ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്
ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട് | |
---|---|
വിലാസം | |
ഹരിപ്പാട് ഹരിപ്പാട്, , ആലപ്പുഴ 690514 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1862 |
വിവരങ്ങൾ | |
ഫോൺ | 04792412722 |
ഇമെയിൽ | 35027alappuzha@gmail.com |
വെബ്‍സൈറ്റ് | https://www.facebook.com/gbhsshpd/ |
കോഡുകൾ | |
സ്കൂൾ കോഡ് | 35027 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബി. ഹരികുമാർ |
പ്രധാന അദ്ധ്യാപകൻ | ഉഷ എ പിള്ള |
അവസാനം തിരുത്തിയത് | |
05-08-2018 | GBHSS HARIPAD |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1862-’63 ൽ സ്ഥാപിതമായ ഈ മഹദ് വിദ്യാലയം 1949-ൽ അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രീ. പറവൂർ ടി കെ നാരായണപിള്ളയുടെ ശ്രമഫലമായി ഹൈസ്കൂൾ പദവിയിലേക്കുയർത്തപ്പെട്ടു. കേരളത്തിലാദ്യമായി ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ച് ‘ഇംഗ്ലീഷ് പള്ളിക്കൂടം’ എന്ന പേര് സമ്പാദിച്ച ഖ്യാതിയും ഈ സ്കൂളിനുണ്ട്. 1980-ൽ വിദ്യാലയം മോഡൽ സ്കൂൾ മോഡൽ പദവിയിലേക്കുയർന്നു. 1997-ൽ ആരംഭിച്ച ഹയർ സെക്കണ്ടറി കോഴ്സിൽ അഞ്ചു ബാച്ചുകളിലായി 600 വിദ്യാർത്ഥികൾ പഠിക്കുന്നു. അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലായി 386 വിദ്യാർത്ഥികളും പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 8-ൽ റീ സർവ്വേ 296-ൽ 02 ഹെക്ടർ 85 ച:മീ: ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. ഹയർ സെക്കണ്ടറിക്ക് സസ്യ ശാസ്ത്രം, ജന്തു ശാസ്ത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം എന്നിവയ്ക്കായി ലാബുകളും, ഹൈസ്കൂളിനു ജീവശാസ്ത്രം, ഭൗതികശാസ്ത്രം ലാബുകളും ലൈബ്രറി സൗകര്യവുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അപ്പർ പ്രൈമറി സ്കൂളിനും ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളും ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ കമ്പ്യൂട്ടർ ലാബുകളിൽ ഒപ്റ്റിക്കൽ ഫൈബർ അധിഷ്ഠിത ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
സംസ്ഥാനത്തെ പ്രഥമ ‘ഐഡിയൽ ലാബ്’ ഉദ്ഘാടനം ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് 2018 ആഗസ്റ്റ് 10 ൲ നടത്തുവാൻ തീരുമാനിച്ചിരിയ്ക്കുകയാണ്. ഇതോടൊപ്പം നബാർഡ് ഫണ്ട് ഉപയോഗിച്ച് ഹയർ സെക്കണ്ടറി വിഭാഗത്തിനായി പുതുതായി നിർമ്മിച്ച ഇരുനിലക്കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തപ്പെടുകയാണ്.
വിദ്യാർത്ഥികളുടെ കഴിവുകൾ ലോക നിലവാരത്തിൽ ഉയർത്തുന്നതിനൊപ്പം പുതിയവ കണ്ടെത്തുകയും ചെയ്യുന്നതിനായി രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാനും കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാനത്തെ കാസർഗോഡ്, കണ്ണൂർ, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലെ ഓരോ സ്കൂളുകൾ തെരഞ്ഞെടുത്ത് ‘ഐഡിയൽ ലാബു’കൾ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നു. നിലവിൽ പാഠപുസ്തകങ്ങളിലുള്ള എല്ലാ പരീക്ഷണങ്ങളും ഓരോ കുട്ടിയ്ക്കും സ്വയം ചെയ്തുനോക്കാൻ അവസരമൊരുക്കുക, ഓരോ ആശയവുമായി ബന്ധപ്പെട്ട വ്യക്തത ഉറപ്പാക്കുംവിധം ശ്രേണിയായുള്ള പരീക്ഷണങ്ങൾ ചെയ്തു നോക്കുക, ശാസ്ത്രത്തിലെ ഏറ്റവും നൂതന ഉപകരണങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടാൻ അവസരമൊരുക്കുക ഇവയാണ് ഐഡിയൽ ലാബിലൂടെ ലക്ഷ്യമാക്കുന്നത്. കുട്ടികളുടെ ശാസ്ത്രാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുംവിധമുള്ള ഉപകരണങ്ങളും ആകർഷണീയമായ ചിത്രങ്ങളും ഉദ്ധരണികളും ചേർന്ന അന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തിലാണ് ഐഡിയൽ ലാബറട്ടറി ഒരുക്കിയിരിയ്ക്കുന്നത്. മറ്റു സ്കൂളുകളിലെ കുട്ടികൾക്കുകൂടി സന്ദർശിച്ച് പരീക്ഷണനിരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിന് അവസരമൊരുക്കുന്ന രീതിയിലുള്ള ഒരു ശാസ്ത്ര ഹബ്ബ് ആയി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളാണ് ഐഡിയൽ ലാബുകൾ. ഇത്തരത്തിൽ ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന നൂതന ലാബ് ഇന്ത്യയിലാദ്യമായി കേരളത്തിലാണ് ഒരുക്കുന്നത്. ഈ ശ്രേണിയിലെ രാജ്യത്തെ പ്രഥമ ലാബ് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ .എസ്. എസ്
- എൻ .സി.സി.
- ആരോഗ്യ മാഗസിൻ
- കാർഷിക മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പഠനയാത്ര.
- എസ്.പി.സി
വിജയശതമനം
കാലയളവ് | എസ്സ്.എസ്സ്, എൽ.സി | ഹയർ സെക്കണ്ടറി (പ്ലസ്സ് ടു) |
2005-06 | ||
2006-07 | ||
2007-08 | 98 | |
2008-09 | 97 | |
2009-10 | 99 | |
2010-11 | 100 | |
2011-12 | 100 | |
2012-13 | 100 | |
2013-14 | 100 | |
2014-15 | 99 | |
2015-16 | 100 | |
2016-17 | 100 | |
2017-18 | 100 |
പി. റ്റി. എ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
കാലയളവ് | ഹെഡ് മീസ് ട്രസ് | കാലയളവ് | പ്രൻസിപ്പാൾ |
1924-1950 | സി.ജി. സുബ്രഹ്മണ്യയ്യർ | ........ | ........ |
1950-1951 | കെ. ഗോപാലപിള്ള | ........ | ........ |
1951-1952 | ആർ. സുബ്രഹ്മണ്യയ്യർ | ........ | ........ |
1952-1953 | സി.ജി. സുബ്രഹ്മണ്യയ്യർ | ........ | ........ |
1953 | വി. നൈനാൻ | 2008 | എൽ. പൊന്നമ്മ |
1953-1957 | എൻ .കെ.മാധവനായിക് | 2009 | അജിത പുന്നൻ |
1957 | വി. വി.ജോൺ | ........ | ........ |
1957-1960 | കെ. ലക്ഷ്മിപ്പിള്ളക്കൊച്ചമ്മ | ........ | ........ |
1960-1964 | വി നാണുക്കുട്ടൻ നായർ | ........ | ........ |
1965-1972 | കെ.കെ. മാത്യു | ........ | ........ |
1972-1974 | കെ. ഗോദവർമരാജ | ........ | ........ |
1974- | ത്രിവിക്രമവാര്യർ | ........ | ........ |
2006 | സുധാകരവർമ | ........ | ........ |
2007 | മുക്താർ അഹമ്മദ് | ........ | ........ |
2007-2009 | ഹേമലത | ||
2009 | അലിപ്പ വല്ലംചിറ | ||
2009 | വിമല | ........ | ........ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ നിന്നും നിരവധി പ്രശസ്തരായ വ്യക്തികൾ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. ജസ്റ്റിസ് അന്നാ ചാണ്ടി, പ്രമുഖ സിനിമാ സംവിധായകനും ഗാനരചയിതാവുമായ ശ്രീ. ശ്രീകുമാരൻ തമ്പി, ശ്രീമതി. ലളിതാംബികാ അന്തർജനം, മുൻ മന്ത്രി ശ്രീ. എ. അച്യുതൻ, ശ്രീ. സി.ബി.സി. വാര്യർ, ശ്രീ. വി. തുളസിദാസ്, പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും മുൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായിരുന്ന ശ്രീ. ബിജു പ്രഭാകർ, കലാമണ്ഡലം മുൻ ചെയർമാനും, കേരള സർവ്വകലാശാല മലയാള വിഭാഗം മുൻ മേധാവിയും ആയിരുന്ന ഡോ. വി.എസ് ശർമ്മ, പ്രശസ്തകവി പി. നാരായണ കുറുപ്പ്, പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ശ്രീ. എൻ. എം. സി. വാര്യർ, ഹരിപ്പാട് മുൻ എം എൽ എ. ശ്രീ. ടി. കെ. ദേവകുമാർ, സിനിമാ സംഗീത സംവിധായകൻ ശ്രീ. എം. ജി. രാധാകൃഷ്ണൻ എന്നിവർ ഈ വിദ്യാലയത്തിൽ പഠനം നടത്തിയവരാണ്.
പ്രശസ്തമായ വിജയങ്ങൾ ആദ്യകാലങ്ങളിൽ തന്നെ നേടിയെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോ. വി. രാമകൃഷ്ണപിള്ള (1966) ശ്രീ. പി. രാജശേഖരൻപിള്ള (1967), ശ്രീ. മാത്യു തരകൻ, ശ്രീ. ബാലകൃഷ്ണൻ എന്നിവർ ആദ്യ റാങ്കുകൾ നേടി വിദ്യാലയത്തിന്റെ യശസ്സിനെ വാനോളമുയർത്തി. 1960-80 കാലഘട്ടങ്ങളിൽ പ്രവേശന പരീക്ഷ നടത്തിയാണ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തിരുന്നത്.
പ്രശസ്തരായ വിദ്യാർത്ഥികൾ
2008-2009-ലെ ധീരതയ്ക്കുള്ള ദേശീയ അവാർഡ് 10-ബി-യിലെ മാസ്റ്റർ ആർ. സുജിത്ത് നേടി.
2016-17 ലെ സംസ്ഥാന സ്കുൂൾ ശാസ്ത്രോത്സവത്തിൽ സയൻസ് വർക്കിംഗ് മോഡലിൽ ഫസ്ററ് A ഗ്രേഡ് മാസ്റ്റർ ആദിത്യ ചന്ദ്ര പ്രശാന്ത് നേടി.
ആറാമത് ദേശീയ തല ഇൻസ്പയർ അവാർഡ് പ്രൊജക്ട് കോമ്പറ്റീഷനിൽ മാസ്റ്റർ ആദിത്യ ചന്ദ്ര പ്രശാന്ത് കേരളത്തിൽ നിന്നുള്ള ഏക വിജയിയായി.
2017 മാർച്ച് 4 മുതൽ 11 വരെ രാഷ്ട്രപതി ഭവനിൽ നടന്ന മൂന്നാമത് ഫെസ്റ്റിവൽ ഓഫ് ഇന്നവേഷനിൽ കേരളത്തിൽ നിന്നുള്ള ഏക സ്കൂൾ വിദ്യാർത്ഥിയായി മാസ്റ്റർ ആദിത്യ ചന്ദ്ര പ്രശാന്ത് പങ്കെടുത്തു.
2017-18 ലെ 44-മത് ജവഹർലാൽ നെഹ്രു നാഷണൽ സയൻസ്, മാത്തമാറ്റിക്സ്, എൻവയോണ്മെന്റൽ എക്സിബിഷനിൽ കേരളത്തിൽ നിന്നുള്ള ഏക ഹൈസ്കൂൾ പ്രതിനിധിയായി മാസ്റ്റർ ആദിത്യ ചന്ദ്ര പ്രശാന്ത് പങ്കെടുത്തു.
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ജപ്പാൻ ശാസ്ത്ര സാങ്കേതിക ഏജൻസിയും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന സാക്കുറ സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് പ്രോഗ്രാം ഇൻ സയൻസ് ഫോർ ഹൈസ്കൂൾ സ്റ്റുഡന്റ്സിൽ പങ്കെടുത്ത് മാസ്റ്റർ ആദിത്യ ചന്ദ്ര പ്രശാന്ത് 2017 മേയ് 28 മുതൽ ജൂൺ 4 വരെ ജപ്പാനിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ സന്ദർശിച്ചു.
ആദി ശങ്കര ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിച്ച പ്രഥമ ആദി ശങ്കര യങ് സയന്റിസ്റ്റ് അവാർഡിൽ ഒന്നാം സ്ഥാനം മാസ്റ്റർ ആദിത്യ ചന്ദ്ര പ്രശാന്ത് കരസ്ഥമാക്കി. അമേരിക്കയിലെ നാസയും മറ്റ് ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും പ്രഥമാദ്ധ്യാപിക ശ്രീമതി. ഉഷാ എ. പിള്ളയോടൊപ്പം സന്ദർശിച്ചു. പ്രസ്തുത പരിപാടി എട്ട് ഭാഗങ്ങളായി പ്രമുഖ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് സ്പേസ് സല്യൂട്ട് എന്ന പേരിൽ സംപ്രേഷണം ചെയ്തു.
2016-17 ലെ സംസ്ഥാന സ്കുൂൾ കലോൽസവത്തിൽ സംസ്ക്ൃതോൽസവത്തിൽ ഗാനാലാപനത്തിന് സെക്കന്റ് A ഗ്രേഡ് മാസ്റ്റർ ഹരികൃഷ്ണൻ എച്ച് നേടി.
വഴികാട്ടി
{{#multimaps: 9.283067, 76.455908| width=100% | zoom=16 }}