എസ് എസ് അരയ യൂ പി സ്ക്കൂൾ പളളിപ്പുറം
| എസ് എസ് അരയ യൂ പി സ്ക്കൂൾ പളളിപ്പുറം | |
|---|---|
| വിലാസം | |
ചെറായി പള്ളിപ്പുറം പള്ളിപ്പുറം പി.ഒ, , 683514 | |
| സ്ഥാപിതം | 1920 |
| വിവരങ്ങൾ | |
| ഫോൺ | 04842271539 |
| ഇമെയിൽ | s.s.arayaups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26542 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | Sutheesh P C |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
................................
ചരിത്രം
സ്കൂൾ ചരിത്രം പള്ളിപ്പുറം ചെറായി പ്രദേശത്തിൻറെ വിദ്യാഭ്യാസപരവും സാമൂഹ്യവും സാംസ്കാരികപരവുമായ ജീവിതത്തിലും പുരോഗതിയിലും അടിസ്ഥാനപരമായി ഗണ്യമായ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് ഈ വിദ്യാലയം. നിരക്ഷരതയുടെ ശാപം പേറി അധ:സ്ഥിതാവസ്ഥയിൽ കഴിഞ്ഞിരുന്ന ഈ നാട്ടിലെ അടിസ്ഥാന തൊഴിൽ സമൂഹത്തിൻറെ ഉന്നമന ത്തിനായി 1920-ൽ ആരംഭിച്ചതാണ് സച്ചിദാനന്ദ സന്ദയിനി അരയ സ്കൂൾ. 1960-ൽ ഇത് അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. എടവനപ്പറമ്പിൽ കേളുണ്ണി മേനോൻ ആയിരുന്നു ഇവിടുത്തെ പ്രഥമ അധ്യാപകൻ. സ്കൂളിനാവശ്യമായ സ്ഥലം നൽകിയത് സമുദായ സ്നേഹി- യായ കൈതവളപ്പിൽ കിട്ടൻ രാമൻ കുഞ്ഞ് ആയിരുന്നു. കെട്ടിടം പണിതതും ബാക്കി സ്ഥലം നൽകിയതും കടവുങ്കശ്ശേരി കുഞ്ഞൻ മാനേജർ ആയിരുന്നു. അദ്ദേഹത്തിൻറെ മരണശേഷം ശ്രീ.കെ.കെ.രാമകൃഷ്ണൻ പദവി ഏറ്റെടുക്കു- കയും സ്കൂൾ കാര്യക്ഷമമായി കൊണ്ടുനടക്കുകയും ചെയ്തു. 1994-ൽ അദ്ദേഹത്തിൻറെ ദേഹവിയോഗത്തിൽ മകൻ കെ.ആർ. രാജേഷിൻറെ ചുമതല- യിലായി. എന്നാൽ ഇപ്പോൾ ഇത് സന്ദയിനി സഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു. ശ്രീ.പങ്കജാക്ഷൻ പിള്ള, പി. ജെ. കുര്യാക്കോസ് (BA,BT),കേരള നിയമ സഭാംഗമായിരുന്ന ജോൺ മാഞ്ഞൂരാൻ, കെ.എ അച്യുതൻ (BA,BT), എം. ഡി പൊറിഞ്ചു, ഇ പി കമലാക്ഷി(BA,BT), ശാരദ ദേവസ്സിക്കുട്ടി, റോക്കി, ഗിരിജ, രത്നമ്മ(BSc. B.Ed) എന്നിവർ ഇതുവരെയുള്ള പ്രധാനധ്യാപകരായിരുന്നു. കലാപരമായും സാഹിത്യപരമായും ജില്ലയിലെ മികച്ച വിദ്യാലയമായ ഇത് അർപ്പണമാനോഭാവമുള്ളവരും സാംസ്‌കാരിക പാരമ്പര്യമുള്ളവരുമായ അധ്യാപകരുടെ കൂട്ടായ പ്രവർത്തനം മൂലമാണെന്നും ഇന്നും അത് തുടരുന്നു വെന്നതും ശ്രദ്ധേയമാണ്.
സംസ്കൃത പണ്ഡിതനായിരുന്ന ശ്രീ. എ.ഡി ഹരിശർമ, അമേരിക്കയിൽ ഡോ.ഖൊരാനയുടെ അസിസ്റ്റൻറും വിഖ്യാത ശാസ്ത്രജ്ഞനുമായിരുന്ന ഡോ.എൻ. ബാലചന്ദ്രമേനോൻ, ജില്ലാ ജഡ്ജിയായിരുന്ന എം. ജെ. ദേവസ്സി, മഹാരാജാസ് കോളേജ് പ്രോഫസ്സറായിരുന്ന പി. വി. അപ്പു, സംസ്ഥാന വിദ്യഭ്യാസ ഡയറക്ടറായിരുന്ന ശ്രീ. കെ.വി.മദനൻ , റെവ.ഫാദർ റാഫേൽ ഒളാട്ടുപുറത്ത്, പി&ടി ജനറൽ മാനേജർ ശ്രീ. കെ.യു ബാഹുലേയൻ തുടങ്ങി വിവിധ തലങ്ങളിൽ തിളങ്ങി നിൽക്കുന്ന ഒട്ടേറെ പ്രമുഖർ ഇവിടുത്തെ പൂർവ വിദ്യാർത്ഥികളാണ് .
നിർധനരായ മത്സ്യതൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും മറ്റും മക്കൾ പഠിക്കുന്ന ഈ വിദ്യാലയം ചരിത്രപരമായും സാമൂഹ്യ- പരമായും ഒട്ടേറെ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്.
മികച്ച അക്കാദമിക നിലവാരം
കലാകായികരംഗത്ത് മികച്ചനിലവാരം 2001-02- ലെ എൽ.പി കലാതിലകം അനുപമ
2002-03 ലെ യു.പി വിഭാഗം (മലയാളം,സംസ്കൃതം)ഇരട്ട കലാതിലകം മാനസ എം. എസ്
2003-04 ലെ സംസ്കൃത-കലാതിലകം- വിജയലക്ഷ്മി ടി
ശാസ്ത്ര-ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച നേട്ടങ്ങൾ.
ദിനാചരണങ്ങൾ - നല്ലരീതിയിലുള്ള പ്രവർത്തനം.
വിദ്യാരംഗം കല സാഹിത്യവേദി- നിരവധി സമ്മാനങ്ങൾ
കയ്യെഴുത്ത് മാസിക – ജില്ലാതലത്തിൽ ഒന്നാം സ്ഥാനം പലതവണ നേടിയിട്ടുണ്ട്.
പ്രവൃത്തിപരിചയ മേളയിൽ ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ മികച്ച നിലവാരം.
പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സംസ്കൃതം സ്കോളർഷിപ്പ്.
രാമായണ പാരായണ മൽസരത്തിൽ ഒന്നാം സ്ഥാനം.
വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി വിവിധതരം പ്രവർത്തനങ്ങൾ നടത്തി വരുന്നു .
ബോധവൽകരണ ക്ലാസുകൾ.
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ .
എൽ.എസ്.എസ്, യു.എസ്.എസ്. സ്കോളർഷിപ്പിലെ മികച്ച നേട്ടം.
പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക ക്ലാസുകൾ.
തുടര്ച്ചയായ് 10 വർഷമായി സബ് ജില്ല, ജില്ലാതലത്തിൽ നാടകത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം.
8 തവണ സബ് ജില്ലയിലും ജില്ലയിലും മികച്ച നടൻ, മികച്ച നടി അംഗീകാരം .
കാര്യക്ഷമമായ ഉച്ചഭക്ഷണ വിതരണം .
പോഷകസമൃദ്ധമായ വിഭവങ്ങൾ ഉൾപ്പെടുത്തുന്നതിന് ശ്രദ്ധിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ ==കടവുങ്കശ്ശേരി കുഞ്ഞൻ ,കെ കെ രാമകൃഷ്ണൻ,രാജേഷ് രാമകൃഷ്ണൻ സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എടവന പറമ്പിൽ കേളുണ്ണി മേനോൻ
- പങ്കജാക്ഷൻപിള്ള
- പി ജെ കുര്യാക്കോസ്
ജോൺമാഞ്ഞൂരാൻ,കെ എ അച്യുതൻ,എം ഡി പൊറിഞ്ചു ഇ പി കമലാക്ഷി,ശാരദ, ദേവസ്സിക്കുട്ടി,പി ബി റോക്കി,കെ കെ ഗിരിജ,കെ ജി രത്നമ്മ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
