നാഷണൽ ഹൈസ്കൂൾ വള്ളംകുളം
നാഷണൽ ഹൈസ്കൂൾ വള്ളംകുളം | |
---|---|
വിലാസം | |
വള്ളംകുളം നാഷണൽ ഹൈസ്കൂൾ , , വള്ളംകുളം 689541 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1935 |
വിവരങ്ങൾ | |
ഫോൺ | 04692608185 |
ഇമെയിൽ | nationalhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37012 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആശാലത.ആ൪ |
അവസാനം തിരുത്തിയത് | |
01-08-2018 | Jayesh.itschool |
ചരിത്രം
ഗ്രാമീണ സൗകുമാര്യവും നാഗരികപ്രൗഢിയും ഇഴപാകിയ ചരിത്രമുറങ്ങുന്ന വള്ളംകുളത്തിന്റ ഹൃദയഭൂമിയിൽ സ്ഥിതിചെയുന്ന നാഷണൽഹൈസ്കൂൾ ഒരു ബ്രാഹ്മണ കുടുംബമായ പുലയത്തുമoത്തിന്റെ ഉടമസ്ഥതയിൽ 1935 ൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് സ്ഥാപിതമായത്. .വള്ളംകുളത്തെ പ്രഗത്ഭമതികളും ക്രാന്തദർശികളുമായ ഏതാനും മഹത് വ്യക്തികൾ ചേർന്ന്1965ൽ ഈ സ്കൂൾ വിലക്കെടുക്കുകയും നാഷണൽ സർവീസ് സൊസൈറ്റി എന്ന പേരിൽ ഒരു സംഘടന രജിസ്റ്റർ ചെയ്ത് സ്കൂളിന്റെ ഭരണം ഈ സൊസൈറ്റി യുടെ കീഴിൽ ആക്കുകയും ചെയ്തു . 1966 ൽ ഹൈസ്കൂളായി. ഉയർത്തപ്പെട്ടു .സംഘടന രജിസ്റ്റർ ചെയ്ത് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത് ഇനി പറയുന്ന മഹത് വ്യക്തികൾ ആണ് .
ശ്രീ .കെ.ജി .കൃഷ്ണപിള്ള ,ജയമഹാൾ (ഖജാൻജി ) ശ്രീ .സി.കെ.ശങ്കരപിള്ള ,ശങ്കരമംഗലത്തു, (പ്രസിഡന്റ്) ശ്രീ .ജി .മാധവൻപിള്ള ,വലിയപറമ്പിൽ ശ്രീ .കെ. കൃഷ്ണൻ നായർ കണിയാത്തു ശ്രീ.എം.പി.രാഘവൻപിള്ള മണ്ണിൽ ( സെക്രട്ടറി ) ശ്രീ.എൻ .നാരായണപിള്ള ,തുരുത്തിയിൽ .ശ്രീ.എം.പി.രാഘവൻപിള്ള ,മാടശ്ശേരിൽ (സ്കൂൾമാനേജർ) ശ്രീ.പി .കെ .നാരായണപിള്ള,ഗീതാസദനം
ഭൗതികസൗകര്യങ്ങൾ
1.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തന ങ്ങൾ ==
- ജെ.ആർ.സി
ജെ.ആർ.സി.യുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു .2014 -2015 വർഷത്തെ പത്തനംതിട്ട ജില്ലയിലെ മികച്ച ജെ.ആർ.സി.യൂണിറ്റിനുള്ള അവാർഡ് ജില്ലാകളക്ടർ ശ്രീ.ഹരികിഷോറിൽ നിന്നും ഏറ്റുവാങ്ങുന്നതിനുള്ള ഭാഗ്യം നമ്മുടെ സ്കൂളിനുണ്ടായി .ജെ.ആർ.സി.കേഡറ്റുകൾക്കുള്ള എ ,ബി,സി ലെവൽ പരീക്ഷക്ക് കേഡറ്റുകളും ഗ്രേസ്മാർക്കിന് അർഹത നേടിവരുന്നു .
- സ്കൗട്ട് & ഗൈഡ്സ്.
- പി.എ .ൽ.സി.
പി .എൽ.സി.യുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വർഷവും ഇന്റർ സ്കൂൾ ക്വിസ് കോംപെറ്റീഷൻ നടത്തിവരുന്നു .
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സാഹിത്യം ,കല ,ഭാഷ എന്നിവയോട് താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾആസൂത്രണം ചെയ്തിരിക്കുന്നത് .
എല്ലാ വർഷവും സ്കൂളിൽ കഥകളി നടത്തിവരുന്നു .
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
.സീഡ് ക്ലബ് ,പ്രവർത്തനങ്ങൾ സീഡ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ തുടരുന്നു .വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്നു ,പച്ചക്കറിത്തോട്ടം നിർമിക്കുകയും ചെയുന്നു . .സംസ്കൃതസമാജം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1965 - 1975 | റവ.പി.ഐ.എബ്രഹാം |
1975- 1977 | എം.വി.ശിവരാമയ്യർ |
1977 - 86 | സി.കെ.നാരയണപ്പണിക്കർ |
1986-99 | റ്റി.കെ.വാസുദേവ൯പിള്ള |
1999 - 02 | മററപ്പള്ളി ശിവശ൯കരപിള്ള |
2002- 04 | കെ.പി.രമേശ് |
2004- 07 | രമാദേവി.കെ |
2007 - 10 | ജയകുമാരി.കെ |
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ശ്രീ .സുരേഷ്ബാബു.എസ് (തിരക്കഥാകൃത്തു ) ശ്രീ.രാജീവ്പിള്ള (സിനിമ താരം ,സെലിബ്രെറ്റി ക്രിക്കറ്റ് താരം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
.
{{#multimaps:9.389219, 76.620605| zoom=15}}
|