എം ഐ സി അൽ അമീൻ എച്ച് എസ് എസ് കേച്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
എം ഐ സി അൽ അമീൻ എച്ച് എസ് എസ് കേച്ചേരി
വിലാസം
കേച്ചേരി

ത്രിശൂര്‍ ജില്ല
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത്രിശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-12-2009Anilpb




ചരിത്രം

ചൂണ്ടല്‍ പഞ്ചായത്തിന്റെ മുസ്ലിം വിഭാത്തിലെ പിന്നൊക്കാവസ്ഥക്ക് പരിഹാരം കാണുവാനും അവരെ മുന്നൊട്ടു നയിക്കുവാനും വെണ്ടീ രൂപം കൊടുത്ത സംഘടനയാണു ‘’മുസ്ലിം വെല്‍ഫയര്‍ സൊസൈറ്റി.’‘ചൂണ്ടല്‍ പഞ്ചായത്തിന്റെ ഹ്രിദയഭാഗത്തായി കേച്ചേരിയില്‍ ഒരു ഹൈസ്ക്കൂള്‍ സ്ഥാപിക്കുവനുള്ള ശ്രമം എഴുപതുകളില്‍ സൊസൈറ്റി തുടര്‍ന്നുകൊണ്ടിരുന്നു. മുസ്ലിം ജനവിഭാഗങളിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പ്രധാനമാര്‍ഗം പെണ്‍കുട്ടികള്‍ക്കു സെക്കണ്ടറി തലം വരെയെങ്കിലും വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് എന്ന് സൊസൈറ്റി തീരുമാനിച്ചു. അതിനുള്ള സഹചര്യം വന്നുചേര്‍ന്നത് 1979 ല്‍ സി.എച്ച്.മുഹമ്മദ് കൊയ മുഖ്യമന്ത്രി ആയപ്പോഴാണ് .മുസ്ലിം വെല്‍ഫയര്‍ സൊസൈറ്റി സ്കൂളിനുവേണ്ട സ്ഥലം കണ്ടെത്തുകയും ഹൈസ്ക്കൂളിനായി അപേക്ഷിക്കുകയും ചെയ്തു. 1979 ജൂണ്‍ മാസം 6-‍ാം തിയതി സൊസൈറ്റി പ്രസിഡന്റും സ്കൂള്‍ മാനേജരുമായ അഡ്വ.എ.വി.മുഹമ്മദ് സഹിബിന്റെ അദ്യക്ഷതയില്‍ അന്നത്തെ കുന്നംകുളം എം.എല്‍.എ കെ.പി.വിശ്വനാഥനാണ് സ്കൂള്‍ ഉദ്ഘാടനം ചെയ്തത്. കെ.പി.അരവിന്ദാക്ഷന്‍,പി.മുഹമ്മദ് സഹിബ്,പി.എ. മക്കായി,ഡോ.എം.എം.ഹനീഫ, എം.കെ അവറുകുട്ടി ഹാജി,ഇ.വി.മൊയ്തിന്‍ മാസ്റ്റര്‍ ,മണ്ണാറയില്‍ ചിയാമു ഹാജി,എ.വി.ഏനുഹാജി, പി,എ.ഉമ്മര്‍, ആര്‍.എം.ജലീല്‍, എ.ടി മൊയ്തുണ്ണി തുടങിയവര്‍ സന്നിഹിതരായിരുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1979-83 ശ്രി.എന്‍.പി.ഹനീഫ
19 ശ്രി.എ.ബഷീര്‍ അഹമ്മദ്
19 ശ്രി.എം.വി.ഇബ്രാഹിം കുട്ടി
19 ശ്രി.സിയാലി കോയ
19 ശ്രി.എം.ഇ പരമേശ്വരന്‍ നമ്പൂതിരി
19 ശ്രി.യു.ക്രിഷ്ണനുണ്ണി പണിക്കര്‍
19 ശ്രി.സി.എം.ജൊര്‍ജ്ജ്
2004 - 2008 ശ്രി.എം. എഫ്. ജൊയ്
2008 - ശ്രി.പി.വി.ബാലചന്ദ്രന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഫിറോസ് എ.എസ് - ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="12.082296" lon="77.684326" type="map" zoom="7"> 10.585022, 76.135254, Kechery Al Ameen School </googlemap>