എച്ച്.എസ്.എസ് വളയൻചിറങ്ങര
എച്ച്.എസ്.എസ് വളയൻചിറങ്ങര | |
---|---|
വിലാസം | |
വളയൻചിറങര വളയൻചിറങര പി.ഒ, പെരുമ്പാവൂർ , 683556 | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0484 2657022 |
ഇമെയിൽ | hssvalayanchirangara27014@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 27014 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജി . ആനന്ദകുമാർ |
അവസാനം തിരുത്തിയത് | |
15-08-2018 | Priyapnair |
................................
ചരിത്രം
സാംസ്കാരിക ഗ്രാമത്തിലെ അക്ഷരമുത്തശ്ശിക്ക് 2018 ൽ 103 വയസ്സ് തികഞ്ഞു.അക്ഷരവെളിച്ചം പകർന്ന് ഒരു നാടിനെ മുഴുവൻ ഉദ്ധരിച്ച വളയൻചിറങര ഹയർസെക്കൻററി സ്കൂൾ 2015 ൽ 100 വർഷം പൂർത്തിയാക്കി.നൂറ് വർഷം മുൻപ്, അജ്‍ഞതയും, അന്ധവിശ്വാസവും സമുദായസ്പർദ്ധയും നാട്ടുകാരുടെ പ്രധാന സമ്പാദ്യമായിരുന്ന കാലത്ത്, നാടിൻെറ ഈ ദുരവസ്ഥക്ക് വിദ്യാഭ്യാസമല്ലാതെ മറ്റൊരു മറുമരുന്നില്ലെന്ന് മനസ്സിലാക്കിയ വി.എൻ.
കേശവപിള്ള എന്ന കർമ്മയോഗി മണ്ണിൽ വേലചെയ്ത് സമ്പാദിച്ച സ്വന്തം പണമിറക്കിയാണ് വളയൻചിറങ്ങരയിൽ ഒരു സ്കൂൾ സ്ഥാപിച്ചത്. അന്ന് പഠിക്കാനുള്ള കുട്ടികളേയും പഠിപ്പിക്കാനുള്ള അധ്യാപകരേയും ലഭിക്കാൻ അദ്ദേഹം എത്ര കഷ്ടപ്പെട്ടെന്ന് പറഞ്ഞാൽ ഇന്നാരും വിശ്വസിക്കില്ല. സർക്കാരിൻെറ തുച്ഛമായ ഗ്രാൻറോടുകൂടി മുന്നോട്ടുപോയ ഈ സ്കൂളിൽ 1925-ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു. 1927-ൽ ഇതൊരു പൂർണ്ണമലയാളം മിഡിൽ സ്കൂളായിത്തീർന്നു. 1915-ൽ 44 കുട്ടികളോടുകൂടി ആരംഭിച്ച ഈ വിദ്യാലയത്തിൽ 1927 ആയപ്പോൾ 330 കുട്ടികളുണ്ടായിരുന്നു. ഏഴാം ക്ലാസ് ആരംഭിച്ചതോടുകൂടി സമർത്ഥനായ ഒരു ഹെഡ്മാസ്റ്റർ ആവശ്യമായിത്തീർന്നു.മാനേജറുടെ അഭിലാഷം അനുസരിച്ച് ശ്രീ. നാകപ്പാടി കൃഷ്ണപിള്ളയുടെ സേവനം മൂന്നു കൊല്ലത്തേക്ക് ഈ സ്ഥാപനത്തിന് സർക്കാരിൽ നിന്നും വിട്ടുകിട്ടി. 1941-ൽ വിദ്യാലയത്തിൻെറ രജത ജൂബിലി ആഘോഷിച്ച് ചാരിതാർത്ഥ്യനായി. 1942-ൽ എഴുപത്തിരണ്ടാംവയസ്സിൽ ശ്രീ. വി.എൻ. കേശവപിള്ള ദിവംഗതനായി.
മാനേജറുടെ മൂത്ത മകൻ ശ്രീ. എം.കെ.കൃഷ്ണൻനായർ അടുത്ത മാനേജറായി. തിരുവിതാംകൂർ സർക്കാർ ആയിടക്ക് നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കാരമനുസരിച്ച് അഞ്ചുമുതൽ ഏഴ് വരെയുള്ള ക്ലസ്സുകൾ നിർത്തലാക്കപ്പെട്ടു. അങ്ങനെ എം.എം. സ്കൂൾ ഇല്ലാതായി. അതിനു പകരം പ്രൈമറി സ്കൂളുകളും മിഡിൽ സ്കൂളുകളും ആവിർഭവിച്ചു.
ഒരൽപ്പം പിന്നിലേക്ക്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}} പ്രമാണം:Valayanchirangara.gif