വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്
വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട് | |
---|---|
വിലാസം | |
PATHIRAPPALLY പി.ഒ, , PATHIRAPPALLY 688521 | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04772259007 |
ഇമെയിൽ | vvsdup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35240 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Alappuzha |
വിദ്യാഭ്യാസ ജില്ല | Alappuzha |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ്.സിന്ധു |
അവസാനം തിരുത്തിയത് | |
12-08-2018 | Vvsdups |
................................
ചരിത്രം
1928-ൽ കുഞ്ഞൻ ഗോവിന്ദനാൽ സ്ഥാപിതമായ വളഞ്ഞവഴിക്കൽ സന്മാർഗദീപിക അപ്പെർ പ്രൈമറി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രം പാതിരപ്പള്ളിയുടെ മണ്ണിൽ സന്മാർഗദീപം പൊഴിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. ആയിരങ്ങൾക്ക് അറിവിന്റെ കൈത്തിരിവെട്ടം പകർന്നു നൽകിയ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് ഇംഗ്ലീഷ് സ്കൂൾ എന്നാണ് .പ്രപ്പേറിട്ടറി ക്ലാസ്സുമുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഈ സ്ക്കൂളിൽ നൽകിയിരുന്നതിനാലാവാം ഈ വിളിപ്പേർ ലഭ്യമായത്. എന്നാൽ ഇന്ന് മലയാളം മീഡിയത്തോടൊപ്പം ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഉൾപ്പെടുത്തി ഇംഗ്ലീഷ് സ്കൂൾ എന്ന പേർ അന്വർത്ഥമാക്കുകയാണ് ഈ വിദ്യാലയം ശ്രീപദ്മനാഭൻ ,ശ്രീ.ബ നവന്തൂർ തുടങ്ങിയ പ്രഗല്ഭരായ ആദ്യ കാല അധ്യാപകർക്കൊപ്പം മലയാളത്തിലെ പ്രമുഖ എഴുത്തുകാരനായ ശ്രീ.സാനുമാഷും ഈ സ്കൂളിലെ ഗുരുക്കന്മാരിൽ ഒരാളായിരുന്നു എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.പൊതു വിദ്യാഭ്യാസ രംഗത്തെ സ്കൂളുകൾ പൊതുവെ ഡിവിഷൻ ഫാൾ നേരിട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ വർഷങ്ങളായി 5 മുതൽ 7വരെ 9 ഡിവിഷനുകളുമായി നമ്മുടെ സ്ക്കൂൾ നിലനിൽക്കുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.ഈ അധ്യയന വർഷത്തിൽ 2 ഡിവിഷൻ അധികമായി കിട്ടുകയും ആകെ 11 ഡിവിഷനുകളായി മാറുകയും ചെയ്തു എന്നത് സ്കൂളിന്റെ വലിയ നേട്ടമാണ്. സ്കൂൾ മാനേജർ ശ്രീ. പ്രേമാനന്ദൻ അവര്കളാണ്.
ഭൗതികസൗകര്യങ്ങൾ
- ശിശുസൗഹൃദ പഠനാന്തരീക്ഷം.
- കമ്പ്യുട്ടർലാബ്.
- ലൈബ്രറി[ക്ലാസ്]
- ഗണിതലാബ്.
- ജൈവവൈവിധ്യപാർക്ക്.
- ജൈവപച്ചക്കറിത്തോട്ടം.
- ഔഷധത്തോട്ടം.
- പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്.
- ശൂദ്ദജലസംവിധാനം.
- പോഷകസമൃദ്ധമായആഹാരം.
'
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഷൺമുഖൻ
- അംബികേശൻ
- റോസമ്മ സെബാസ്റ്റ്യൻ
- ക്ലാരമ്മ മൈക്കിൾ
- വത്സല
- വി.കെ.ശ്രീകല
- ഉമാദേവി
- സുലഭ.റ്റി.ആർ
- ഷേർളി രാജൻ
- കോമളവല്ലിയമ്മ
- ത്രേസ്യാമ്മ
- ലളിതാംബിക അന്തർജനം
- സരസ്വതി
നേട്ടങ്ങൾ
കുട്ടികളിലെ ഇംഗ്ലീഷ് ആശയവിനിമയശേഷി വളർത്തുന്നതിനായുള്ള ഹലോ ഇംഗ്ലീഷ് പദ്ധതിയിലൂടെ നിരവധി കുട്ടികൾ അനായാസം ഇംഗ്ലീഷ് സംസാരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊ.എം.കെ.സാനു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}