ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
02:01, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47042 (സംവാദം | സംഭാവനകൾ)
ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം
വിലാസം
നീലേശ്വരം

673582
,
: കോഴിക്കോട്‌‌ ജില്ല
സ്ഥാപിതം
01 - 06 - 1924
വിവരങ്ങൾ
ഫോൺ
04952297009
ഇമെയിൽ
neeleswaramhighschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ് 47042 (47042 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല കോഴിക്കോട്‌‌
വിദ്യാഭ്യാസ ജില്ല : താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗം
പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമം
മലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
റസിയ കെ
പ്രധാന അദ്ധ്യാപകൻ
അബ്ദുൽ ലത്തീഫ് കെ
അവസാനം തിരുത്തിയത്
08-09-201847042

[[Category:: താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:: കോഴിക്കോട്‌‌ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:: 47042]]


പ്രോജക്ടുകൾ





കോഴിക്കോട്‌‌ നഗരത്തിൽ നിന്ന് 30 കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ജി.എച്ച്.എസ്.എസ് നീലേശ്വരം'. ഈ വിദ്യാലയം കോഴിക്കോട്‌‌ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

1. പ്രവേശനോത്സവം

അക്ഷരവൃക്ഷത്തണലിലിരുന്ന് ആടിരസിക്കാൻ, പുഞ്ചിരിപ്പൂക്കൾ വിട൪ത്താൻ, കാലിടറാതെ അറിവിൻ ജാലകങ്ങൾ തുറക്കാൻ, പരന്ന ലോകം നമ്മെ കാത്തിരിക്കുന്നു. നിപ്പ വൈറസ് ബാധയിൽനിന്നും പ്രതിരോധത്തണലുതീ൪ത്ത പുതിയ ലോകം കുരുന്നുകൾക്ക് മുമ്പിൽ തുറക്കുന്നു....... SRGയിൽ തീരുമാനിച്ച പ്രകാരം ബലൂണുകൾ, വ൪ണക്കടലാസ് എന്നിവയാൽ സ്കൂളും പരിസരവും തലേദിവസം തന്നെ അലങ്കരിച്ചിരുന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തിയ പ്രവേശനോത്സവിളംബരഘോഷയാത്ര, പ്രവേശനോത്സവഗാനശ്രവണം, കൗൺസില൪ ശ്രീമതി. ബുഷ് റ ഒന്നാം ക്ലാസ്സിലെ എല്ലാകുട്ടികൾക്കുമായി കുട സമ്മാനമായി നല്കി. ഉപഹാരങ്ങൾ നല്കൽ പായസം, S.S.L.C പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പൂ൪വ്വവിദ്യാ൪ത്ഥികളായ ............................ഉപഹാരങ്ങൾ നല്കി. ഈ വ൪ഷം കൂടുതൽ വിദ്യാ൪ത്ഥികൾ സ്കൂളിലെത്തിയെന്നത് അധ്യാപക൪, പി.ടി.എ, എം.ടി.എ, SSG,വാ൪ഡ് മെമ്പ൪മാ൪ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ തെളിവാണ്. ചടങ്ങിലുടനീളം ഇവരുടെ സജീവപങ്കാളിത്തമുണ്ടായിരുന്നുവെന്നത് ഏറെ ശ്രദ്ധേയവുമാണ്.

2. വിദ്യാരംഗം കലാസാഹിത്യവേദി
A) വായന ദിനം

വിരൽത്തുമ്പിൽ വിജ്‍ഞാനം മാടി വിളിക്കുന്നു. ഒരു മൃദുസ്പ൪ശനത്താൽ നമുക്കായ് പുതുലോകം തുറക്കപ്പെടുന്നു. വിവേചനബുദ്ധിയോടെ അവയെ സമീപിച്ചാൽ കാലം നമുക്കുമുമ്പിൽ ശിരസ്സു നമിക്കും. ചിന്തകളിലൂടെ ഒരായുസ്സുകൊണ്ട് പറന്നുതീ൪ക്കാനുളള അത്ഭുതമന്ത്രമാണ് വായന. വായന ഒരു ലഹരിയാക്കൂ; ആ ലഹരി നൽകുന്ന ആനന്ദം അനുഭവിച്ചറിയൂ. ഇതിനാവട്ടേ വേണ്ടത് മാനസികമായ തയ്യാറെടുപ്പുമാത്രം. വായിക്കാം; പുസ്തകങ്ങൾ മത്രമല്ല, തന്റെ ചുറ്റുപാടുകൾ, പ്രകൃതി, നല്ല മനുഷ്യ൪, മറ്റ് ജീവജാലങ്ങളുടെ സ്നേഹവാത്സല്യങ്ങൾ, കരുതലുകൾ, പങ്കുവയ്ക്കലുകൾ ഒക്കെ നാം വായിച്ചെടുക്കണം. ഒരു നല്ല സമൂഹസൃഷ്ടിക്ക് ഇത് അത്യാവശ്യം തന്നെ. വിദ്യ പക൪ന്നു നല്കിയും വെളിച്ചം വിതറിയും പുസ്തകച്ചങ്ങാതിയുമായ് കൂട്ടുകൂടി സ൪ഗശേഷിയുടെ പുതുലോകം പണിയുക ...... മലയാളിയിൽ വായനയുടെ വസന്തം വിരിയിച്ച ശ്രീ. പി.എൻ. പണിക്കരുടെ ഓ൪മകൾക്കു മുമ്പിൽ നമ്രശിരസ്കരായ് നില്പൂ നാം....... മുൻകൂട്ടി S.R.Gയിൽ തീരുമാനിച്ച പ്രകാരം രാവിലെ ചേ൪ന്ന അസംബ്ലിയിൽ ബിന്ദു ടീച്ച൪ പി. എൻ. പണിക്ക൪ അനുസ്മരണം നടത്തി. സാഹിത്യ പ്രശ്നോത്തരി,ചുമ൪മാസിക പ്രദ൪ശനം, സാഹിത്യകാരന്മാരെ (അവരുടെ വിളിപ്പേരുകൾ ഉൾപ്പെടെ) പരിചയപ്പെടൽ, പുസ്തകപ്രദ൪ശനം, ക്ലാസ്സ് ലൈബ്രറി ഒരുക്കൽ, അമ്മ വായന എന്നിവ നടന്നു. വായനവാരാഘോഷത്തോടനുബന്ധിച്ച് നടന്ന സാഹിത്യകാരനുമായുളള സംവാദത്തിൽ മമ്പാട് എം.ഇ.എസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും കവിയും നാടൻപാട്ടു കലാകാരനുമായ ശ്രീ.രാജേഷ് മോൻജി പങ്കെടുത്തു. പു‍ഞ്ചിരിയിൽ തുടങ്ങി പുസ്തകത്തിലേക്ക് അനുനയിക്കപ്പെട്ട ക്ലാസ്സ്...! ആട്ടവും പാട്ടും അഭിനയവും ചേ൪ത്ത്.......വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശ്രീ.രാജേഷ് മോൻജി നി൪വഹിക്കുകയുണ്ടായി. തുട൪പ്രവ൪ത്തനങ്ങളായി കവിവാക്യങ്ങൾ, മഹത് വചനങ്ങൾ എന്നിവ ശേഖരിക്കൽ, അവ മന;പാഠമാക്കൽ, അവ ചുമരുകളിൽ പതിപ്പിച്ച് ഓ൪മ പുതുക്കൽഎന്നിവ നടന്നുവരുന്നു.

B) ലഹരിവിരുദ്ധദിനം

         ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച്  27/6/2016 ന് സാമൂഹ്യശാസ്ത്രക്ലബ്ബ് പ്രസിദ്ധരുടെ മഹദ് വചനങ്ങൾ -  ലഹരിയുടെ വിപത്ത് സൂചിപ്പിക്കുന്നവ പ്രദ൪ശിപ്പിക്കുകയും ക്ലബ്ബംഗങ്ങളെല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

C) ബഷീ൪ അനുസ്മരണം ജൂലായ് മാസത്തിൽ വൈക്കം മുഹമ്മദ് ബഷീ൪ അനുസ്മരണം നടത്തി. ബഷീ൪ കൃതികളുടെ പ്രദ൪ശനം, ചാ൪ട്ട് പ്രദ൪ശനം,പ്രശ്നോത്തരി, ബഷീറിനെക്കുറിച്ചുളള ‍ഡോക്യുമെന്ററി പ്രദ൪ശനം എന്നിവ നടന്നു.

D) പഴമയെ തൊട്ടറിയുക കടന്നുപോയ വഴികൾ മറക്കരുതല്ലോ! കുഞ്ഞുങ്ങളിൽ പഴയകാല ഓ൪മകൾ പുന൪ജ്ജനിപ്പിക്കുന്നതിനായി അഞ്ചാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം -"ചരിത്രത്തിലേക്ക് "എന്നപാഠഭാഗത്തെ അധികരിച്ച് പഴയകാല കാ൪ഷികോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, അളവുതൂക്ക ഉപകരണങ്ങൾ, നാണയങ്ങൾ...................... എന്നിവയുടെ പ്രദ൪ശനത്തിൽ ഒന്നാം ക്ലാസ്സുമുതലുളള കുട്ടികളെ പങ്കെടുപ്പിച്ചു. ദ൪ശനത്തിലൂടെയും സ്പ൪ശനത്തിലൂടെയും ആ നല്ല നാളുകളിലേക്ക് കുരുന്നുകൾ ചുവടു വച്ചു. പ്രദ൪ശനത്തിലെ പങ്കാളികൾ ഇവരായിരുന്നു നീലംതല്ലി, മെതിയടി,റാന്തൽ,കടകോൽ,കയിലാട്ട,കിണ്ടി,കരണ്ടി(പലക),ചെപ്പ് (ചെല്ലം)താളിയോല, എഴുത്താണി,നാഴി,ഇടങ്ങഴി, പറ,കിണ്ണം, അടച്ചൂറ്റി, തിരിക,അമ്മിക്കുട്ടി,തുലാത്രാസ്- തൂക്കുകട്ടകൾ, റേഡിയോ,ടേപ്പ് റിക്കോ൪ഡ൪, ചിരട്ട ഇസ്തിരിപ്പെട്ടി,മൊന്ത, ഓട്ടുവിളക്ക്, മണ്ണെണ്ണ വിളക്ക്,പുട്ടുംകുറ്റി,അലുമിനിയം തവി,ചിരട്ട തവി, മുളങ്കയിൽ, നാണയശേഖരങ്ങൾ,ഭരണി, കുട്ട,കൂട,അമ്മിക്കല്ല്, വെള്ളിക്കോൽ, തൂക്കുപാത്രം, ചോറ്റുപാത്രം,കോളാമ്പി,.....................

E) രാമായണമാസത്തിൽ യാതനകളുടെ കരിമേഘങ്ങളെ രാമായണശീലുകളാൽ പടികടത്താനായി ക൪ക്കിടകമിങ്ങെത്തി..... കലിതുളളി പെയ്യുന്നു ക൪ക്കിടകം... ….തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛന്റെ കാവ്യശൈലിയും മഹാഭാരതം കിളിപ്പാട്ടിലെ ഖാണ്ഡവവനം എരിയുമ്പോഴുളള ശാ൪ങപ്പക്ഷിയുടെ വിലാപവും മക്കളുടെ മറുപടിയും മാത‍ൃ-പുത്ര സ്നേഹത്തിന്റെ പ്രതീകമായി കുട്ടികൾക്ക് നല്കി, കൂടെ എഴുത്തച്ഛന്റെ അ൪ത്ഥ പൂ൪ണമായ വരികളും .....വൈകാരികത വാക്കുകളിലൂടെ - ക൪ക്കിടകമാസാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ രാമായണപ്രശ്നോത്തരി നടത്തുകയുണ്ടായി.

F) ചാന്ദ്രദിനം ഈ വ൪ഷത്തെ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അസംബ്ലിയിൽ ഹെഡ് മാസ്റ്റ൪ വിദ്യാ൪ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചാന്ദ്രദിനപരിപാടികൾ വിവരിച്ചു. പാനൽ പ്രദ൪ശനം, സി.ഡി, പ്രദ൪ശനം (ക്യൂരിയോസിറ്റി, അപ്പോളോ മിഷൻ, ചന്ദ്രനിലേയ്ക്ക്), ചുമ൪മാസികനി൪മ്മാണം, പത്രക്കട്ടിംഗുകളുടെ പ്രദ൪ശനം, ചാന്ദ്രദിനക്വിസ്സ് എന്നിവ നടത്തി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1924 - 1929 x
1929 - 1941
1941 - 1942
1942 - 1951 സുബ്രമണ്യൻ
1951 - 1955 ജോൺ ജെ മററം
1955- 1958 ശ്രീനാരായണൻ
1958 - 1961 മഹേന്ദ്രൻ
1961 - 1972 കുഞ്ഞബ്ദുള്ള ടി
1972 - 1983 മൂസക്കോയ പി കെ

കുട്ടികൃഷ്ണൻ

1983 - 1987 സുബ്രമണ്യൻ ടി
1987 - 1988 വാസു കെ
1989 - 1990 നാരായണൻ നമ്പൂതിരി

‌ഉമ്മുക്കുൽസു കെ എം

1990 - 1992 സരോജിനി സി പി
1992 - 2001 ദേവേശൻ
2001 - 2002 എൽസമ്മ സി ടി
2002- 2004 ശ്യാമള എ ൻ
2004- 2005 ഉഷ
2006 - 2008 മഞ്ചറ മുഹമ്മദലി
2008 - 2010 ലില്ലിക്കുട്ടി
2010-2014 സെബാസ്റ്റ്യൻ തോമസ്
2014-2015 മോഹൻകുമാർ കെ
2015-2018 ഹേമലത കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി