ജി.എച്ച്.എസ്. കരിപ്പൂർ
| ജി.എച്ച്.എസ്. കരിപ്പൂർ | |
|---|---|
| വിലാസം | |
കരിപ്പൂർ 695541 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1927 |
| വിവരങ്ങൾ | |
| ഫോൺ | 04722812143 |
| ഇമെയിൽ | ghskarippoor@yahoo.co.in |
| വെബ്‍സൈറ്റ് | http://www.kilithattu.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42040 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അനിത വി എ സ് |
| അവസാനം തിരുത്തിയത് | |
| 31-07-2018 | 42040 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ഛത്തീസ്ഗഢിൽ നിന്നും കരിപ്പൂരിലേയ്ക്ക്.......
ഞങ്ങളുടെ സ്കൂളിലെ ഐ.റ്റി പഠനം കണ്ടു മനസ്സിലാക്കുന്നതിനായി ഛത്തീസ്ഗഢിൽ നിന്നും ഒരു ടീം വന്നിരുന്നു .റായിപ്പൂർ ഡി.പിഐയിലെ അസിസ്ററന്റ് ഡയറക്ടർ രാംബന്ദരു. ചത്തീസ്ഗഢ് അഡ്മിനിസ്ട്രേറ്റർ സതീഷ് യാദു ,ഹൈദ്രാബാദ് centre for innovations in public systems -ലെ {CIPS}project officer പാർവകി കുമാർ എന്നിവരാണ് എത്തിയത് .ഐ.റ്റി @സ്കൂൾ DC സജീവ്സാർ മാസ്റ്റർ ട്രെയിനർമാരായ ഹരി കൃഷ്ണൻ സാർ ,ജീവരാജ് സാർ എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ IT @ schoolന്റെ പ്രവർത്തനങ്ങളേയും സ്കൂളിൽ അത് എങ്ങനെ നടപ്പിലാക്കുന്നു എന്നും പഠിച്ച് അവരുടെ നാട്ടിൽ നടപ്പിലാക്കുകയാണ് യാത്രയുടെ ലക്ഷ്യം .
Geogebra എന്ന സോഫ്റ്റ് വെയറിലൂടെ ഗണിതം അനായാസമായി കൈകാര്യം ചെയുന്നതെങ്ങനെയെന്ന് ഷീജ ടീച്ചർ ക്ലാസെടുത്തു .അവർക്കത് മനസ്സിലാക്കാൻ കഴിഞ്ഞു . പിന്നീട് ഞങ്ങളുടെ ഒരു പ്രാക്ടിക്കൽ ക്ലാസാണ് അവർ കണ്ടത് ജലവർഷവുമായി ബന്ധപ്പെട്ട കൊളാഷ് Gimp- ൽ തയാറാക്കുകയായിരുന്നു ഞങ്ങൾ .ICT പഠനവുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങളും അവർ ചോദിച്ചു . ഞങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ഉത്തരം നൽകി . ഞങ്ങളുടെ മലയാളം ഹരിസാർ അവർക്ക് ഇംഗ്ലീഷിലാക്കി പറഞ്ഞുകൊടുത്തു .ഞങ്ങൾ തയാറാക്കിയ ആനിമേഷൻ അവർ കണ്ടു .സ്കൂൾ ബ്ലോഗും അവർ സന്ദർശിച്ചു .ഞങ്ങളുടെ ഐ.റ്റി പ്രവർത്തനങ്ങളെ കുറിച്ച് നല്ല മതിപ്പായി .
തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും SSA ഉദ്യോഗസ്ഥർ കരിപ്പൂരിലേയ്ക്ക്...... .
തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും SSA ഉദ്യോഗസ്ഥർ ഞങ്ങളുടെ സ്കൂളിൽ കേരളത്തിലെ സ്കൂളുകളിലെ ഐ റ്റി അധിഷ്ടിത പഠനം കണ്ടു പഠിക്കുന്നതിനായിവന്ന തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും SSA ഉദ്യോഗസ്ഥർ ഞങ്ങളുടെ സ്കൂളും സന്ദർശിച്ചു.തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട 3 ഹൈസ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉണ്ടായിരുന്നു.ഞങ്ങളുടെ പ്രാക്ടിക്കൽ ക്ലാസും ഐ റ്റി അധിഷ്ഠിത വിഷയ പഠനവുമെല്ലാം അവർ കണ്ടറിഞ്ഞു.വളരെ നല്ല അഭിപ്രായമാണ് ഞങ്ങളെക്കുറിച്ച് അവർ പറഞ്ഞത്. കുറഞ്ഞ ഭൗതിക സാഹചര്യത്തിലും ഇത്രയും നന്നായി ഐ റ്റി കൈകാര്യം ചെയ്യുന്ന ഞങ്ങളെ അവർ അഭിനന്ദിച്ചു.
മികവുത്സവം-2018
മികവുത്സവം' കരിപ്പൂര് മുടിപ്പുര ജംഗ്ഷനിൽ മുനിസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രശസ്ത എഴുത്തുകാരനായ പാലോട് ദിവാകരൻ മുഖ്യാതിഥിയായിരുന്നു. കേരള സർവകലാശാല എം എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എൽ ആര്യയെ ഈ ചടങ്ങിൽ ചെയർമാൻ അനുമോദിച്ചു.വിദ്യാർത്ഥികളുടെ അക്കാദമികവും കലാപരവുമായ മികവുകളുടെ അവതരണം നടന്നു.ഹൈടെക് ക്ലാസ്റൂമുകൾ എങ്ങനെ പ്രവർത്തിക്കുമെന്ന് രക്ഷകർത്താക്കളേയും നാട്ടുകാരേയും ബോധ്യപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾ വിവിധവിഷയങ്ങൾ സോഫ്റ്റ്‍വെയറുകളിലൂടെ പരിചയപ്പെടുത്തി.പഠനപ്രവർത്തനങ്ങൾക്ക് സഹായകമായ രീതിയിൽ ഐറ്റി @സ്കൂളും എസ് ഇ ആർ റ്റി യും സംയുക്തമായി ഒരുക്കിയിരിക്കുന്ന വിഭവ പോർട്ടലായ 'സമഗ്ര' വിദ്യാർത്ഥികളായ സ്വാതികൃഷ്ണയും ഗോപികയും പരിചയപ്പെടുത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി അനിത വി എസ് സ്വാഗതം പറഞ്ഞു.മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റ്റി ആർ സുരേഷ്‍കുമാർ, കൗൺസിലർമാരായ സാബു സി, റ്റി അർജുനൻ, സുമയ്യ മനോജ്, എൻ ആർ ബൈജു, നെടുമങ്ങാട് എ ഇ ഒ രാജ്കുമാർ, ബി പി ഒ മോഹനകുമാർ എന്നിവർ പങ്കെടുത്തു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സ്റ്റാഫ്
ജി.എച്ച്.എസ്. കരിപ്പൂർ/സ്കൂളിലെ അധ്യാപകരും അനധ്യാപകരായ ജീവനക്കാരും
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി കെ സുധി
ചെറുകഥാകൃത്ത്, നോവലിസ്റ്റ്.
ആകാശത്തിലെ നിരത്തുകൾ, എസ്കവേറ്റർ, ഉദാരഞരക്കങ്ങൾ(ചെറുകഥാസമാഹാരം)
അഴിഞ്ഞുപോയ മുഖങ്ങൾ - (നോവലറ്റുകൾ)
ഇപ്പോൾ തിരുവനന്തപുരം ഗവണ്മെന്റ് ട്രെയിനിങ്ങ് കോളേജിൽ ലൈബ്രേറിയൻ
പി കെ സുധിയുടെ ബ്ലോഗ്-[1]
വഴികാട്ടി
| {{#multimaps: 8.615717, 77.018025 |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ഫലകം:FSC