സ്കൂൾവിക്കി:പുതിയലേഖനം
|
സ്കൂൾവിക്കിയിൽ പുതിയ ലേഖനം ആരംഭിക്കാം.
- താങ്കൾ ചെയ്യേണ്ടത് ഇത്രമാത്രം
- പുതിയ ലേഖനത്തിന് ചെരുന്ന തലക്കെട്ട് താഴെ കാണുന്ന പെട്ടിയിൽ എഴുതി ചേർക്കുക
- ഈ പേരിൽ മറ്റൊരു താൾ നിർമ്മിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തുക.
- 'ലേഖനം തുടങ്ങുക' എന്ന ബട്ടണിൽ അമർത്തുക.
- പുതിയ ലേഖനത്തിന്റെ URL : http://schoolwiki.in/index.php/ തലക്കെട്ട് എന്നായിരിക്കും.
- ബ്രൌസറിന്റെ അഡ്രസ്സ് ബാറിൽ http://schoolwiki.in/index.php/ തലക്കെട്ട് എന്ന URL നേരിട്ട് നൽകിയും പുതിയ താൾ ആരംഭിക്കാം.
മറ്റ് മാർഗ്ഗങ്ങളിലൂടെയും ഒരു പുതിയ ലേഖനം ആരംഭിക്കാം.
വിക്കിലിങ്കുകൾ വഴി
- തയ്യാറാക്കിയ ഒരു താൾ തുറക്കുക.
- മുകളിലുള്ള 'മാറ്റിയെഴുതുക' എന്ന ടാബ് ക്ലിക്ക് ചെയ്യുക.
- ഇതിൽ പുതിയ താളിലേക്കുള്ള ലിങ്ക് ഉൾപ്പെടുത്തുക ( പേരിനെ ഇരട്ട ചതുര ബ്രാക്കറ്റിനകത്തായി ഉൾപ്പെടുത്തുക.)
- "സേവ് ചെയ്യുക" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് താൾ സേവ് ചെയ്യുക
- പുതിയ താളിലേക്കുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ പുതിയ താൾ തുറക്കപ്പെടും.
- ഇതിൽ വിവരങ്ങൾ ഉൾപ്പെടുത്തി, പുതിയ ലേഖനം ആരംഭിക്കാം .
പ്രത്യേക ശ്രദ്ധയ്ക്ക്
- ഈ ലേഖനം താങ്കൾ തന്നെ എഴുതിയതാണെന്നും, അല്ലെങ്കിൽ പകർപ്പവകാശ നിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളിൽനിന്നും പകർത്തിയതാണെന്നും ഉറപ്പുവരുത്തുക.
- താങ്കൾ എഴുതാനുദ്ദേശിക്കുന്ന ലേഖനം സ്കൂൾവിക്കിയിൽ നിലവിലുണ്ടോ എന്നു പരിശോധിക്കുവാനായി മുകളിൽ കാണുന്ന അക്ഷരമാല ക്രമാവലി ഉപയോഗപ്പെടുത്താവുന്നതാണ്. അക്ഷരങ്ങളിൽ ക്ലിക്ക് ചെയ്താൽ പ്രസ്തുത അക്ഷരത്തിൽ തുടങ്ങുന്ന എല്ലാ ലേഖനങ്ങളുടെയും പട്ടിക ലഭിക്കുന്നതാണ്. താങ്കൾ തുടങ്ങാനുദ്ദേശിക്കുന്ന ലേഖനം നിലവിലുണ്ടെങ്കിൽ; അതിൽ താങ്കൾക്ക് അവശ്യമായ തിരുത്തലുകൾ നടത്താവുന്നതാണ്.
- താങ്കൾ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിർപ്പുണ്ടെങ്കിൽ ദയവായി ലേഖനമെഴുതാതിരിക്കുക.