ജി എം എൽ പി എസ് കാരക്കുന്ന്

21:40, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

'

ജി എം എൽ പി എസ് കാരക്കുന്ന്
വിലാസം
കാരകുന്ന്


കാരകുന്ന് p.o
,
676123
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽgmlpskarakunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്18517 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.പ്രഭാവതി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

    തൃക്കലങ്ങോട് പഞ്ചായത്തിൻറെ ഹൃദയഭാഗത്ത് ഊട്ടി-കോഴിക്കോട് മെയിൻ റോഡിൻറെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജി.എം.എൽ.പി.സ്കൂൾ കാരകുന്ന് ഈ നാടിൻറെ വിദ്യാഭ്യാസ വികസന പ്രക്രിയയിൽ സജീവ സാന്നിധ്യമായി ഒരു നൂറ്റാണ്ട് കാലത്തോളം പ്രവർത്തിച്ചു വരുന്നു.
    പടപ്പംകുന്നിൽ 20-ാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ ഏകാധ്യാപക വിദ്യാലയമായാണ് സ്കൂളിൻറെ ആരംഭം.1912 മുതൽ മുളങ്കാലിൽ മണ്ണുരുള കൊണ്ടുണ്ടാക്കിയ അരച്ചുമരോട്കൂടിയ പുല്ലുമേഞ്ഞ കെട്ടിടത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി 2 അധ്യാപകരും 54 വിദ്യാർഥികളുമായി പ്രവർത്തിച്ചു വന്നതായി രേഖകളിൽ കാണുന്നു.സ്കൂളിൻറെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായത് 1924-ൽ ശ്രീ.പൂഴിക്കുത്ത് അലവിഹാജി കുടുംബ മാനേജ്‌മെൻറ് രണ്ടു ഷെഡുകൾ നിർമ്മിച്ച് ഒന്ന് മദ്രസയും മറ്റേത് സ്കൂളുമായി പ്രവർത്തിച്ച് തുടങ്ങിയതോടെയാണ്.
      1940-ൽ അക്കാലത്തെ ഏറ്റവും സൗകര്യപ്രദമായ ഓടിട്ട കെട്ടിടവും ഇന്ന് കാണുന്ന കിണറുമുണ്ടാക്കി. 1958-ൽ സ്കൂൾ പൂർണ്ണമായും കേരള സർക്കാരിൻറെ നിയന്ത്രണത്തിലായെങ്കിലും കെട്ടിടം വാടകയായി തുടർന്നു.1973-ൽ 250 കുട്ടികളും 9 അധ്യാപകരുമുണ്ടായിരുന്നു.ഇടക്കാലത്ത് കോമ്പൌണ്ടിനു തികയാതെ വന്ന സ്ഥലം ദാനമായും വിലയ്ക്കും വാങ്ങി പൂർണ്ണമായും സർക്കാരിനെ ഏല്പ്പിക്കുകയുണ്ടായി.
      1979-ൽ നാമിന്നു കാണുന്ന പ്രധാന കെട്ടിടം സ്ഥാപിതമായി.2003-ൽ SSA പദ്ധതി പ്രകാരം ഒരു ക്ലാസ്സ്‌ മുറി ലഭ്യമായി.അതേ വർഷം തന്നെ സർക്കാർ  അംഗീകാരത്തോടെ പ്രീ-പ്രൈമറിയും ആരംഭിച്ചു.2010 ആയപ്പോഴേക്കും ഒരു ക്ലസ്റ്റർ റൂമും 2 ക്ലാസ്സ്‌ മുറികളും SSA-യിൽ നിന്ന് അനുവദിച്ച് കിട്ടി.ശിശുസൌഹൃദ വിദ്യാലയത്തിൻറെ ഭാഗമായി കുട്ടികളുടെ പാർക്ക് 2012-13ൽ നിലവിൽ വന്നു.
       നാട്ടുകാരുടെയും പി.ടി.എ.യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ഈ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി