കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

St Marys HSS Kuravilangad
വിലാസം
കുറവിലങ്ങാട്

കുറവിലങ്ങാട്പി.ഒ,
കോട്ടയം
,
686633
,
കോട്ടയം ജില്ല
സ്ഥാപിതം01 - 01 - 1894
വിവരങ്ങൾ
ഫോൺ04822230479
ഇമെയിൽbhskuravilangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്45051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനോബിൾ തോമസ്
പ്രധാന അദ്ധ്യാപകൻജോർജ്ജുകുട്ടി ജേക്കബ്
അവസാനം തിരുത്തിയത്
03-09-2018Tonyantony


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രത്തിന്റെ വഴികൾ

കേരള കത്തോലിക്കസഭയുടെ വികാരി ജനറാളും ദീപിക ദിനപത്രത്തിന്റെ സ്ഥാപകനും ചരിത്ര പണ്ഡിതനും ആയിരുന്ന ബഹു. നിധീരിക്കൽ മാണിക്കത്തനാർ കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളിയുടെ വികാരിയായിരിക്കേ 1894 ജനുവരി മാസത്തിൽ ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയത്തിന് ആരംഭം കുറച്ചു. അന്നത്തെ ദിവാനായിരുന്ന ബഹു. ശങ്കര സുബയ്യ സ്കൂൾ സന്ദർശിച്ച് സ്കൂളിന് അംഗീകാരം നൽകി.
1907 – ൽ സ്കൂളിന്റെ പേര് സെന്റ് മരീസ് ലോവർ ഗ്രേഡ് സെക്കണ്ടറി സ്കൂൾ എന്നാക്കി. 1921 – ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി. 1924 – ൽ സെന്റ് മേരീസ് ബോയ് സ് ഇംഗ്ലീഷ് ഹൈസ്കൂൾ എന്നു നാമകരണം ചെയ്തു. 1998 – ൽ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ആയി വളർന്നു. 2002-03 അദ്ധ്യയന വർഷം മുതൽ പെൺകുട്ടികൾക്കും ഹയർ സെക്കണ്ടറി യിൽ പ്രവേശനം നൽകിത്തുടങ്ങി. കേരളത്തിലെ തന്നെ ഒന്നാം നിര വിദ്യാഭ്യാസ സ്ഥാപനമായി കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിച്ചു വരുന്നു. രാഷ്ട്രപതി ഡോ. കെ. ആർ. നാരായണനു സ്വന്തം ... ഭാരതത്തിന്റെ മുൻ രാഷ്ട്രപതി ഡോ. കെ ആർ. നാരായണൻ കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. തന്റെ ജന്മദേശമായ ഉഴവൂർ നിന്ന് കാൽനടയായി സഞ്ചരിച്ചാണ് അദ്ദേഹം ഈ വിദ്യാലയത്തിലെത്തി അദ്ധ്യയനം നടത്തിയിരുന്നത്. ഉപരാഷ്ട്രപതിയായിരിക്കേ 1993 സെപ്റ്റംബർ 4 – ന് തന്റെ മാതൃവിദ്യാലയം സന്ദർശിക്കുകയും സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 1997 സെപ്റ്റംബർ 19 – ന് രാഷ്ട്രപതി എന്ന നിലയിലും ‍ഡോ. കെ. ആർ. നാരായണൻ ഈ വിദ്യാലയം സന്ദർശിച്ചുവെന്നതും അഭിമാനകരമാണ്. സാമൂഹിക – മതാത്മക – രാഷ്ട്രീയ രംഗത്തെ അനേകം പ്രഗത്ഭരെ ഈ വിദ്യാലയം വാർത്തെടുക്കുകയുണ്ടായി.
ബിഷപ്പുമാരായ ഡോ. ജോർജ്ജ് മാമലശ്ശേരി, ഡോ. ജോസഫ് മിറ്റത്താനി, ജവഹർലാൽ നെഹൃവിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. പി.ജെ.തോമസ്, അക്കൌണ്ടന്റ് ജനറലായിരുന്ന ശ്രീ. കെ. പി ജോസഫ്, കേരളത്തിലെ പ്രഥമ ഐ..ജി. യായിരുന്ന ശ്രീ. പോൾ മണ്ണാനിക്കാട്, രാഷ്ട്റീയ പ്രമുഖരായ ശ്രീ. കെ.എം. മാണി, ശ്രീ. ഒ ലൂക്കോസ്, ശ്രീ. പി. എം. മാത്യു തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്. ഷെവ. വി. സി. ജോർജ്, ഡോ. കുര്യാസ് കുമ്പളക്കുഴി, ശ്രീ. കെ.സി ചാക്കോ തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
2008 ഒക്ടോബർ 16 – ന് സ്കൂൾ കെട്ടിടം ഭാഗികമായി അഗ്നിക്കിരയായി.. എങ്കിലും മാനേജുമെന്റും നാട്ടുകാരും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് പുനർനിർമ്മിക്കുകയും 2009 ഫെബ്രുവരി 7 – ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പുകർമ്മം നിർവ്വഹിക്കുകയും ചെയ്തു. സമർത്ഥരായ വിദ്യാർത്ഥികൾക്കു വേണ്ടി രാഷ്ട്രപതി ‍ഡോ. കെ. ആർ. നാരായണൻ ഏർപ്പെടുത്തിയ 24 സ്കോളർഷിപ്പുകളും അഭ്യുദയകാംക്ഷികൾ ഏർപ്പെടുത്തിയ 44 സ്കോളർഷിപ്പുകളും വർഷം തോറും നൽകിവരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിലെ എല്ലാ ക്ലാസ്മുറികളും ഹൈടെക്കാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ശതോത്തര രജത ജൂബിലി ആഘോഷം

(ജനുവരി 2018 - ഓഗസ്റ്റ് 2019) കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളിയുടെ കീഴിലുള്ള അഞ്ചു വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും അദ്ധ്യാപകരും വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും പങ്കെടുത്ത ജൂബിലി വിളംബര റാലിയോടെ ജൂബിലിയാഘോഷങ്ങൾക്ക് തുടക്കമായി.ജൂബിലി വിളംബര റാലി കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളി വികാരി വെരി.റവ.ഡോ. ജോസഫ് തടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. വിളംബര ഘോഷയാത്ര സെന്റ് മേരീസ് ഹയർ സെക്കന്ററി ഗ്രൗണ്ടിൽ സമാപിച്ചപ്പോൾ ബഹു.മോൻസ് ജോസഫ് എം. എൽ. എ. സന്ദേശം നൽകി. 2018 ജനുവരി 26-ാം തിയതി വെള്ളിയാഴ്ച 4.30 ന് ആദരണീയനായ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയിൽ മുത്തിയമ്മ ഹാളിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു. കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളിയുടെ കീഴിലുള്ള അഞ്ചു വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷാകർത്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മുത്തിയമ്മഹാളിൽ വച്ച് നടന്ന കൾച്ചറൽ പ്രോഗ്രാമിൽ വിവിധ പരിപാടികൾ നടത്തി. ഓരോ സ്ഥാപനങ്ങളിലെയുംവിദ്യാർത്ഥികൾക്ക് അവതരിപ്പിക്കാൻ മുപ്പതു മിനിട്ടുവീതം നൽകി. ഈ മുപ്പതു മിനിട്ടിനുള്ളിൽ സംഗീതം, സ്‌കിറ്റ്, സംഘഗാനം,മൈം, ഗാനമേള, ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, സംഘനൃത്തം തുടങ്ങി വിവിധ കലാ പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകി. ചില സ്ഥാപനങ്ങളിൽ നിന്നും ഒന്നിൽ കൂടുതൽ പരിപാടികൾ അവതരിപ്പിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രെയ്സ്പീറിയോ (കരിയർ ഗൈഡൻസ്)
സ്നേഹസ്പർശം
പ്രകൃതി ജീവിതം
ഔഷധക്കഞ്ഞി വിതരണം
ഇംഗ്ലീഷ് പരിശീലനം
ഹലോ ഇംഗ്ലീഷ്
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം
മലയാളത്തിളക്കം

നേട്ടങ്ങൾ

സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് സ്ക്കൂളിലെ പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള നേട്ടങ്ങൾ ഈ സ്ക്കൂളിനെ മറ്റു സ്ക്കൂളുകളിൽ നിന്നു വേറിട്ടതാക്കുന്നു.

ചിത്രശാല

സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് സ്ക്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ

മാനേജ് മെന്റ്

പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസി പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന കുറവിലങ്ങാട് സെന്റ്.മേരീസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടും പ്രാദേശിക മാനേജർ കുറവിലങ്ങാട് പള്ളി വികാരി റവ.ഡോ.ജോസഫ് തടത്തിലും പ്രിൻസിപ്പൽ നോബിൾ തോമസും ഹെ‍ഡ് മാസ്റ്റർ ശ്രീജോർജ്ജുകുട്ടി ജേക്കബും ആണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീ റ്റോബിൻ കെ അലക്സിന്റെ നേതൃത്വത്തിൽ അധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 8 അദ്ധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 14 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് 4 അനദ്ധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.ബേബി തൊണ്ടാംകുഴിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.

അദ്ധ്യാപക അനദ്ധ്യാപകർ

പ്രഥമാദ്ധ്യാപകൻ ശ്രീ. ജോർജ്ജുകുട്ടി ജേക്കബിനെക്കൂടാതെ 23 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ിവിടെ സേവനമനുഷ്ഠിക്കുന്നു.

പി.റ്റി.എ.

പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ

പ്രസിഡന്റ് ശ്രീ. ബേബി തൊണ്ടാംകുഴി
എൻ. എം. രമേശൻ രാജേഷ് കെ.
ലൗലി ഷീൻ ജെയ്‌നമ്മ സാജൻ
ജിഷാ ഫ്രാൻസിസ് ജോർജ്ജുകുട്ടി ജേക്കബ്
മിനി പോൾ റ്റോബിൻ കെ. അലക്സ്
ഷീൻ മാത്യു സിബി സെബാസ്റ്റ്യൻ

എം.പി.റ്റി.എ.

എം. പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ

പ്രസിഡന്റ് സിനി ഓസ്റ്റിൻ
റെജി റ്റോമി ബിജി ബിജു.
ഗ്രേസി ബെന്നി ബിന്ദു തോമസ്
നൈസിമോൾ ചെറിയാൻ സി. റാണി മാത്യു
റ്റെസിമോൾ ജേക്കബ്

മുൻ സാരഥികൾ

1894 മുതൽ 2018 വരെയുള്ള 125 വർഷക്കാലം ഏകദേശം ഇരുപത്താറോളം പ്രഗത്ഭരായ അദ്ധ്യാപകർ സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാടിന്റെ സാരഥികളായിരുന്നിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മുൻ രാഷ്ട്രപതി ഡോ. കെ ആർ. നാരായണൻ
  • ബിഷപ് ഡോ. ജോർജ്ജ് മാമലശ്ശേരി
  • ബിഷപ്ഡോ. ജോസഫ് മിറ്റത്താനി
  • ഡോ. പി.ജെ.തോമസ്
  • ശ്രീ. കെ. പി ജോസഫ്
  • ശ്രീ. പോൾ മണ്ണാനിക്കാട്
  • ശ്രീ. കെ.എം. മാണി,
  • ശ്രീ. ഒ ലൂക്കോസ്,
  • ശ്രീ. പി. എം. മാത്യു
  • ഷെവ. വി. സി. ജോർജ്
  • ഡോ. കുര്യാസ് കുമ്പളക്കുഴി
  • ശ്രീ. കെ.സി ചാക്കോ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കോട്ടയം നഗരത്തിൽ നിന്നും 24കി.മി. അകലത്തിൽ
MC റോഡ് സൈഡിൽ കുറവിലങ്ങാട് സ്ഥിതിചെയ്യുന്നു.

{{#multimaps: 9.7565332,76.5619871|width=99%|zoom=16}}


"https://schoolwiki.in/index.php?title=St_Marys_HSS_Kuravilangad&oldid=514723" എന്ന താളിൽനിന്ന് ശേഖരിച്ചത്