ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പയ്യനല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpserumakuzhy (സംവാദം | സംഭാവനകൾ) (വിദ്യാരംഗം കലാസാഹിത്യ വേദി, സാമൂഹ്യ ശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, ഹെൽത്ത് ക്ലബ്, പരിസ...)
ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പയ്യനല്ലൂർ
വിലാസം
പയ്യനല്ലൂർ

ജി ഡബ്ള്യു പി എസ് പയ്യനല്ലൂർ,പയ്യനല്ലൂർ പി.ഒ, നൂറനാട്
,
690504
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ9446183905
ഇമെയിൽ36225alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36225 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലതിക പി
അവസാനം തിരുത്തിയത്
11-08-2018Glpserumakuzhy


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1950കളിൽ ഈ പ്രദേശത്തു നിലനിന്നിരുന്ന സാമൂഹിക പശ്ചാത്തലം ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായിരുന്നു. റോഡ്, വൈദ്യുതി എന്നിവ ഇല്ലാതിരുന്ന ആ കാലത്ത് ജന്മി അടിയാൻ സമ്പ്രദായം നിലനിൽക്കുകയും 15 വയസ്സു വരെ പ്രായമുള്ളവരെ സ്‌കൂളിൽ അയക്കുകയുമില്ലായിരുന്നു. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് അടൂർശ്ശേരിൽ കൊച്ചുകുഞ്ഞും, പാതിരിശ്ശേരിൽ മാധവൻ പിള്ളയും, മുകടിയിൽ തേവനും, വെളുമ്പനും, കെ സി കൊച്ചു കുഞ്ഞും, മീനത്തുപുരയിൽ തേവനും സാമൂഹ്യ നവോദ്ധാരണത്തിന്റെ ഭാഗമായി 1956 ജൂൺ 4ന്, കൃഷിയും വാടകയും ഇല്ലാത്ത, പ്രദേശത്തെ കർഷക തൊഴിലാളികളും കമ്മ്യൂണിസ്റ് പാർട്ടി പ്രവർത്തകരും ചേർന്ന് സ്‌കൂൾ പ്രവത്തനം ആരംഭിച്ചു. പന്തളം മുൻ MLA ശ്രീ പി കെ കുഞ്ഞച്ചൻ അവർകളുടെ പിന്തുണയും ഉണ്ടായിരുന്നു. വിവിധ പ്രായത്തിലുള്ള 68 കുട്ടികളെ ഒന്നാം ക്ലാസിൽ ചേർത്തു. തുടർന്ന്, കെ ഗംഗാധരൻ മലയിൽ ക്ലാസിൽ ആദ്യം അദ്ധ്യാപകനായി. രണ്ടു വർഷക്കാലം ശമ്പളമില്ലാതെയായിരുന്നു സേവനം. കാരണം സ്‌കൂളിന് സ്വന്തമായി സ്ഥാലവും കെട്ടിടവും ഇല്ലായിരുന്നു. തുടർന്ന് പോത്തോട്ടിൽ പി കെ ഗംഗാധരൻ, കരിമുളക്കൽ ആലുംവിളയിൽ ആർ നാണു, കുരുംപോലിൽ വടക്കേതിൽ സുമതിയമ്മ എന്നിവരെ അധ്യാപകരായി നിയമിച്ചു. തുടർന്ന് മാനേജ്മെന്റ് സ്ഥലം വാങ്ങുന്നതിനു തീരുമാനിച്ചു. കുറ്റിയിൽ ശ്രീമാൻ കുഞ്ഞൻകാളി 250 രൂപയ്ക്കു 15 സെന്റ് സ്ഥലം നൽകുകയും പ്രദേശ വാസികളുടെ ശ്രമഫലമായി ഒരു ടാൽക്കാലിക കെട്ടിടം പണിയുകയും ചെയ്തു. പിന്നീട് അറുപതു അടി നീളത്തിൽ കെട്ടിടം നിർമ്മിക്കുകയും 1957 ൽ സ്‌കൂൾ ഗവൺമെന്റിന് കൈമാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഒന്ന് മുതൽ നാല് വരെയുള്ള നാല് ക്‌ളാസ് മുറികളുടെ ചുവരുകൾ ചിത്രങ്ങൾ ആലേഖനം ചെയ്ത് മനോഹരമാക്കുകയും തറകൾ ടൈൽ പാകിയവയുമാണ്. എല്ലാ ക്ലാസ്സ് മുറികളിലും വായന മൂലയും ജനറൽ ലൈബ്രറിയും ഉണ്ട്. ഗണിത മൂല കുട്ടികളുടെ ഗണിതാധ്യായനത്തിനു സഹായകമാകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ


വിദ്യാരംഗം കലാസാഹിത്യ വേദി, സാമൂഹ്യ ശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, ഹെൽത്ത് ക്ലബ്, പരിസ്ഥിതി ക്ലബ് എന്നിവ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}