സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി
സ്കൂളിനെക്കുറിച്ച് | മാസ്ററർ പ്ളാൻ | പ്രവർത്തനങ്ങൾ | മികവുകൾ | ദിനാചരണങ്ങൾ | അംഗീകാരങ്ങൾ |
സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി | |
---|---|
വിലാസം | |
പൊന്നുരുന്നി വൈറ്റില പി.ഒ,പൊന്നുരുന്നി , 682019 , എറണാകുളം ജില്ല | |
സ്ഥാപിതം | തിങ്കൾ - ജൂൺ 5 - 1939 |
വിവരങ്ങൾ | |
ഫോൺ | 04842302155 |
ഇമെയിൽ | ckcghs@yahoo.co.in |
വെബ്സൈറ്റ് | www.ckcghs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26059 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റവ.,സി.ലിസ്സി കെ.ഡി |
പ്രധാന അദ്ധ്യാപിക | റവ..സി.ലിസ്സി കെ.ഡി |
അവസാനം തിരുത്തിയത് | |
10-08-2018 | Ckcghs |
ക്രിസ്തു രാജന്റെ നാമധേയത്തിലുള്ള ഈ സ്ക്കൂൾ എറണാകുളം നഗര കവാടമായ വൈറ്റിലയ്ക്ക് സമീപം പൊന്നുരുന്നി എന്ന പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.
ചരിത്രം
വിദ്യാസമ്പാദനം കൈയെത്താദൂരത്തായിരുന്ന ഒരു കാലഘട്ടത്തിൽ പൊന്നുരുന്നിയിലെയും സമീപപ്രദേശങ്ങളിലെയും കുുരുന്നുകൾക്ക് വിജ്ഞാനവെളിച്ചം പകർന്ന് സംസ്ക്കാര സമ്പന്നരാക്കാൻ 1939-മുതൽ ക്രിസ്തുരാജ നാമധേയത്തിലൂള്ള ഈ വിദ്യാലയത്തിന്കഴിഞ്ഞിട്ടുണ്ട്. 1939ജൂൺ 5 തീയതീയാണ് ഈ സരസ്വതി ക്ഷേത്രം ജന്മം കൊണ്ട് തെരേസ്യൻ കർമ്മലീത്താസഭയുടെ ഒരു ശാഖയായ പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെൻറിലെ സന്യാസിനിമാരാണ് ക്രിസ്തുരാജ നാമധേയത്തിലള്ള ഈ വിദ്യാലയം ആരഭിച്ചത്.യാത്രാ സൗകര്യങ്ങളും മറ്റും പരിമിതമായ ഒരു കുഗ്രാമമായിരുന്ന പൊന്നുരുന്നിയിലെ,
മഠത്തിന്റെ വരാന്തയിൽ കേവലം 10കുട്ടികളോടുകൂടിയാണ് ഈ വിദ്യാകേന്ദ്രം പ്രവ൪ത്തനം തുടങ്ങിയത്.അടുത്തവർഷം കട്ടികളുടെ എണ്ണം 90 ആയതോടെ മഠത്തിലെ വരാന്തയോടു ചേർന്ന രണ്ടുമുറികളും കൂടി വിദ്യാലയമായി മാറി.1941ജൂൺ മാസത്തോടെ യു.പി വിഭാഗം പൂർത്തിയായി.അക്കൊല്ലം സ്ക്കൂൾ ഒരു താല്‍ക്കാലിക ഷെഡ്ഡിലേക്ക് മാറ്റി.ഉദാരമതികളും സ്നേഹസമ്പന്നരുമായ സഹൃദയരുടെ നിർല്ലോഭമായ സഹായസഹകരണങ്ങളുടെ നിരന്തരധാര ഈ വിദ്യാലയത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ലഭിച്ചിട്ടുണ്ടെന്നത് കൃതജ്ഞതാപൂർവം സ്മരിച്ചുകൊള്ളുന്നു.
ആണ്ടുതോറും കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് കെട്ടിടസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് മാനേജ്മെന്റ് വളരെയധികം ത്യാഗം സഹിച്ചിട്ടുണ്ട്. 1945 ൽ കോൺവെന്റിന്റെ പടിഞ്ഞാറു ഭാഗത്തു കെട്ടിയുണ്ടാക്കിയ ഓലഷെഡ്ഡിൽ എൽ.പി.വിഭാഗം പ്രത്യേകമായി പ്രവർത്തനമാരംഭിച്ചു 1946 ൽ ഹൈസ്ക്കൂൾ വിഭാഗവും പൂർണ്ണമായി. 1947ൽ എൽ.പി വിഭാഗവും ഹൈസ്ക്കുൾവിഭാഗവുംപൂർണ്ണമായി പ്രവർത്തനമരംഭിച്ചു .അന്ന് കുട്ടികളുടെ എണ്ണം 600ആയിരുന്നു.
1952ൽ വടക്കുഭാഗത്ത് ആദ്യം കെട്ടിയുണ്ടാക്കിയ ഷെഡ്ഡ് പൊളിച്ചുമാറ്റി കിഴക്ക് പടിഞ്ഞാറ് കെട്ടിയുയർത്തിയ സെമി-പെർമനന്റ് ഷെഡ്ഡിനോട് ചേർത്ത് പടിഞ്ഞാറുവശത്ത് തെക്കുവടക്കായി മറ്റൊരു സെമി-പെർമനന്റ് ഷെഡ്ഡുകുടി കെട്ടിയുയർത്തി ഇതിന്റെ തെക്കേ അറ്റത്തും വടക്കേ അറ്റത്തുമുളള മുറികൾ അടച്ചുകെട്ടി ഭദ്രമാക്കുകയും ചെയ്തു
1955ൽ നിലവിലുണ്ടായിരുന്ന സെമി-പെർമനന്റ് ഷെഡ്ഡിന്റെ കിഴക്കേ അറ്റത്തോട് ചേർന്ന് തെക്കുവടക്ക് അടച്ചുറപ്പുളള മൂന്ന് മുറികളോടു കുടിയ സ്ഥിരം കെട്ടിടം പണിതു. ഹൈസ്ക്കുൾ വിഭാഗത്തിലെ ചില ക്ലാസ്സുകളും ലബോറട്ടറിയും അതിലേക്ക് മാറ്റി ക്ലാസ്സുമുറികളിലേക്ക് കാറ്റുകടന്നു വെക്കിലും വിദ്യാ൪ത്ഥികളുടെ എണ്ണം അനുസരിച്ച് ക്ലാസ്സുമുറികൾ പണിയേണ്ടതായി വന്നു.
1960ൽ തെക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി 4ക്ലാസ്സ് മുറികളുളള ഒരു കെട്ടിടം വാർത്തു. 1963ൽ ഈ കെട്ടിടത്തിന്റെ മുകൾത്തട്ടിലും 4ക്ലാസ്സ് മുറികൾ പണിയിച്ചു. ഒരോ കൊല്ലം കഴിയുന്തോറുംകുട്ടികളുടെ എണ്ണം കൂടിക്കൂടിവന്നു. നിയമമനുസരിച്ച് ഓരോ ക്ലാസിലും ഇരുത്തി പഠിപ്പിക്കേണ്ടതിൽ എത്രയോ കൂടുതൽ കുട്ടികളെ ഓരോ ക്ലാസ്സിലും ഇരുത്തി പഠിപ്പിക്കേണ്ടിവന്നു.
ക്ലാസ്സ്മുറികൾ പണിയുന്നതിന് സാമ്പത്തിക പ്രതിസന്ധിയായിരുന്നു പ്രധാന പ്രതിബന്ധമെങ്കിലും വിദ്യാർത്ഥികളിൽ നിന്നോ ജോലിക്കു നിയമിച്ചവരിൽ നിന്നോ സംഭാവനയും സ്കൂൾ അധികൃതർ വാങ്ങിയിട്ടില്ലെന്ന സത്യം തെല്ലൊരഭിമാനത്തോടുകൂടി പ്രസ്താവിച്ചുകൊള്ളട്ടെ.
1939ജൂൺ 5ന് ജന്മം കൊണ്ട ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി രംഗപ്രവേശം ചെയ്തത് മദർ കാർമ്മലായിരുന്നു സുദീർഘമായ 30 സംവത്സരം ഹെഡ്മിസ്ട്രസ് എന്ന നിലയ്ക്ക് ഈ സ്കൂളിന്റെ ഭരണ സാരഥ്യം വഹിച്ചുകൊണ്ട് അനുനിമിഷം പുരോഗതിയിലേയ്ക്ക് കൈപിടിച്ചുയർത്തിയ മദർ കാർമ്മിലിന്റെ സ്ഥിരോത്സാഹവും ത്യാഗസന്നദ്ധതയും ദീർഘവീക്ഷണവും ലക്ഷ്യ ബോധവും ഈയവസരത്തിൽ എടുത്തുപറയേണ്ടതായിട്ടുണ്ട് . ജീവിതം മുഴുവൻ ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി ഉഴിഞ്ഞുവച്ച ആ ധന്യജീവിതത്തിനു മുൻപിൽ സവിനയം ആദരാഞ്ജലികൾ അർപ്പിച്ചുകൊള്ളുന്നു.
1969മുതൽ ഇവിടെ ശക്തമായ ഒരു അധ്യാപക രക്ഷകർതൃ സംഘടന രൂപം കൊണ്ടു 1969ൽ മദർ കാർമ്മൽ പെൻഷൻ പറ്റുകയും ശ്രീമതി പുൾകേറിയ ടീച്ചർ ഹെഡ്മീസ്ട്രസ്സായി നിയമിക്കപ്പെടുകയും ചെയ്തു രണ്ടു വർഷത്തിനു ശേഷം 1971-ൽ ശ്രീമതി പുൾക്കേറിയടീച്ചർ പെൻഷൻ പറ്റുകയും ശ്രീമതി ആഗ്നസ് മേരി ടീച്ചർ ഹെഡ്മിസ്ട്രസ്സായി ചാർജ്ജെടുക്കുകയും ചെയ്തു.
1973-ൽ ക്ലാസ്സിൽ ഡിവിഷനുകളുടെ ഏണ്ണം 19ആയി സാബത്തിക പരാധിനത മൂലം14വർഷം ഈനില തുടേരണ്ടിവന്നു ഈ കാലഘട്ടത്തിൽ സ്ഥലദൗർലഭംമൂലം ധാരാളം കുട്ടികൾക്ക് പ്രേവേശനം നിഷേധിക്കേണ്ടിവന്നിട്ടുണ്ട് .
1984-ൽ ശ്രീതി അഗ്നസ് മേരി ടിച്ചർ ജോലിയിൽ നിന്നു വിരമിക്കുകയൂം റവ .സിസ്റ്റർ ബോസ്ക്കോ ഹെഡ്മിസ്(ടസ്സായി നിയമിക്കപ്പെടുകയും ചെയ്തു 1986-ൽ മദർകാർമലിന്റെ മരണത്തേ തുടർന്ന് റവ..സിസ്റ്റർ സെക്കോളാ സ്റ്റിക്കാ സ്ക്കുൾ മാനേജരായി നിയമിക്കപ്പെട്ടു
മാനേജ്മെന്റിന്റെ ദീർഘകാലത്തെ പരിശ്രമത്തിന്റെ ഫലമായി 1963- ൽ പണിപ്പൂർത്തിയാക്കിയ കെട്ടിടത്തിന്റതൊട്ടു പടിഞ്ഞാറു ദാഗത്തായി 1987- ൽ പത്തു ക്ലാസ്സ് മുറികളോടുകുടിയ പുതിയകെട്ടിടം ഉയർന്നു വന്നു കുുടാതെ ഹൈസ്സ്ക്കുൾ വിഭാഗത്തിൽ മൂന്നു ഡിവിഷൻ വർദ്ധിപ്പിക്കുകയും ചെയ്തു ആറുലക്ഷംരൂപ ചിലവു വന്ന ഈ സ്ക്കുളിന്റെ സ്ഥലഭൗർലഭ്യം ഒരു പരിധി വരെ പരിഹരിച്ചു ഏന്നു പറയാം ഏങ്കിലും പ്രവേശനത്തിനപേക്ഷിക്കുന്ന ഏല്ലാവരെയും ഉൾക്കൊളളാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞില്ല.
1989- ജനുവരി 28, 29 തിയതികളിൽ സുവർണ്ണ ജൂബിലി ആഘോഷിച്ച ഈ സരസ്വതി ക്ഷേത്രം അനുദിനം പുരോഗതിയുടെ പാതയിലൂടെമൂന്നേറിക്കൊണ്ടിരിക്കുകയാണ്
1989 -ൽ സുവർണ്ണ ജൂബിലി സ്മരകമായി രക്ഷകർത്താകളും അഭ്യുദയകാംക്ഷികളും നാട്ടുക്കാരും നൽകിയ ഉദാരമായ സംഭാവനകളുടെ പിൻബലത്തിൽ ഒരു സ്റ്റേജ്പണിതു ,കൂടാതെ ഒരു സ്മരണിക പ്രകാശനം ചെയ്യുകയും ചെയ്തു.
പ്രധാന അദ്ധ്യാപികയായിരുന്ന സിസ്റ്റർ ബോസ്കോ 1992 ജൂൺ 1ന് ആലുവ സെന്റ് ഫ്രാ൯സിസ് ഹൈസ്കൂള്ളിന്റെ സാരഥിയായി ട്രാൻസ്ഫറായി പോവുകയും തൽസ്ഥാനത്ത് ഹെഡ്മിസ്ട്രസ്സായി ബഹുമാനപ്പെട്ട. സിസ്റ്റർ എവിലിൻ ഈ വിദ്യാലയത്തിൽ ചാർജ്ജെടുക്കുകയും ചെയ്തു .
1993-ൽ അനുനിമിഷം വികസിച്ചു കൊണ്ടിരിക്കുന്ന വിജ്ഞാന പ്രളയത്തെ വിരൽത്തുബിലാക്കാനുതകുുന്ന കബ്യൂട്ടർ വിദ്യാഭ്യാസം കുട്ടികൾക്ക് നല്കാൻ ആരംഭിച്ചു,
1991മുതൽ ഗവൺമെന്റെിന്റെ ഉച്ചഭക്ഷണ പരിപാടി അനുസരിച്ച് കുുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിവരുന്നു. അത് പാചകം ചെയ്യുന്നതിനും മറ്റുമുള്ള ചെലവും പി.ടി.എ സംഘടനയാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.
ആധുനിക സാമൂഹിക ജീവിതത്തിന് ഇംഗ്ലീഷ് വിദ്യാഭ്യാസം അത്യന്താപേക്ഷിതണമാണെന്ന് കണ്ട് 1995 മുതൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ആരംഭിച്ചു. 1999 ജൂണിൽ സുവർണ്ണജൂബിലി സ്മാരക സ്റ്റേജിന് വടക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി നാലു ക്ലാസ്മുറുകളോടുകൂടിയ ഒരു കെട്ടിടം പണിത് ആശിർവദിച്ചു. 1999 ജൂണിൽ ജോലിയിൽ നിന്ന് വിരമിച്ച ബഹു.സി.എവ്ലിനു ശേഷം ബഹു.സി.മെലീറ്റ ഹെഡ്മിസ്ട്രസ്സായി സ്ഥാനമേറ്റു. പുത്തൻ സഹസ്രാബ്ദത്തിന്റെ തുടക്കമായ 2000-ൽ 8 ക്ലാസ്മുറികളോടുകൂടി ഒരു മൂന്ന് നില കെട്ടിടം പണിത് സൗകര്യമൊരുക്കി.വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതുകൊണ്ട് ഹൈസ്കൂൾ വിഭാഗത്തിൽ 8,9,10 ക്ലാസുകളിൽ ഓരോ ഡിവിഷൻ കൂടി ആരംഭിച്ചു.അങ്ങനെ ഓരോ ക്ലാസ്സും ആറു ഡിവിഷൻ വീതമായി. ക്രിസ്തുരാജന്റെ അനുഗ്രഹവർഷത്തിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക. വളരെക്കാലം അധികൃതരുടെ ഉള്ളം നീറ്റിയ കുടിവെള്ളക്ഷാമത്തിനറുതിവരുത്താൻ Underground water tankഉം, Overhead tankഉം പണിത് ജലക്ഷാമത്തിന് പരിഹാരമുണ്ടാക്കി. ഇതോടൊപ്പം പിന്മതിലിൽ കമ്പിവേലികെട്ടി സൈക്കിൾ ഷെഡ് സൗകര്യപ്രദമാക്കി, ടൊയ്ലറ്റുകൾ നിർമിച്ചു. 2002,2003 വർഷങ്ങളിൽ തുടർച്ചായി കൃസ്തുരാജവിദ്യാലയം തൃപ്പൂണിത്തുറ ഉപജില്ലയിലെ Best school അവാർഡിന് അർഹമായി.പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രസാഹിത്യപരീക്ഷയിൽ 2002 മുതൽ 2004 വരെ തുടർച്ചയായി മൂന്നു വർഷം ജില്ലീതലത്തിൽ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞത്. ജഗദീശ്വരാനുഗ്രഹത്തലോടൽ കൊണ്ടാണ്. 2002 മേയിൽ ബഹു.സി.മെലീറ്റ വിരമിച്ചതിനെ തുടർന്ന് ബഹു.സി.ഹിലാരിയ ഹെയ്സൽ പ്രധാനാധ്യാപികയായി അധികാരമേറ്റു.അതേവർഷംതന്നെ വിശാലമായ ലൈബ്രറി, റീഡിങ് റൂം ഉൾപ്പെടെ സജീകൃതമായി. അതിന്റെ പ്രയോജനം എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കത്തക്കവണ്ണം ചിട്ടപ്പെടുത്തി.അന്താരാഷ്ടരപുസ്തകോത്സവത്തോടനുബന്ധിച്ച് നടത്തിയ പുസ്തകപ്രദർശനമത്സരത്തിൽ രണ്ടുവട്ടം സി.കെ.സി വിദ്യാലയം പുരസ്കാരം നേടി. 2003-ൽ സി.ഹിലാരിയ ഹെയ്സൽ വിരമിക്കുകയും ബഹു.സി.പ്രേഷിത പ്രധാനാധ്യാപികയാവുകയും ചെയ്തു.2005-ൽ തൃപ്പൂണിത്തുറ ഉപജില്ല കലോത്സവ മൽസരങ്ങൾക്കും 2007-ൽ എറണാകുളം ജില്ലാ ശാസ്ത്രമേളകൾക്കും വേദിയായി ഈ കൃസ്തുരാജ വിദ്യാലയം കലാധന്യമായി.2006-ൽ ബഹു.സി. പ്രേഷിത സ്ഥലംമാറിപ്പോവുകയും ബഹു.സി. മെൽവീന സി.കെ.സിയുടെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. കേരളത്തിന്റെ ഉപഗ്രഹവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ വിക്ടേഴ്സ് ചാനൽ വഴി എഡ്യൂസാറ്റ് സമ്പൂർണ്ണ വിദ്യാഭ്യാസപരിപാടിയുടെ പ്രവർത്തനങ്ങൾ ഇവിടത്തെ കുട്ടികൾക്ക് കൈത്താങ്ങായി. 2007 മുതൽ ഈ പെൺപള്ളിക്കൂടത്തിലേക്ക് 5 മുതൽ 7 വരെ ക്ലാസുകളിൽ ആൺകുട്ടികൾക്കും പ്രവേശനാനുമതി നൽകി.2008 മാർച്ചിൽ ബഹു.സി. മെൽവീന വിരമിച്ച സ്ഥാനത്തേക്ക് ബഹു.സി. ആനീസ് നിയമിതയായി. ഈ വിദ്യാലയത്തിലെ പ്ലാറ്റിനെ ജൂബിലി ആഘോഷങ്ങൾക്ക് 2013 ആഗസ്റ്റ് 16-ാം തീയതി വെള്ളിയാഴ്ച രാവിലെ 10.30ന് തുടക്കം കുറിച്ചു, പൂർവ്വവിദ്യാർത്ഥിയായ മുൻ മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. മേരി മെറ്റിൽഡ ഉദ്ഘാടനം നിർവ്വഹിച്ചു.സമാപന സമ്മേളനം 2014 ജനുവരി 16,17,18 ദിവസങ്ങളിലായി വിപുലമായി ആഘോഷിച്ചു.2014 മേയ്മാസത്തിൽ റവ.സി.ആനീസ് സ്ഥലം മാറിപ്പോവുകയും ആ സ്ഥാനത്തേേക്കു ബഹു.സി. ഷൈനി ജോസഫ് സ്ഥാനമേൽക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈടെക്ക് ക്ളാസ്
സംസ്ഥാനത്തെ 8 മുതൽ പ്ളസ്ടു വരെയുള്ള മുഴുവൻ സർക്കാർ-എയ്ഡഡ് സ്കൂളുകളിലുമായി 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി പൊന്നുരുന്നി സി.കെ.സി ജി എച്ച് എസ്സിലെ ഹൈസ്ക്കൂലിലെ 17 ക്ളാസ് മുറികളിലും ഹൈടെക് പദ്ധതി നടപ്പിലാക്കി. 'സമഗ്ര' റിസോഴ്സ് പോർട്ടൽ ഉപയോഗിച്ച് ഹൈടെക് ക്ലാസ് മുറികളിൽ അദ്ധ്യാപകർ വിജയകരമായി പഠിപ്പിച്ചു വരുന്നു
കമ്പ്യുട്ടർ ലാബ്
എല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ് സി.കെ.സി യുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.21ടെസ്ക്ക്ടോപ്പ് കമ്പ്യൂട്ടറുകളാണ് ഹൈസ്ക്കുൾ ലാബിലുള്ളത്.കൂടാതെ ആറ് ലാപ്പ്ടോപ്പുകളുമുണ്ട്.യു.പി ലാബിൽ ഏഴ് ടെസ്ക്ക്ടേപ്പ് കമ്പ്യൂട്ടറുകളാണുള്ളത്.രണ്ട് ലാബുകളും നെറ്റ് വർക്ക് ചെയ്തിരിക്കുന്നു.റെയിൽ നെറ്റിൻെറ ഇൻെറർനെറ്റ് കണക്ഷൻ ഹൈസ്ക്കുളിലേയും, യു.പി യിലേയും ലാബിലെ എല്ലാ കമ്പ്യൂട്ടറുമായും ബന്ധിപ്പിച്ചിരിക്കുന്നു.ഇതിനെല്ലാം പുറമെയാണ് പതിനേഴ് ഹൈടെക്ക് ക്ളാസ് മുറികൾ.
മൾട്ടീമീഡിയ റൂം
2018-19 അധ്യയനവർഷത്തിലെ നവീകരിച്ച മൾട്ടീമീഡിയ റൂമിന്റെ ഉദ്ഘാടനം ജൂൺ 26 ചൊവ്വാഴ്ച്ച 10മണിക്കു നടത്തുകയുണ്ടായി. നിയമസഭയിലെ ആഗ്ലോ-ഇന്ത്യൻ പ്രതിനിധി ബഹു.പി.ജോൺ ഫെർണ്ണാണ്ടസ് MLA യുടെ ഫണ്ടിൽ നിന്നും ലഭിച്ച സഹായം ഉപയോഗിച്ചാണ് മൾട്ടീമീഡിയ റൂം നവീകരിച്ചത്. പ്രാർത്ഥനയോഗത്തോടെ ആരംഭിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് റവ.സി. ലിസ്സി ദേവസി ഏവർക്കും സ്വാഗതം ആശംസിച്ചു. P.T.A പ്രസിഡന്റ് ശ്രീ കൃഷ്ണകുമാർ അധ്യക്ഷപദം അലങ്കരിച്ചു. ശ്രീ ജോൺ ഫെർണാണ്ടസ്സ് M.L.A ഉദ്ഘാടന പ്രസംഗത്തിൽ പോതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായുള്ള ഗവൺമെന്റ് പ്രവർത്തനങ്ങളും,സ്മാർട്ട്ക്ലാസ്സ് റൂമുകൾ, ലിറ്റിൽ കൈറ്റ്സ് എന്നീ പദ്ധതികളെക്കുറിച്ചും തുടർന്നുണ്ടായ നേട്ടങ്ങളെക്കുറിച്ചും പറയുകയുണ്ടായി. തുടർന്ന് വിശിഷ്ടാതിഥികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനകർമ്മം നിർവഹിച്ചു. മൾട്ടീമീഡിയ റൂമിന്റെ സാഷാൽക്കാരത്തിനു വേണ്ടി അക്ഷീണം പ്രയത്നിച്ച മുൻ ഹെഡ്മിസ്ത്രസ്സ് റവ.സി.ഷൈനി ജോസഫ് ആശംസകൾ S.I.T.C. ശ്രീമതി ജസ്റ്റീന. ജെറൊം ലിറ്റൽ കൈറ്റ്സിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് സന്ദേശങ്ങൾ നൽകി. ലളിതഗാനം ആലപിച്ച കുമാരി കീർത്തി ജോഷി, യോഗനൃത്തം അവതരിപ്പിച്ച ആൽ അൽനയും സദസ്സിനെ പുളകം കൊള്ളിച്ചു. തുടർന്നു ജോൺ ഫെർണ്ണാണ്ടസ്സ് M.L.A
കളിസ്ഥലം
ഗ്രന്ഥശാല
കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വായനവാരം സ്ക്കൂളിൽ സംഘടിപ്പിക്കാറുണ്ട്.വിവിധ ഭാഷകളില്‍ മൂല്യബോധമുണർത്തുന്ന പുസ്തകങ്ങൾ പരിചയപ്പെടുത്താനും മികച്ച വായനക്കാരിയെ കണ്ടെത്താനും ഉതകുന്ന മത്സരങ്ങള്‍ ഇതിനോടനുബന്ധിച്ച് നടത്തി സമ്മാനങ്ങൾ നല്കി വരുന്നു.അധിക വായനയ്ക്കായി സ്ക്കൂള് ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ വിതരണം ചെയ്തു വരുന്നു. .ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേൽ പതിയുന്ന ഓരോ രത്നങ്ങൾക്കും പിന്നില്‍ ആത്മാർത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അർപ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതൽ ഈ സ്ഥാപനത്തിൽ സേവനനിരതരായി പ്രവർത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തില്‍ സ്മരിക്കുന്നു.
സയൻസ് ലാബ്
ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സയൻസ് ലാബ് ഓരോ സ്കൂളിലും മികച്ചരീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഇതുമനസ്സിലാക്കി കൊണ്ടുതന്നെ സ്കൂളിൽ സയൻസ് ലാബ് ഫലപ്രദമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉപകരണങ്ങൾ മൂന്ന് വിഭാഗങ്ങളിലായി കുട്ടികൾക്കും അധ്യാപകർക്കും എളുപ്പം കണ്ടെത്താവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ഉപകരണങ്ങളുടെ പേരുകളും സ്ഥാനവും ലാ ബിൽ പ്രത്യേകം എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. ആസിഡുകൾ, ആൽക്കലികൾ, ലെൻ സുകൾ, ടെസ്റ്റ്ട്യൂ ബുകൾ, ഗ്ലാസ്ഉപകരണങ്ങൾ, മറ്റുരാസവസ് തുക്കൾ മുതലായവ പെട്ടെന്ന് തന്നെ തെരഞ്ഞെടുക്കാൻ കുട്ടികളെ ഇത് വളരെ അ ധികം സഹായിക്കുന്നു. കുട്ടികളെ ലാബിലേക്ക് കൊണ്ടുവന്നാണ് വിവിധപരീക്ഷണങ്ങൾ ചെയ്യിക്കുന്നത്. പരീക്ഷണക്കുറിപ്പു കൾ തയ്യാറാക്കുകയും അത് വിശദമായ ചർ ച്ചകൾക്ക് വിധേയമാക്കുകയും ചെയ്യുന്നു
പാചകപ്പുര
സി.കെ സി ജി എച്ച് എസ്സിലെ നവീകരിച്ച ഊട്ടുപുരയുടെ ഉത്ഘാടനം 2018 മെയ് മാസത്തിൽ നിർവ്വഹിച്ചു.രണ്ട്മുറികളോട് കൂടിയതാണ്പുതിയ കെട്ടിടം.അടുക്കളയോട് ചേർന്ന് ഒരു സ്റ്റോർ റും കൂടി ഉണ്ട്.എൽസി ചേച്ചി,ജാൻസി എന്നിവർ അത്യധികം വൃത്തിയോടും രുചിയോടും കൂടിയാണ് ഭക്ഷണം പാകം ചെയ്യുന്നത്
ഹെൽത്ത് ക്ളിനിക്ക്
പ്രാർത്ഥനാമുറി
ഏതു മതവിഭാഗത്തിൽ പെട്ടവരെയും ഒരു പോലെ കാണുന്ന മതസൗഹാർദ്ദപരമായ അന്തരീക്ഷമാണ് സി കെ സി യു ടെ ഏറ്റവും വലിയ പ്രത്യേകത.ഭംഗിയുള്ള ഒരു ചെറിയ മുറിയാണ് പ്രാർത്ഥനാമുറിയായി ക്രമീകരിച്ചിരിക്കുന്നത്.2018 മേയ് മാസത്തിലാണ് അതിൻെറ ആശീർവാദ കർമ്മം നടന്നത്.കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ ഇവിടത്തെ അദ്ധ്യാപകർ വളരെ ശ്രദ്ധാലുക്കളാണ്.എല്ലാ മതത്തിൽ പെട്ടവരും ഒരുമിച്ചിരുന്ന് മൗനമായി പ്രാർത്ഥിക്കുന്നത് ഇവിടത്തെ പ്രത്യേകതയാണ്.കുട്ടികളുടെ ആത്മീകവും മാനസീകവുമായ വളർച്ചയ്ക്ക് ഇത് പ്രയോജനപ്പെടുന്നു
ഒാഡിറ്റോറിയം
വിശാലമായ ഒാഡിറ്റോറിയം സി.കെ.സി യു ടെ മറ്റൊരു പ്രത്യേകതയാണ്. മൂന്നാം നിലയിൽ ഏകദേശം 500 കുട്ടികൾക്ക് ഇരിക്കാനുളള സൗകര്യം ഈ ഒാഡിറ്റോറിയത്തിനുണ്ട്.ഇവിടെ ഒരു മിനി സ്റ്റേജും പ്രോജക്ടർ കാണിക്കാനുള്ള സൗകര്യവുമുണ്ട്.സിനിമാപ്രദർശനം ,ഒാറിയൻേറഷൻ ക്ളാസുകൾ,ഏകദേശം 100 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കരാട്ടെ പരിശീലനം എന്നിവ ഇവിടെ നടത്തുന്നു
ടേബിൾ ടേന്നീസ് റൂം
വിദ്യാലയങ്ങളെ മികവിൻെറ കേന്ദ്രങ്ങളാക്കാനുള്ള സർക്കാരിൻെറ പദ്ധതിയുടെ ഭാഗമായി സി.കെ.സി യിൽ പല പദ്ധതികളും ആവിഷ്ക്കരിച്ചു.അതിൻെറ ഫലമായുണ്ടായതാണ് ടേബിൾ ടെന്നീസ് റൂം..സക്കൂളിലെ അദ്ധ്യാപകരുടെ സഹായത്താലാണ് ഇങ്ങനെ ഒരു റൂം ഒരുക്കാൻ സാധിച്ചത്.ഏകദേശം 50 കുട്ടികൾ ഇവിടെ പരിശീലനം നടത്തി വരുന്നു.മഹാത്മാ ഗാന്ധി യൂണിവേയ്സിറ്റി ചാമ്പ്യനായ അഭയ് ആണ് കുട്ടികൾക്ക് ട്രൈനിംങ്ങ് നൽകുന്നത്.
ജൈവവൈവിധ്യപാർക്ക്
സൈക്കിൾ ഷെഡ്
മൂന്ന് മിനി ഒാഡിറ്റോറിയങ്ങൾ
ഏകദേശം 100 കുട്ടികളെ വീതം പങ്കെടുപ്പിച്ചുകൊണ്ടുള്ള വെസ്റ്റേൺ ഡാൻസ്,ഈസ്റ്റേൺ ഡാൻസ്
പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ സി.കെ.സി.ജി.എച്ച്.എസ്
- സി.കെ.സി.ജി.എച്ച്.എസ്/ പ്ലാറ്റിനം ജൂബിലി മാഗസിൻ
പുറത്തേയ്ക്കുള്ള കണ്ണികൾ
സ്ക്കൂളിന്റെ വെബ്പേജ് : http://ckcghs.com/
സ്ക്കൂളിന്റെ ഫേസ്ബുക്ക് പേജ് : https://www.facebook.com/C.K.C.G.H.S.PONNURUNNI/?fref=ts
സ്കൂളുമായി ബന്ധപെട്ടവ
http://mathematicsschool.blogspot.com/
http://www.education.kerala.gov.in
http://www.ddeernakulam.in/ddekmjuly1/
പാഠ്യേതര പ്രവർത്തനങ്ങൾ
♥ മാത്തമാറ്റിക്സ് ക്ലബ്ബ്
1992 മുതൽ ഗണിതശാസ്ത്രമേളയില് ജില്ലാതലത്തില്‍ 12 തവണ overall ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുവന് കഴിഞ്ഞിട്ടുണ്ടെന്നത് ഈ വിദ്യാലയ ചരിത്രത്തിൽ സുവർണലിപികളാൽ ആലേഖനം ചെയ്യേണ്ടതാണ്.ജില്ലാതലത്തിലെ ഏറ്റവും മികച്ച Mathematics ക്ലബ്ബിനുള്ള അവാർഡും പല തവണ ലഭിച്ചിട്ടുണ്ട്.കൂടാതെ ഇവിടത്തെ Mathematics lab ന്റെ മികച്ച പ്രവർത്തനത്തിന് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.
♥ഐ.റ്റി. കോർണർ.
വിദ്ധ്യാർത്ഥികളെ പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്തിക്കുന്നു
♥സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
ശാസ്ത്രമേളയ്ക്ക് പ്രോജക്ട് വിഭാഗത്തിൽ ജില്ലാതലത്തിൽ പലവട്ടം മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാർഡും ,ജില്ലാതലത്തിൽ സാമൂഹ്യശാസ്ത്ര എക്സിബിഷന് പല തവണ overallചാമ്പ്യൻഷിപ്പ് നേടാനും സംസ്ഥാനതലത്തൽ വ്യക്തിഗത മത്സരങ്ങൾക്ക് ഗ്രേഡുകൾ സമ്പാദിച്ച് ഗ്രേസ് മാർക്കിന് അർഹരാകാനും ഇവിടത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ്‍ ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങൾ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങൾ നടത്തി സമ്മാനർഹരെ കണ്ടെത്തുന്നു
♥ പ്രവ്രത്തിപരിചയം
പ്രവർത്തിപരിചയ മേളയും ഒട്ടും പിന്നോക്കമല്ല.ജില്ലാതലത്തിൽ പ്രവർത്തിപരിചയ മേളകൾക്ക് overall ചാമ്പ്യൻഷിപ്പ് പലവട്ടം ലഭിച്ചിട്ടുണ്ട്.തൽസമയ മത്സരങ്ങൾക്ക് സംസ്ഥാനതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹരാകുവാൻ ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്.
♥ പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രപരീക്ഷ
പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രപരീക്ഷയിൽ എറണാകുുളം ജില്ലയിൽ 2000 മുതൽ തുടർച്ചയായി 2003 വരെ ഒന്നാം സ്ഥാനം നേടി എന്നത് അഭിനന്ദാർഹമാണ്.തളിരുമാസികയുടെ പ്രചാരത്തിനായി സ്ക്കൂൾതലത്തിൽ ക്വിസ് മത്സരങ്ങള്‍ നടത്തിവരുന്നു.
♥ ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങൾ
യുവജനോത്സവം ,സംസ്ക്കൃതോത്സവം ,കായികമത്സരങ്ങൾ,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവർത്തനം കുട്ടികളുടെ കലാകായിക സാഹിത്യവാസനകൾ പരിപോഷിപ്പിക്കുവാൻ സഹായിച്ചു വരുന്നു.ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും ഒട്ടനവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ഗ്രേസ് മാർക്കിന് അർഹരാകുുകയും ചെയ്തു.ഉപജില്ലാതലത്തിൽ പലവട്ടം overall ചാമ്പ്യൻഷിപ്പും കലാതിലകപ്പട്ടവും നേടുവാൻ യുവജനോത്സവ സംസ്ക്കൃതോത്സവ മത്സരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിന്റെ പ്രശസ്തികിരീടത്തിൽ രത്നങ്ങൾ പതിപ്പിക്കുുവാൻ ഈ കലാപ്രതിഭകൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനപൂർവ്വം പറഞ്ഞു കൊള്ളട്ടെ.
♥ കായിക രംഗം
തിളങ്ങുന്ന കായികതാരങ്ങൾക്ക് ജന്മം കൊടുക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.എറണാകുളം ജില്ലയിൽ എട്ട് വർഷത്തോളമായി ബോൾ ബാഡ്മിന്റനിന് ഒന്നും രണ്ടും സ്ഥാനം കൈപ്പിടിയിലൊതുക്കാൻ ഈ വിദ്യാലയത്തിലെ താരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അസോസിയേഷനില്‍ ജൂനിയർ, സബ്ജൂനിയർ വിഭാഗത്തിലും ട്രോഫികൾ സ്വന്തമാക്കാൻ ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അത്ലറ്റിക് മീറ്റിൽ സീനിയർ വിഭാഗത്തിൽ വ്യക്തിഗതചാമ്പ്യൻഷിപ്പ് നേടുവാൻ ഇവിടത്തെ കായികതാരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.സംസ്ഥാനതലത്തിൽ വോളിബോൾ,ഖോ-ഖോ,ബോൾ ബാഡ്മിന്റൻ മത്സരങ്ങളിൽ സമ്മാനം നേടിയ കുുട്ടികൾ ഏഴ് തവണ ഗ്രേസ് മാർക്കിന് അർഹരായിട്ടുണ്ട്.ഗവൺമെന്റ് നടത്തുന്ന സ്പോട്ട്സ് സ്ക്കൂളിലേക്ക് സെലക്ഷന് നേടാനും നമ്മുടെ തിളങ്ങുന്ന കായികതാരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നത് സ്ക്കൂളിന്റെ ചരിത്രത്തിലെ തിളക്കമാർന്ന അധ്യായങ്ങളാണ്.
♥വിദ്യാരംഗം കലാസാഹിത്യവേദി'
കുുട്ടികളിൽ സാഹിത്യാഭിരുചിയും കലാവാസനയും സർഗവാസനയും പരിപോഷിപ്പിക്കാനായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിച്ചു വരുന്നു.ഉപജില്ലാസാഹിത്യോത്സവത്തിൽ ഇവിടത്തെ കുുട്ടികൾ പങ്കെടുത്ത് overall ചാമ്പ്യൻഷിപ്പ് പലവട്ടം നേടുകയുണ്ടായി.ജില്ലാതലത്തിൽ നടന്ന മത്സരങ്ങളിലും പങ്കെടുത്ത് കുട്ടികൾ വിജയകിരീടം അണിഞ്ഞു വരുന്നു.കൂടതെ കലാസാഹിത്യവേദി ബാലമനസ്സുകളിലെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നു എന്നതിന് തെളിവായി അവർ നിർമ്മിച്ച കയ്യെഴുത്തു മാസികയ്ക്ക് ഉപജില്ലാ,ജില്ലാതലങ്ങളിൽ സമ്മാനം നേടുവാൻ കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനപുരസ്സരം എടുത്തു പറയട്ടെ. ♥ ജൂനിയർറെഡ്ക്രോസ്
ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ട് മുന്നൂറ് അംഗങ്ങളുള്ള ജൂനിയർ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു.ജില്ലാതലത്തിൽ നടക്കന്ന ക്യാമ്പുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടുന്ന കുുട്ടികൾ ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം.
♥ ഗൈഡിംഗ്
അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഉതകുുന്ന രീതിയിൽ ഗേൾഗൈഡിംഗ് പ്രസ്ഥാനം സ്ക്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും ഗേൾഗൈഡിംഗിലെ മിടുക്കിമാർ രാഷ്ട്രപതിപുരസ്ക്കാരത്തിൻ അർഹരാകാറുണ്ടെന്ന വസ്തുത അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ.
♥ഗാന്ധി ദർശൻ
ഗാന്ധിജിയുടെ ആദർശങ്ങളോട് താത്പര്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 'ഗാന്ധി ദർശൻ പാഠ്യപദ്ധതി ഇവിടെ നടന്നു വരുന്നു.ഗാന്ധിദർശൻ പാഠ്യപദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുുട്ടികൾ ക്യാഷ് അവാർഡുകൾ നേടുകയുണ്ടായി.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ ശുചീകരണവാരം നടത്തി വരുന്നു.ഗാന്ധി ദര്‍ശന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ക്യാമ്പില്‍ ഇവിടത്തെ കുട്ടികള്‍ പങ്കെടുക്കുകയും വിവിധ സമ്മാനങ്ങള്‍ ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും അര്‍ഹരാവുകയും ചെയ്യുന്നു. ♥Nature and Health club
ആരോഗ്യപരിപാലനത്തില്‍ അതീവ ശ്രദ്ധാലുക്കളായ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്.അതുകൊണ്ടു തന്നെ ഇ വിദ്യാലയത്തില്‍ Nature and Health club വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.പരിസ്ഥിതി ദിനം ,വനമഹോത്സവ ദിനം ,ലഹരിവിരുദ്ധ ദിനം എന്നിങ്ങനെ ദിനാചരണങ്ങള്‍ സമുചിതമായി ആചരിക്കുന്നതു കൂടാതെ കര്‍ക്കിടക മാസത്തില്‍ ഔഷധസസ്യമരുന്നുകഞ്ഞി പ്രദര്‍ശനം നടത്തി കുട്ടികളെ പ്രകൃതിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാന്‍ ഈ ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന് കഴിയുന്നുണ്ട്.കൂടാതെ പച്ചക്കറി തോട്ടവും ഔഷധസസ്യപരിപാലനവും നടത്തി കൃഷിയോട് ആഭിമുഖ്യമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുവാന്‍ ഈ ക്ലബ്ബിന് കഴിയുന്നുണ്ട്.
♥കെ.സി.എസ്.എൽ
വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസവും കലാവാസനയും ആദ്ധ്യാത്മികതയെയും മുന്നില്‍ കണ്ടുകൊണ്ട് കെ.സി.എസ്.എൽ സംഘടന ഈ വിദ്യാലയത്തിൽ വിജയകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.ഇതിന്റെ ആഭിമുഖ്യത്തിൽ നേതൃത്വപരിശീലനക്യമ്പുകളും വിവിധകലാപരിപാടികളും മത്സരങ്ങളും നടത്തുന്നുണ്ട്.സംസ്ഥാനതലത്തില്‍ നടക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികൾ വിജയശ്രീലാളിതരാകാറുണ്ടെന്നത് സാഭിമാനം രേഖപ്പെടുത്തട്ടെ.
മാനേജ്മെന്റ്
സെൻെറ് ജോസഫ് വിദ്യാഭവൻ ഇടപ്പള്ളി
സൗകര്യങ്ങൾ
-
library
-
Reading Room
-
Play Ground
-
Science Lab
-
Computer Lab
-
Multimedia Room
മേളകൾ
കായികരംഗം
സംസ്ഥാനതല കായികമത്സരത്തിൽ ബോൾബാഡ്മിന്റണിൽ ഒന്നാം സ്ഥാനം നേടിയ കുമാരി ശ്വേത ഒ.എസ് സ്ക്കൂളിന്റെ യശസ്സുയർത്തി.ഉപജില്ലാകായികമത്സരത്തിൽ First Overallകരസ്ഥമാക്കിയത് 'കായികക്ഷമതാ' വർഷത്തിൽ അഭിമാനിക്കാവുന്ന നേട്ടമാണ്.സാമ്പത്തികമായി വളരെ പിന്നോക്ക അവസ്ഥയിലുള്ള കുട്ടികളാണ് ഇത് നേടിയത്.ഈ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോഴാണ് കായികമത്സരത്തിലെ ഓവറോൾ നേടിയതിനും സംസ്ഥാനത്തിലെ സുവർണ്ണത്തിളക്കത്തിനും മാറ്റു കൂടുന്നത്.
സംസ്ക്കൃതോത്സവം
ഉപജില്ലയിൽ നടന്ന സംസ്ക്കൃതോത്സവത്തിനും കലോത്സവത്തിനും ധാരാളം പ്രതിഭകൾ കഴിവു തെളിയിച്ചു.സംസ്ക്കൃതോത്സവത്തിന് First Overall കരസ്ഥമാക്കി.ശാസ്ത്ര, ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര ,പ്രവൃത്തി പരിചയ ,ഐ.ടി മേളകളിലും സ്വന്തം സ്ഥാനമുറപ്പിക്കാൻ സി.കെ.സിയിലെ കുട്ടികൾക്കു കഴിഞ്ഞു.
സാമൂഹ്യശാസ്ത്രമേള
സാമൂഹ്യശാസ്ത്ര മേളയിൽ First Overall നേടി ഒരിക്കൽ കൂടി കിരീടമുറപ്പിക്കാൻ ഞങ്ങളുടെ കൊച്ചു മിടുക്കികൾക്ക് കഴിഞ്ഞു.
ഐ.ടി മേള
വിജ്ഞാനം വിരൽത്തുമ്പിലൊതുക്കൻ കഴിയുന്ന ഈ യുഗത്തിൽ ജീവിക്കാൻ സമർത്ഥരാണ് ഇവിടത്തെ കുട്ടികൾ എന്നു തെളിയിക്കാൻ പര്യാപ്തമാകും വണ്ണം ഉപജില്ലാതല ഐ.ടി മേളയ്ക്കും First Overall നേടാൻ കഴിഞ്ഞു.
ഗണിത ശാസ്ത്രമേള
ഉപജില്ലാതല ഗണിത ശാസ്ത്രമേളയിൽ Second Overall നേടി കാലുറപ്പിക്കാൻ ഇവിടത്തെ കുട്ടികൾക്ക് കഴിഞ്ഞു.
പ്രവര്‍ത്തിപരിചയമേള
ഇന്നത്തെ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തമാക്കും വണ്ണം ഉപജില്ലാപ്രവൃത്തിപരിചയ മേളയിൽ Third Overall കരസ്ഥമാക്കി.
മറ്റു പ്രവർത്തനങ്ങൾ
ധ്യാനവും കൗൺസിലിങ്ങും
മൂല്യയുക്തി സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ നല്ല മനുഷ്യരായി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ പത്താം തരത്തിലും എട്ടിലും ഒമ്പതിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക ധ്യാനവും കൗൺസിലിങ്ങും ഈ വർഷവും നടത്തി.
ബോധവത്കരണ ക്ലാസ്സ്
പെൺകുട്ടികളുടെ ജീവിതസുരക്ഷയെ കരുതി അമ്മമാർക്കായി രണ്ടു പ്രാവശ്യം ഏകദിന ബോധവത്കരണ ക്ലാസ്സ് ഈ വർഷവും നടത്തുകയുണ്ടായി. സമൂഹത്തിൽ ജീവിക്കാൻ പരസ്പരസഹകരണം അത്യന്താപേക്ഷിതമാണ്.പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുവാൻ കുട്ടികളെ പ്രപ്തരാക്കാൻ റെഡ്ക്രോസ് സംഘടന സഹായിക്കുന്നു.കരുണയുള്ളൊരു മനവും കണ്ണും കാതും കരവും അതു കുട്ടികൾക്കു നൽകുന്നു.
ഉച്ചഭക്ഷണ പരിപാടി
വർഷങ്ങളായി നടത്തുന്ന ഉച്ചഭക്ഷണ പരിപാടി ഇവിടെ വളരെ മികച്ച രീതിയിൽ നടന്നു പോകുന്നു.ഓണം ,ക്രിസ്മസ് എന്നീ വിശേഷാവസരങ്ങളിൽ കുട്ടികൾക്കു വിഭവസമൃതമായ സദ്യ നൽകുവാനും സാധിക്കുന്നുണ്ട്.
യാത്രാസൗകര്യം
കൊച്ചി കോർപറേഷനിൽ യാത്ര എന്നും ക്ലേഷകരമാണ്.എന്നാൽ ഞങ്ങളുടെ കുട്ടികൾ കൂടുതലും യാത്രയ്ക്കായി സൈക്കിളിനെയാണ് ആശ്രയിക്കുന്നത്.ദൂരെ നിന്നു വരുന്ന കുട്ടികളുടെ യാത്രാസൗകര്യത്തിനായി 4 വലിയബസ്സും ഒരു മിനിബസ്സുമുണ്ട് .വളരെ കുറച്ച് കുട്ടികളെ സിറ്റിയിലെ പ്രൈവറ്റ് ബസ്സുകളെ ആശ്രയിക്കുന്നുള്ളൂ.
ചിത്രശാല
സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/VISIT OUR PHOTO GALLERY
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
മേൽവിലാസം
സികെസിജിഎച്ച്എസ്,പൊന്നുരുന്നി; |
{{#multimaps: 9.9747147, 76.3134105 | width=600px |zoom=16|}} |