സെന്റ് ജോർജ് എൽ പി എസ്സ് അച്ചിനകം
സെന്റ് ജോർജ് എൽ പി എസ്സ് അച്ചിനകം | |
---|---|
വിലാസം | |
അച്ചിനകം കുടവെച്ചൂർ പി ഒ , 686144 | |
സ്ഥാപിതം | 1 - June - 1930 |
വിവരങ്ങൾ | |
ഇമെയിൽ | sglpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45229 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആൻസി പോൾ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് - 1930
നാൾവഴികളിലൂടെ ഒരു യാത്ര..........
ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തിലെ ഒരു ഉൾനാടൻ ഗ്രാമമാണ് അച്ചിനകം.കുടവെച്ചൂർ പള്ളി വികാരി ആയിരുന്ന റവ.ഫാ.ഗിവ൪ഗ്ഗിസ് മണിയങ്കോടന്റെ പ്രത്യക താൽപ്പര്യ പ്രകാരം മിഷനറിമാരുടെ സഹായത്തോടുകൂടി കൊട്ടാരത്തിൽനിന്നും അനുമതി വാങ്ങി 1930 ഏപ്രിൽ മാസം അച്ചിനകം കരയിൽ പുതുതായി ഒരു സ് കൂൾ ആരംഭിച്ചു.ഗവൺമെന്റ് അംഗീകാരത്തോടുകൂടി മെയ് 18-ന് രണ്ട് ക്ളാസോടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
പിന്നോക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന ഒരു നാട്ടിൽ വിദ്യാവെളിച്ചം പരത്തുന്നതിനുള്ള സൂര്യോദയമായിരുന്നത്.
1933-ൽ അച്ചിനകം സ്കൂളിൽ മൂന്നും നാലും ക്ളാസുകളുടെ അംഗീകാരം ലഭിച്ചു.പുത്തൻതറ തൊമ്മൻ സാർ,പഴേമഠത്തിൽ പട്ടരു സാർ ,മൂലക്കാട്ടു നാരയണപ്പണിക്കർ സാർ,പുത്തൻതറ വാവ സാർ,വൈലപ്പിള്ളി ജോസഫ് സാർ,കുന്നേപ്പറമ്പിൽ ഔസേഫ് സാർ തുടങ്ങിയവരായിരുന്ന ആദ്യകാലഗൂരുഭൂതന്മാർ.
ഒരു സ്വതന്ത്ര ഇടവകയായി അച്ചിനകം പള്ളി ഉയർത്തപ്പെട്ട 1980-കളുടെ ആദ്യവർഷങ്ങളിലാണ് കുടവെച്ചൂർ പള്ളിയിൽനിന്നും സ്കൂളിന്റെ മാനേജ് മെന്റ് അച്ചിനകം പള്ളിക്ക് ലഭിക്കുന്നത്. റവ.ഫാ. ജോർജ്ജ് മാണിക്കത്താനായിരുന്നു അന്ന് അച്ചിനകം പള്ളി വികാരി.
രണ്ടു മുറികളുള്ള ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ കലാകാലങ്ങളിൽ സേവനം ചെയ്ത് കടന്നുപോയ ബഹു.അദ്ധ്യാപകരുടെയും നല്ലവരായ നാട്ടുകാരുടെയും മാനെജ് മെന്റിന്റെയും സഹായസഹകരണത്തോടെ 6 ക്ളാസ് മുറികൾ ഉള്ള കെട്ടിടമായി ഇന്നു വളർന്നു.87വ൪ഷത്തെ ചരിത്രവുമായി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് അച്ചിനകം സെന്റ്.ജോർജ് എൽ.പി.സ്കൂൾ വിജയ ഗാഥ തുടരുന്നു.....
മുൻകാല പ്രധാന അദ്ധ്യാപക൪
ശ്രീ.വി. തൊമ്മൻ - 1950-1965 ശ്രീ.എം.ജെ.ചാക്കോ - 1965-1984 ശ്രീമതി.അന്നമ്മ - 1984-1992 ശ്രീ.പി.ഡി.രാജപ്പൻ - 1992-1997 ശ്രീമതി.വി.എ ക്ളാര - 1997-1998 റവ.സി.മരിയഗ്രേസ് - 1998-2010 ശ്രീമതി.സി.വി റോസമ്മ - 2010-2015 ശ്രീമതി.ആൻസി പോൾ - 2015-2017 ശ്രീമതി.ഷൈനി എം. ജോസഫ് - 2017-
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.655665 ,76.425066| width=500px | zoom=16 }}