ഒഞ്ചിയം ധർമ്മ എൽ പി എസ്
................................
ഒഞ്ചിയം ധർമ്മ എൽ പി എസ് | |
---|---|
വിലാസം | |
ഒഞ്ചിയം കണ്ണൂക്കര-പി.ഒ, , -വടകര വഴി 673 102 | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | onchiyamdharmalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16218 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി കെ ഷീബ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
ഊരാളുങ്കൽ അംശം ദേശം അധികാരി മാച്ചിനാരി പുത്തൻപുരയിൽ ചാത്തു നമ്പ്യാർ 1929ൽ ധർമ്മ ഗേൾസ് എന്ന പേരിൽ സ്കൂൾ സ്ഥാപിച്ചു.1929ൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളും 1971ൽഒന്നാംതരം ഡിവിഷനുമായി.പിന്നീട് നാലാംതരം വരെ ഡിവിഷനും നിലവിൽ വന്നു.പണ്ടു മുതലേ പഠനപ്രവർത്തനങ്ങളിലും പാഠ്യേതരപ്രവർത്തനങ്ങളിലും സ്കൂൾ മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്.കലാമേളയിലും പ്രവൃത്തിപരിചയമേളയിലുമെല്ലാം മികച്ച പ്രവർത്തനങ്ങളാണ് സ്കൂൾ കാഴ്ചവെച്ചത്.ജില്ലാ മേളയിൽ ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതും ദൂരദർശൻ പരിപാടിയിൽ പങ്കെടുത്തതും സ്കൂളിൻെറ മികവാർന്ന നേട്ടമാണ്.
ഭൗതികസൗകര്യങ്ങൾ
ആറ് ക്ലാസ് മുറികളും ഒരു ഓഫീസ്റൂം കമ്പ്യൂട്ടർറൂം സ്റ്റാഫ്റൂം എന്നീ സൗകര‌്യങ്ങളും ഉണ്ട്.പാചകപ്പുര ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങളുണ്ട്.ബയോഗ്യാസ് പ്ലാനറ്റ്ഉണ്ട്.ശിശു സൗഹൃദകേന്ദീകൃത മായ നല്ലൊരു നഴ്സറി ക്ലാസ്സും 2016 മുതൽ നിലവിലുണ്ട്.എം എൽ എ ,എം പി ഫണ്ടുകളിൽ നിന്ന് ലഭിച്ച മൂന്ന് കന്വ്യൂട്ടറുകളും സ്കൂളിലുണ്ട്. ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവയുമുണ്ട്. ലൈബ്രറി ലാബ് സൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കണാരൻ നമ്പ്യാർ
- കുഞ്ഞുണ്ണി നമ്പ്യാർ
- ലൂസി ടീച്ചർ
- നാണു കുറുപ്പ്
- ഗോപാലക്കുറുപ്പ്
- വി ടി കുഞ്ഞിലക്ഷ്മി ടീച്ചർ
- ലക്ഷ്മിക്കുട്ടി ടീച്ചർ
- പി സരോജിനി ടീച്ചർ
- എം പി സരോജിനി ടീച്ചർ
- ചേക്കുട്ടി മാസ്റ്റർ
- കുഞ്ഞിക്കണ്ണൻ മാസ്റ്റർ
- വിജയൻ മാസ്റ്റർ
- വിമല ടീച്ചർ
- കമല ടീച്ചർ
- പ്രദീപ ടീച്ചർ
- അജിത ടീച്ചർ
- മീന ടീച്ചർ
നേട്ടങ്ങൾ
കലാകായിക പ്രവൃത്തി പരിചയമേളയിൽ ജില്ലാതലം വരെ വിജയം കൈവരിച്ചു.പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രാവാരി വീട്ടിൽ ഗംഗാധരക്കുറുപ്പ് .വിദേശത്ത് ഡോക്ടർ
- വെൺമണി ബാലകൃഷ്ണൻ.(റിട്ട. ഡി ഇ ഒ)
- ഡോ.രാജീവൻ,
- ഡോ.ആദർശ്,
- ഡോ.ഇസ്മായിൽ,
- ഡോ.ദർശന
- അഡ്വക്കറ്റ്.ബൈജു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.658278, 75.569948 |zoom=13}}