്തശ്ശി ഈ സ്കൂളിൻറെ ഒരു അവിഭാജ്യ ഘടകമാണ്. തനിക്കു കിട്ടുന്ന പെൻഷൻ തുകയിൽ നിന്നും സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു തന്നാലാവുന്ന സഹായം നൽകിയ ആളാണ് ഈ മുത്തശ്ശി. സ്കൂളിൻറെ പൂന്തോട്ടത്തിലെ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും മുണ്ടി മുത്തശ്ശി എന്നും മുൻകൈയെടുത്തു കുട്ടികളോടൊപ്പം ഉണ്ടാകാറുണ്ട്.
വഴികാട്ടി
{{#multimaps:10.7411579,76.1581279}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|