കെ എ എം യു പി എസ് മുതുകുളം
കെ എ എം യു പി എസ് മുതുകുളം | |
---|---|
വിലാസം | |
മുതുകുളം മുതുകുളം പി.ഒ, , 4792473222 | |
സ്ഥാപിതം | 1926-27 |
വിവരങ്ങൾ | |
ഇമെയിൽ | kamupsmuthukulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35440 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിത എം |
അവസാനം തിരുത്തിയത് | |
27-09-2017 | Visbot |
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം ബ്ലോക്കിൽ മുതുകുളം ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ കുമാരനാശാൻ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു
ചരിത്രം
മുതുകുളത്ത് കടവിൽ ചിറയ്ക്ക് പടിഞ്ഞാറു വശം പാണ്ഡ്യാലയിൽ എന്ന സ്ഥലത്ത് ഓലഷെഡിൽ 1926-1927 വർഷം ഐശ്യര്യപ്രദായിനി എന്ന പേരിലാണ് ഈ സകൂൾ ആദ്യമായി പ്രവർത്തിച്ചത്. സ്ഥലത്തെ പ്രധാന വ്യക്തികളും മനുഷ്യ സ്നേഹികളുമായ ശ്രീ നീലകണ്ഠ മുരുകൻ, മങ്ങാട്ട് കരുണാകരപ്പണിക്കർ, കുറിശ്ശേരി മാനേജർ തുടങ്ങിയവർ മുൻകൈയെടുത്താണ് സ്കൂൾ തുടങ്ങിയത്.കുറ്റി ശ്ശേരിൽ കുടുംബത്തിന്റെ വകയായ സ്ക്കൂൾ സ്ഥലം പിന്നീട് 301-നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന് കൈമാറുകയും കാലക്രമേണ വിപുലപ്പെടുത്തുകയുമാണുണ്ടായത്. മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന മുതുകുളം, ആറാട്ടുപുഴ, കണ്ടല്ലൂർ എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വലിയ പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക പഠനത്തിനായി സ്ഥലത്തെ പ്രധാന വ്യക്തികൾ മുൻകൈയ്യടുത്ത് ആരംഭിച്ച വിദ്യാലയമാണ് ഇന്ന് മുതുകുളം കുമാരനാശാൻ മെമ്മോറിയൽ സ്കൂളായി നില നിൽക്കുന്നത്. മഹാകവി കുമാരനാശാൻ ജീവിച്ചിരുന്ന കാലത്തു തന്നെ അദ്ദേഹത്തിന്റെ നാമധേയം ഈ സ്കൂളിനു നൽകി. പണ്ട് ആയിരത്തിലധികം കുട്ടികൾ പഠിച്ചിരുന്ന ഈ സകൂ ളിൽ ഇപ്പോൾ മുന്നൂറ്റി അമ്പതോളം കുട്ടികൾ പഠിക്കുന്നുണ്ട് .പതിനാറ് അദ്ധ്യാപകരും പതിനാല് ഡിവിഷനും ഒരനദ്ധ്യാപകനും ഇന്ന് ഈ സകൂ ളിൽ നിലനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യം: പുതിയ ഓഫീസ് റൂം, 18 ഓളം ക്ലാസ്സ് മുറികൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, വിശാലമായ കളിസ്ഥലം, പച്ചക്കറിത്തോട്ടം, പ്രീ പ്രൈമറി ക്ലാസ്സ് റൂമുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുതുകുളം സുരേഷ് (മ്യൂറൽ പൈയിന്റിംഗ് )
- Dr. Mini (ജനറൽ ഹോസ്പിറ്റൽ, തിരുവനന്തപുരം)
- Dr. രഘു (കാർഡിയോളജിസ്റ്റ് ,കോട്ടയം മെഡിക്കൽ കോളേജ് )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.216797, 76.459201 |zoom=13}}