പുറക്കൽ പാറക്കാട് ജി.എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
പുറക്കൽ പാറക്കാട് ജി.എൽ.പി.സ്കൂൾ
വിലാസം
ഹിൽ ബസാർ

മുചുകുന്നു .പി.ഒ,
കൊയിലാണ്ടി
,
673307
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ9496344798
ഇമെയിൽpurakkalparakkadlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്16541 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശിനദാസൻ എൻ.കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

       വടകര വിദ്യാഭ്യാസ ജില്ലയിലെ മേലടി ഉപജില്ലയിൽ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന ഒരു വിദ്യാലയമാണ് പുറക്കൽ പാറക്കാട് ഗവ.എൽപി.സ്കൂൾ.കോഴിക്കോട് റവന്യൂ ജില്ലയിലെ പന്തലായനി ബ്ലോക്കിൽ മൂടാടി പഞ്ചായത്തിൽ ഹിൽബസാർ എന്ന ഗ്രാമത്തിൽ മൂടാടി - മുചുകുന്ന് റോഡ് അരുകിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.കേരള ഗാന്ധി ശ്രി.കെ.കേളപ്പൻ എന്ന കേളപ്പജിയുടെ ജന്മംകെണ്ട് അനുഗ്രഹീതമായ ഈ പ്രദേശം കലാ-സാംസ്കാരിക - വിദ്യാഭ്യാസ രംഗത്ത് എന്നും മുന്ഡനിരയിൽതന്നെ നിലകൊള്ളുന്നു.
     കേരള സർക്കാർ അംഗീകൃത പ്രീ-പ്രൈമറി മുതൽ നാലാംതരംവരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിലുണ്ട്.ഹെഡ്മാസ്റ്ററും മൂന്ന് അദ്ധ്യാപകരും ഒരു ഫുൾടൈം അറബിക് ടീച്ചറും രണ്ട് പ്രീ-പ്രൈമറി ടീച്ചർമാരം ഒരു പി.ടി.സി.എം ജീവനകാരനും ഇവിടെ ജോലി ചെയ്യുന്നു.
   സ്കൂളിൻറ്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിൻതുണ തരുന്ന പി.ടി.എ യും സ്കൂളിൻറെ അഭ്യുതയകാംഷികളായ നാട്ടുകാരും ഈ വിദ്യാലയത്തിൻറെ മുതൽകൂട്ടാണ്.
   ഈ വിദ്യാലയത്തിൻറെ ചരിത്രം ആരംഭിക്കുന്നത് 1954ൽ ആണ്.അന്ന് മലബാർ ഡിസ്ട്രിക്ട്ബോർഡിൻറെ പ്രസിഡണ്ട് ശ്രീ.പി,ടി.ഭാസ്കര പണിക്കരായിരുന്നു.കേന്ദ്ര സർക്കാരിൻറെ നിർദേശാനുസരണം മലബാറിൽ ഏകാധ്യപക വിദ്യാലയങ്ങൾ സ്ഥാപിച്ചുവരുന്ന കാലം.ഇവിടെയും ഒരു ഏകാധ്യപക വിദ്യാലയം സ്ഥാപിക്കണമെന്ന നാട്ടുകാരുടെ അപേക്ഷുടെ ഫലമായി അന്നത്തെ ഡപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന ശ്രീ.ഇമ്പിച്ചുട്ടി മാസ്റ്ററുടെ സഹായത്തോടെ 1955ൽ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ആരംഭിച്ചു.ഇപ്പോൾ സ്കൂൾ നിലനിൽകുന്ന സ്ഥലത്തായിരുന്നില്ല ക്ലാസ് തുടങ്ങിയത്.ഒറ്റപ്പിലാക്കൂൽ കേളുനായരുടെ സ്ഥലത്താണ് കെട്ടിടം നിർമിച്ചത്.ഖാദർ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകൻ. ദൗർഭാഗ്യവശാൽ ശക്തമായ കാറ്റിൽ ഊ കെട്ടിടം നിലംപതിച്ചു.വീണ്ടും ഓല ഷെഡ് കെട്ടിയുണ്ടാക്കി ക്ലാസ് പുനരാരംഭിച്ചു.പിന്നീട് കുറച്ചുകാലത്തിനുശേഷം സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയാണുണ്ടായത്. ശ്രീ.വടക്കെ തടത്തിൽ ഹുസൈൻ എന്ന പൗര പ്രധാനിയാണ് ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന 30 സെൻറ് സ്ഥലം സൗജന്യമായി നൽകിയത്.
  1960 ഓടുകൂടി നാട്ടുകാർ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിൻറെ ഫലമായി ഇന്നത്തെ പ്രധാന കെട്ടിടത്തിൻറെ പണി ആരംഭിക്കുകയും 1964ൽ കെട്ടിടംപണി പൂർതീകരിക്കുകയുമുണ്ടായി.പിന്നീട് വിദ്യാർത്ഥികൾ അധികമായപ്പോൾ നാട്ടുകാരുടെ സഹായത്താൽ സമീപത്ത് തന്നെ വലിയ ഷെഡ് പണിതാണ്.അദ്ധ്യയനം ന്ടത്തിയത്.പിന്നീട് മിച്ചഭുമി വിതരണംചെയ്യുന്ന കാലഘട്ടത്തിൽ ഒരു ഏക്കർ ഭൂമികൂടെ സ്കൂളിന് ലഭിക്കുകയുണ്ടായി.അല്പം അകലെ ആയതിനാൽ ഈ ഭൂമി ഇതേവരെ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല.
   1960 മുതൽ അച്ചുക്കുട്ടി മാസ്റ്ററായിരുന്നു പ്രധാന അദ്ധ്യാപകൻ, പിന്നീട് കാട്ടിലെ കുനി കുഞ്ഞികൃഷ്ണൻമാസ്റ്റർ,കുഞ്ഞമ്മദ് മാസ്റ്റർ,നാരായണൻ മാസ്റ്റർ,ബാലൻ മാസ്റ്റർ, അച്ചുതൻ മാസ്റ്റർ,ബേബി ടീച്ചർ,രാധ ടീച്ചർ,ഗീത ടീച്ചർ,ശാന്തമ്മ ടീച്ചർ എന്നിവർ പ്രധാന അദ്ധ്യാപകരായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ഖാദർ മാസ്റ്റർ അച്ചുക്കുട്ടി മാസ്റ്റർ കാട്ടിലെകുനി കുഞ്ഞികൃഷ്ണൻ മാസ്റ്റർ കുഞ്ഞമ്മദ്മാസ്റ്റർ നാരായണൻ മാസ്റ്റർ ബാലൻ മാസ്റ്റർ അച്ചുതൻ മാസ്റ്റർ ബേബി ടീച്ചർ രാധ ടീച്ചർ ഗീത ടീച്ചർ ശാന്തമ്മ ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}