പി എൻ പി എം എൽ പി സ്കൂൾ, താമരക്കുളം
പി എൻ പി എം എൽ പി സ്കൂൾ, താമരക്കുളം | |
---|---|
വിലാസം | |
താമരക്കുളം താമരക്കുളം പി.ഒ, , 690530 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0479-2372745 , 9495352020 |
ഇമെയിൽ | pnpmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36441 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി.ശ്രീകുമാരി |
അവസാനം തിരുത്തിയത് | |
06-09-2018 | 36441 |
................................
ചരിത്രം
മദ്ധ്യതിരുവിതാംകൂറിൻറെ കാർഷിക ഗ്രാമം ആകുന്ന താമരക്കുളത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു പി.എൻ.പി.എം.എൽ.പി. സ്കൂൾ. 1925 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. താമരക്കുളം എൽ.പി.എസ്. എന്നായിരുന്നു ഈ സ്കൂളിൻെ ആദ്യ പേര്. 1972 ലാണ് പി.എൻ.പി.എം. എൽ.പി.സ്കൂൾ എന്നപേരിലേക്ക് മാറ്റപ്പെട്ടത്. നാടിൻറെ കാർഷിക സന്പന്നതയ്ക്കായി പ്രവർത്തിച്ചുപോരുന്ന ഈ ഗ്രാമത്തിലെ ജനങ്ങൾക്കും അവരുടെ തലമുറയ്ക്കും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ അഭിവൃദ്ധികാംഷിച്ചുകൊണ്ട് നാട്ടിലെ വിദ്യാഭ്യാസ പ്രവർത്തകനായ തയ്യിൽ ശ്രീ.പി.നീലകണ്ഠപിള്ളയുടെ മാതുലനായ ശ്രീ.പരമേശ്വരപിള്ള സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അദ്ദേഹത്തിൻറെ അനന്തിരവനായ ശ്രീ.പി.നീലകണ്ഠപിള്ളയുടെ തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ഈ സ്ഥാപനത്തിന് അടിസ്ഥാനപരമായി ശക്തിപകർന്നത്. 1969 ഏപ്രിൽ 19 വരെ അദ്ദേഹമായിരുന്നു ഈ സ്കൂളിൻറെ മാനേജർ. നാട്ടിലെ എല്ലാ വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസപുരോഗതിക്കായി പ്രവർത്തിട്ട അദ്ദേഹത്തിൻറെ സേവനങ്ങൾ ഈ ഗ്രാമീണ ലോകം ഇന്നും സ്മരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാർവ്വത്രികമല്ലാതിരുന്ന കാലഘട്ടത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്ന് ലഭിച്ച പ്രാഥമിക വിദ്യാഭ്യാസമാണ് നാടിൻറെ സമഗ്രവളർച്ചക്ക് നാന്ദികുറിച്ചത്. ഈ വിദ്യാലയത്തിൻറെ എട്ട് കിലോമീറ്റർ ചുറ്റളവിൽ നിന്നും ഇന്നും വിദ്യാർത്ഥികളെത്തി പ്രാധമിക വിദ്യാഭ്യാസം ചെയ്യുന്നു. 1925 ൽ ഈ വിദ്യാലയത്തിൻറെ ഹെഡ്മാസ്റ്റർ ശ്രീ.ഉമ്മിണിപ്പിള്ള സാർ ആയിരുന്നു. 2000 ൽ വജ്രജൂബിലി ആഘോഷിച്ച ഈ സ്ഥാപനം അന്നത്തെ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം എന്ന ബഹുമതിയും നേടിയിട്ടുണ്ട്. സ്ഥാപിത മാനേജരുടെ ചെറുമകനും അദ്ധ്യാപകനും ആയിരുന്ന ശ്രീ.കെ.ഗോവിന്ദപിള്ളയാണ് 1969 മുതൽ ഈ സ്ഥാപനത്തിൻറെ മാനേജർ. ഇദ്ദേഹത്തിൻറെ പ്രവർത്തനങ്ങളിലൂടെയാണ് സ്കൂളിന് കൂടുതൽ കളിസ്ഥലവും മറ്റും സ്ഥാപിച്ച് നൽകിയതും അപ്രകാരം പുതുതലമുറയുടെ ശ്രദ്ധയും ആർജ്ജിച്ച് മുന്നോട്ട് പോകുവാൻ ശക്തിപകർന്നിട്ടുണ്ട്. ഇന്ന് മൂന്ന് അംഗങ്ങളുടെ ഒരു സമിതിയാണ് സ്കൂൾ മാനേജ്മെൻറ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം.
{{#multimaps:9.171090, 76.601334 |zoom=13}}