ജി.എൽ.പി.എസ്. തയ്യ‌ിൽ നോർത്ത് കടപ്പ‌ുറം

23:59, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. തയ്യ‌ിൽ നോർത്ത് കടപ്പ‌ുറം
വിലാസം
Thayyil north


കാസറഗോഡ്
,
671310
വിവരങ്ങൾ
ഫോൺ04985262135
ഇമെയിൽ12511thayyilnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്12511 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻVASUDEVAN NAMBOODIRI. K.P.
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1946 ൽ ആരംഭിച്ച വിദ്യാലയം തൃക്കരിപ്പൂര് കടപ്പുറത്ത് തയ്യിൽ നോർത്തിൽ സ്ഥിതി ചെയ്യുന്നു. ആദ്യത്തെ സർക്കാർ കെട്ടിടം കടലെടുത്തു പോയതിനാൽ, കുറെ വർഷങ്ങളോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. 2009-10 മുതൽ മൂന്ന് ക്ലാസ് മുറിയുളള സ്വന്തം കെട്ടിടത്തിൽ, സ്കൂൾ പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

ആറരസെൻറ് ഭൂമിയിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. രണ്ടാം തരവും ഓഫീസ് മുറിയും ഒരു മുറിയിലാണ്. മൂന്നാം തരവും നാലാംതരവും ഒരു മുറിയിലാണ്. ഒന്നാംതരവും ഉച്ചക്കഞ്ഞിസാധനങ്ങൾ സൂക്ഷിക്കുന്ന മുറിയും ഒന്നാണ്. കമ്പ്യൂട്ടർ ഇൻറർനെറ്റ് സൗകര്യങ്ങൾ ഇല്ല. തൃക്കരിപ്പൂർ എം.എൽ.എ ഒരു ക്ലാസ് മുറി സ്മാർട്ട് റൂം ആക്കിയ സ്ഥിതിക്ക് പ്രവർത്തിക്കുന്ന ഒരു ലാപ്ടോപ് സ്കൂളിന് ലഭിച്ചിട്ടുണ്ട്. ഫർണിച്ചറുകൾ പരിമിതമാണ്. ഡെസ്ക്കുകൾ യാതൊന്നും ഇല്ല. 2015 - 16 വർഷത്തിൽ പഞ്ചായത്തിൽ നിന്നും മൂന്ന് മേശയും 16 ഫൈബർ കസേരയും രണ്ട് ഷെൽഫും ലഭിച്ചിട്ടുണ്ട്. ആവശ്യത്തിന് ലൈബ്രറി പുസ്തകങ്ങൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യ വേദി
  • പ്രവർത്തി പരിചയം

മാനേജ്‌മെന്റ്

ഈ വിദ്യാലയം വലിയ പറമ്പ ഗ്രാമപഞ്ചായത്തിൻറെ കീഴിലാണ്. ഈ സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പഞ്ചായത്ത് ശ്രമിക്കുന്നുണ്ട്.

മുൻസാരഥികൾ

  1. സുകുമാരൻ മാസ്റ്റർ,
  2. കമലാക്ഷി ടീച്ചർ, ഇവർ ഈ സ്കൂളിലെ മുൻ പ്രധാനാധ്യാപകരായിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുളള മാർഗ്ഗങ്ങൾ

  പയ്യന്നൂരിൽ നിന്നും മാടക്കാൽ ബസ്സിൽ കയറി, മാടക്കാലിൽ ഇറങ്ങണം. അരമണിക്കൂറിനുളളിൽ പയ്യന്നൂരിൽ നിന്നും മാടക്കാലിലേക്ക് ട്രക്കർ സർവ്വീസുമുണ്ട്. മാടക്കാലിൽ നിന്നും തോണി വഴി കടപ്പുറത്ത് എത്തണം. കടപ്പുറം കടവിൽ നിന്നും തോണി വഴി കടപ്പുറത്ത് എത്തണം. കടപ്പുറം കടവിൽ നിന്നും അര കിലോമീറ്റർ പടിഞ്ഞാറ്, കടൽത്തീരത്തിനടുത്തുളള സ്കൂളിൽ 5 മിനുട്ടിനുളളിൽ നടന്നെത്താം