സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം | |
---|---|
വിലാസം | |
മലപ്പുറം പരിയാപുരം പി.ഒ, , അങ്ങാടിപ്പുറം വഴി, മലപ്പുറം ജില്ല, 679321 679321 , മലപ്പുറം ജില്ല | |
സ്ഥാപിതം | 28 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04933253728 |
ഇമെയിൽ | stmaryshs18094@gmail.com |
വെബ്‍സൈറ്റ് | stmaryshsspariyapuram.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18094 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം&ഇഗ്ഗീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബെനോ തോമസ് |
പ്രധാന അദ്ധ്യാപകൻ | ജോജി വർഗീസ് |
അവസാനം തിരുത്തിയത് | |
09-09-2018 | 18094 |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത അങ്ങാടിപ്പുറത്തുനിന്നും രണ്ടര കിലോമീറ്റ൪ ഉള്ളിലായുള്ള പരിയാപുരം എന്ന കുടിയേറ്റ ഗ്രാമത്തിലായാണ് സെന്റ് മേരീസ് ഹയ൪സെക്കന്ററി സ്കൂള് നിലകൊള്ളുന്നത്. 1979 ജൂണ് 28ന് ആരംഭിച്ച സ്കൂളിൽ അന്ന് 85 വിദ്യാ൪ഥികളും 6അദ്ധ്യാപകരും 2അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. . തുടക്കം മുതൽ ഇന്നോളം ഈവിദ്യാലയം മലപ്പുറം ജില്ലയിൽ മു൯ നിരയിലാണ്.3 ഡിവിഷനായിആരംഭിച്ച ഈ സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഇപ്പോൾ 21 ഡിവിഷനുകൾ ഉണ്ട് ഹെഡ്മാസ്റററും 33അദ്ധ്യാപകരും5അനദ്ധ്യാപകരും ഉൾപ്പെടെ 38 ജീവനക്കാരുമുണ്ട്. 1998 ഇവിടെ ഹയർ സെക്കന്റെറി ബാച്ച് ലഭിക്കുകയുണ്ടായി .ഹയർ സെക്കന്റെറി വിഭാഗത്തിൽ 31 അദ്ധ്യാപകരും2അനദ്ധ്യാപകരും ഉൾപ്പെടെ 33 ജീവനക്കാരുമുണ്ട്. ആരംഭം മുതൽ ഇന്നുവരെ അങ്ങാടിപ്പുറം പഞ്ചായത്തിലെ മികച്ച സ്കുളിനുള്ള ട്രോഫി സെന്റ് മേരീസാണ്സ്വന്തമാക്കാറ്. ..ശ്രീ പി.എ. സാമുവലിനും ശേഷം ഈ സ്കൂളിന്റെ അമരത്ത് വന്ന ശ്രീ ജോ൪ജ്ജ് പി.എം.,ശ്രീമതി മേരിക്കുട്ടി വ൪ഗ്ഗീസ് ഇ .വി, ശ്രീ ജെയിംസ് കെ.എം, ആന്റണി വി ടി ,എബ്രഹാം. പി. എസ് എന്നിവ൪ക്കുശേഷം ഹൈസ്കൂൾ വിഭാഗത്തെ ഇപ്പോൾ നയിക്കുന്നത് ശ്രീമതി ജോജി വർഗ്ഗീസും. ഹയർ സെക്കന്റെറി വിഭാഗത്തെ നയിക്കുന്നത് ശ്രീ ബെനോ തോമസും ആണ്.
സേവനരംഗത്ത്
വിദ്യാർത്ഥികൾ മുൻകൈ എടുത്ത് ചീരട്ടാമലയിലം ആദിവാസി കോളനിയിൽ 2 വീടുകൽ നിർമ്മിച്ച് നല്കുകയുണ്ടായി
ആദിവാസി കോളനിയിൽ ബിരിയാണി വിളമ്പി പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികളുടെ പെരുന്നാൾ ആഘോഷം
നി൪ധനരും രോഗികളുമായ കുട്ടികൾക്ക് സാമ്പത്തിക സഹായവും പഠനോപകരണങ്ങളും യൂണിഫോമും വിതരണവും ചെയ്തുവരുന്നു
കാൻസർ രോഗികൾക്കായി പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും കേശദാനം
കുട്ടനാട്ടിലെ കൂട്ടുകാർക്ക് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെ വകയായി സ്നേഹബുക്കുകൾ നൽകി
വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി കുടുംബങ്ങൾക്ക് ആറരലക്ഷം രൂപയുടെ അവശ്യവസ്തുക്കൾ സമ്മാനിച്ച് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കുളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും
സെന്റ് മേരീസിന്റെ കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കുമായി
സെന്റ് മേരീസിന്റെ കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കുമായി താഴെ കൊടുത്തിട്ടുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ ഫെയ്സ്‌ബുക്ക് പേജ്- https://www.facebook.com/smhsspariyapuram
സ്കൂളിന്റെ ബ്ലോഗ്- http://stmaryshsspariyapuram.blogspot.in
റിസൾട്ട് അവലോകനം
'2001 മുതൽ 2016വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം' |
വർഷം | പരീക്ഷ
എഴുതിയ കുട്ടികളുടെ എണ്ണം |
വിജയിച്ചവരുടെ
എണ്ണം |
ശതമാനം |
---|---|---|---|
2000-01 | 245 | 168 | 68.6% |
2001-02 | 311 | 246 | 79% |
2002-03 | 262 | 220 | 84% |
2003-04 | 254 | 215 | 85% |
2004-05 | 268 | 206 | 77% |
2005-06 | 221 | 212 | 96% |
2006-07 | 216 | 210 | 97% |
2007-08 | 219 | 213 | 97.3 % |
2008-09 | 225 | 221 | 98.2 % |
2009-10 | 202 | 1 99 | 98.5 % |
2010-11 | 241 | 237 | 98. 3% |
2011-12 | 267 | 264 | 98.8 % |
2012-13 | 274 | 266 | 97.08% |
2013-14 | 280 | 278 | 99. % |
2014-15 | 287 | 287 | 100% |
2015-16 | 304 | 295 | 97% |
2016-17 | 319 | 316 | 99.06% |
2017-18 | 309 | 308 | 99.68% |
മാനേജ്മെന്റ്,പി. ടി. എ & സ്റ്റാഫ്
മുൻ സാരഥികൾ
ഹൈസ്കൂൾ വിഭാഗം മുൻ പ്രധാനാദ്ധ്യാപകർ |
1979-1981 | മാത്യൂ തോമസ്,(ഇൻ ചാർജ്) |
1981-1998 | പി.എ സാമുവൽ, |
1998-2001 | പി.എം ജോ൪ജ്ജ്, |
2001-2005 | മേരിക്കുട്ടി വ൪ഗ്ഗീസ് ഇ.വി, |
2005-2008 | ജയിംസ് കെ. എം, |
2008-2011 | ആന്റണി. വി. ടി |
2011-2016 | എബ്രഹാം. പി. എസ് |
2016- | ശ്രീമതി. ജോജി വർഗ്ഗീസ് |
അക്കാദമിക മാസ്റ്റർപ്ലാൻ
പൊതുവിദ്യാഭ്യാസ സംരക്ഷണപ്രവർത്തനങ്ങളിലൂടെ അക്കാദമിക മികവിന് ലക്ഷ്യമിട്ട് പഠന, പഠനാനുബന്ധപ്രവർത്തനങ്ങളുടെ ആസൂത്രണരേഖ തയ്യാറാക്കാൻ വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചതനുസരിച്ച്.സ്കൂളിൽ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കുകയുണ്ടായി. മാസ്റ്റർപ്ലാനിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് വിപുലമായ അധ്യാപക- പി.ടി.എ അംഗങ്ങളുടേയും ത്രിതലപഞ്ചായത്ത് സമിതികളുടേയും അംഗങ്ങൾ ഒത്തുചേർന്നു. വിപുലമായ ചടങ്ങുകളോടെയാണ് മാസ്റ്റർപ്ലാൻ സമർപ്പണം നടത്തിയത്.2017-18 അധ്യയനവർഷത്തിൽ വിപുലമായ മികവ് പ്രവർത്തനങ്ങൾക്കാണ് ആസൂത്രണ രൂപരേഖ തയ്യാറായിട്ടുള്ളത്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.വിഷ്ണുവിന്-
ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് ( NEET) പരീക്ഷയിൽ 1434 -ാം റാങ്ക് നേടി MBBS പഠനത്തിനൊരുങ്ങുന്ന പരിയാപുരം സെൻറ് മേരീസ് സ്കൂളിലെ പൂർവവിദ്യാർഥി
തോമസ് കുര്യൻ
നീറ്റ് പി ജി പരീക്ഷയിൽ റാങ്ക് നേടി
ഗ്രെയ്സ്സൺ ആന്റണി
മാസ്റ്റർ ഓഫ് സർജറി പഠനത്തിനും 80 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി ഗ്രെയ്സ്സൺ ആന്റണി ഡോക്ടറേറ്റ് സ്വന്തമാക്കാൻ അയർലൻഡിൽ പഠിക്കുന്നു
വഴികാട്ടി
{{#multimaps:10.9561608,76.1895195 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|