എൻ എം എൽ പി എസ് കൂളിമുട്ടം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എൻ എം എൽ പി എസ് കൂളിമുട്ടം | |
---|---|
![]() | |
വിലാസം | |
കാതിക്കോട് പി ഒ കൂളിമുട്ടം , 680691 | |
സ്ഥാപിതം | 01 - 04 - 1941 |
വിവരങ്ങൾ | |
ഫോൺ | 04802844736 |
ഇമെയിൽ | nmlpskoolimuttam@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23428 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആർ വിശ്വനാഥൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
== ചരിത്രം = കൊടുങ്ങല്ലൂർ വിദ്യാഭ്യാസ ഉപജില്ലയിൽ മതിലകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ കൂളിമുട്ടം വില്ലേജിൽ കാതിക്കോട് ദേശത്താണ് നഫീസ മെമ്മോറിയൽ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . മദ്രസ രൂപാന്തരം പ്രാപിച്ചുണ്ടായതാണ് ഈ സ്കൂൾ .വലിയകത്തു ബാപ്പുണ്ണി മുസ്‌ലിയാർ സ്ഥാപിച്ചു മേൽനോട്ടം വഹിച്ചിരുന്ന മദ്രസ വടക്കേത്തലക്കൽ ഉസ്മാൻ ,വടക്കേത്തലക്കൽ അബ്ദുറഹ്മാൻ ,കളപ്പറമ്പത് ഉസ്മാൻ എന്നിവരുടെ ശ്രമഫലമായി വിദ്യാലയമായി തീർന്നതാണ്.തുടർന്ന് കളപ്പറമ്പത് ഉസ്മാൻ മാനേജരുടെ കൈയിലെത്തിയ സ്കൂളിന് സ്വന്തം മകളുടെ സ്മരണാർത്ഥം നഫീസ മെമ്മോറിയൽ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയായിരുന്നു. അറംപറ്റിയതു പോലെ അന്ന് ജീവിച്ചിരുന്ന മകൾ താമസിയാതെ മരണപ്പെട്ടു .അങ്ങനെ പേര് അന്വർത്ഥമായി.
1941 ലാണ് സ്കൂൾ ആരംഭിച്ചത് .1944 -ൽ നമ്പർ ഡിസ് 330 /1944 തിയതി 29 /04/1944
പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു.ആദ്യം ചാവക്കാട് ഉപജില്ലയിലും തുടർന്ന് വലപ്പാട് ഉപജില്ലയിലും ആയിരുന്ന വിദ്യാലയം ഇപ്പോൾ കൊടുങ്ങല്ലൂർ ഉപജില്ലയിൽ ആണ് ഉൾപ്പെടുന്നത്.
വലിയകത്തു മുഹമ്മദുണ്ണി മുസ്ലിയാരുടെ മകൾ പാത്തുമ്മയാണ് ആദ്യ വിദ്യാർത്ഥിനി.അമ്പാട്ട് ഭാസ്കരമേനോൻ ആണ് ആദ്യത്തെ ഹെഡ്മാസ്റ്റർ.മാനേജർമാർ പലരും മാറിമാറി വന്നു പള്ളായിൽ കേശവൻ മാസ്റ്റർ ,അയിനിക്കൽ കൃഷ്ണൻ മാസ്റ്റർ തായ്വാള്ളിയിൽ ശങ്കരൻ,നമ്പിപ്പുനിലത്തു മുഹമ്മദ്മാസ്റ്റർ എന്നിവർ മാനേജര്മാരായി .പക്ഷെ ആരും സ്കൂളിന്റെ പേര് മാറ്റിയില്ല . 33 വർഷം പി വി ഹലീമുടീച്ചർ പ്രധാനാധ്യാപികയായിരുന്നു.തുടർന്ന് എൻ ബി കുഞ്ഞുമൊയിദീൻ മാസ്റ്റർ പ്രധാനാധ്യാപകനായി .1985 മുതൽ ഹെഡ്മാസ്റ്ററായി ആർ വിശ്വനാഥൻ പ്രവർത്തിക്കുന്നു .