സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ
സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ | |
---|---|
വിലാസം | |
പുല്ലുരാംപാറ പുല്ലുരാംപാറ പി.ഒ, , തിരുവമ്പാടി 673 603 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 02 - 1976 |
വിവരങ്ങൾ | |
ഫോൺ | 04952276242 |
ഇമെയിൽ | sjhspullurampara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47085 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരീ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.ബെന്നി ലൂക്കോസ് |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി മേഴ്സി മൈക്കിൾ |
അവസാനം തിരുത്തിയത് | |
25-09-2017 | Welcome2017 |
കോഴിക്കോട് നഗരത്തിൽ നിന്നും 38 കി. മീ അകലെ പുല്ലുരാംപാറ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‍സ്' ഹയർ സെക്കണ്ടറി സ്കൂൾ. 1976 ൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.
ചരിത്രം
കുടിയേറ്റത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പുല്ലുരാംപാറയിൽ തങ്ങളുടെ വരും തലമുറയുടെ വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി എളിയരീതിയിൽ ഒരു കുടിപ്പള്ളിക്കൂടമായി സെന്റ്. ജോസഫ്‍സ് യു.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചെങ്കിലും ഉപരിoനത്തിനുള്ള സൗകര്യം ലഭ്യമാകുവാൻ ഈ ജനതക്ക് കുറെക്കാലംകൂടി കാത്തിരിക്കേണ്ടി വന്നു. തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ. ആയിരുന്ന പി. സിറിയക് ജോണിന്റേയും അന്നത്തെ വികാരി ആയിരുന്ന ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലിന്റേയും ശ്രമഫലമായി 1976 ലാണ് പുല്ലുരാമ്പാറയിൽ ഹൈസ്കൂൾ അനുവദിക്കുന്നത്. 1976 ഫെബ്രുവരി 16-ആം തിയ്യതി സെന്റ്. ജോസഫ്‍സ് ഹൈസ്ക്കൂളിന്റെ ഔപചാരിക ഉദ്ഘാടനം തലശ്ശേരി രൂപതാ അദ്ധ്യക്ഷൻ മാർ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നിർവഹിച്ചു.
1976 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലേൽ ആയിരുന്നു സ്കൂൾ മാനേജർ. ശ്രീ.പി.ടി. ജോർജ്ജ് പ്രധാനാദ്ധ്യാപകന്റെ ചാർജ്ജ് വഹിച്ചു.
എം,സി. ചിന്നമ്മ,പി.എ. ജോർജ്ജ്,എ.ടി. ത്രേസ്സ്യാമ്മ, ടോമി സിറിയക്, എ. ജോർജ്ജ്കുട്ടി, അന്നക്കുട്ടി ജോസ്, ബേബി മാത്യു എന്നിവർ അദ്ധ്യാപകരായും എം.ടി. കൊച്ചാപ്പു, പി.വി. മറിയാമ്മ എന്നിവർ അനദ്ധ്യാപകരായും ജോലിയിൽ പ്രവേശിച്ചു. എട്ടാം ക്ലാസ്സിൽ നാലു ഡിവിഷനുകളിലായി 172 കുട്ടികളുമായാണ് സ്കൂൾ ആരംഭിച്ചത് . ആദ്യമായി അഡ്മിഷൻ നേടിയത് 'സി.കെ. ഗോപകുമാർ എന്ന കുട്ടിയാണ്.1979 ൽ ആദ്യ എസ്.എസ്.എൽ.സി. ഫലം പുറത്തുവന്നപ്പോൾ 86 കുട്ടികളിൽ 84 പേരും വിജയിച്ച് 98 ശതമാനം വിജയം നേടാൻ ഈ വിദ്ധ്യാലയത്തിനു കഴിഞ്ഞു. 2008-2009 വർഷത്തിൽ എസ്.എസ്.എൽ.സി. ഫലം പുറത്തുവന്നപ്പോൾ 194 കുട്ടികളിൽ 194 പേരും വിജയിച്ച് 100 ശതമാനം വിജയം ഈ വിദ്യാലയം കരസ്ഥമാക്കി.2009-10 വർഷത്തിലും പരീക്ഷക്കിരുന്ന 194 പേരും വിജയിച്ച് 100 ശതമാനം വിജയം ആവർത്തിക്കാൻ സ്കൂളിനു കഴിഞ്ഞു.2010-11 വർഷത്തിൽ സ്കൂൾ ഹയർ സെക്കണ്ടറി ആയി ഉയർത്തി. നിലവിൽ സയൻസ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 12 അധ്യാപകരുടെ മേൽനോട്ടത്തിൽ 72 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.
ഭൗതികസൗകര്യങ്ങൾ
പുല്ലുരാമ്പാറ സെന്റ്. ജോസഫ്സ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കർ സ്ഥലത്ത് 9500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മനോഹരമായ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പൂർണ്ണമായും വൈദ്യുതീകരിച്ച 14 ക്ലാസ്സ് മുറികളും ഏഴു ക്ലാസ്സുകൾനടത്തുവാൻ സൗകര്യമുള്ള വലിയ ഹാളും സ്കൂളിനുണട്. രണടായിരത്തോളം പുസ്തകങ്ങളും ധാരാളം റഫറൻസ് ഗ്രന്ഥങ്ങളും ഉൾക്കൊള്ളുന്ന ഉന്നതനിലവാരം പുലർത്തുന്ന ലൈബ്രറി സ്കൂളിന്റെ നേട്ടമാണ്. ഇരുപതോളം കമ്പ്യൂട്ടറുകളോടുകൂടി ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും ഇതിനോടകം പൂർത്തിയാക്കിയിട്ടുണട്. 200 മീറ്റർ ട്രാക്ക് സൗകര്യമുള്ള മൈതാനവും , വിസ്ത്രുതമായ മുറ്റവും , വോളീബോൾ കോർട്ടും സ്കൂളിന് സ്വന്തമായുണട്. 20 കമ്പ്യൂട്ടരുകൾ ഉള്ള കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട് . ഇവിടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ കേന്ദ്ര ഗവണ്മെണ്ടിൽ നിന്ന് കമ്പ്യൂട്ടറുകളും അതിൻറെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്. ആധുനിക രീതിയിലുള്ള സ്മാർട്ട് റൂം സ്കൂളിൽ ഉണ്ട്. ഈ സ്മാർട്ട് ക്ലാസ്സുകളിൽ ഓരോ വിഷയങ്ങളും ദ്യശ്യ മധ്യമങ്ങളുടെ സഹായത്തൊടെ പഠിപ്പിക്കുന്നു.
ഐ. ടി ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
- ഐ. ടി:
2016-17 വർഷത്തെ മുക്കം ഐ. ടി മേള,യിൽ ഓവറോൾ ചാമ്പ്യൻമാരാണ്.
- സോഷ്യൽ സയൻസ്:
സോഷ്യൽ സയൻസ് മേളയിൽ Working Model വിഭാഗത്തിൽ സ്റ്റേറ്റ് തലത്തിൽ First A Grade ലഭിച്ചു. 2016-17 വർഷത്തെ ദക്ഷിണേന്ത്യൻ സയൻസ് മേളയിൽ Working Model സോഷ്യൽ സയൻസ് വിഭാഗത്തിൽ അപർണ്ണ പ്രകാശിനു Second A Grade ലഭിച്ചു. ഇതിനുവേണ്ട സഹായങ്ങൾ ചെയ്തത് ഈസ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി. ഷെറീന വർഗീസ് ആണ്.
- സ്പോർട്സ് :- 2016-17 വർഷത്തെ മുക്കം ഉപജില്ല സ്പോർട്സ് മീറ്റിലും കോഴിക്കോട് ജില്ലാ സ്പോർട്സ് മീറ്റിലും
ഒവറോൾ ചാമ്പ്യൻഷിപ്പ് സ്കൂളിന് ലഭിച്ചു.
- വിദ്യാരംഗം കലാ സാഹിത്യ വേദി :- പ്രശസ്ത ഗായകനും, ഈ സ്കൂളിലെ മലയാളം അധ്യാപകനുമായ Sri. N. Unnikrishnan ന്റെ മേൽനോട്ടത്തിൽ സാഹിത്യാഭിരുചി വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ :- പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാർഷിക ക്ലബ്ബ്, ഐ.ടി. ക്ലബ്ബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
- Band Set ശ്രീ. ബിനു ജോസ്, ശ്രീമതി. ലിസിക്കുട്ടി പി.എം എന്നിവരുടെ മേൽനോട്ടത്തിൽ സ്കൂളിൽ ബാൻഡ് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
2016-17 വർഷത്തെ മുക്കം സബ്‍ജില്ലാ ഐ ടി, സോഷ്യൽ സയൻസ് മേളയിൽ ചാമ്പ്യൻ സ്കൂളാണ്.
2016-17 വർഷത്തെ ദക്ഷിണേന്ത്യൻ സയൻസ് മേളയിൽ Working Model സോഷ്യൽ സയൻസ് വിഭാഗത്തിൽ അപർണ്ണ പ്രകാശിനു Second A Grade ലഭിച്ചു. ഇതിനുവേണ്ട സഹായങ്ങൾ ചെയ്തത് ഈസ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി. ഷെറീന വർഗീസ് ആണ്.
മാനേജ്മെന്റ്
താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 60 ഓളം വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ റെമജിയൂസ് ഇഞ്ചനാനി രക്ഷാധികാരിയായും റവ. ഫാ. സെബാസ്റ്റ‍്യൻ പുരയിടത്തിൽ കോർപ്പറേറ്റ് മാനേജരായും , റവ .ഫാ. ജോൺ കളരിപ്പറമ്പിൽ സ്കൂൾ മാനേജരായും പ്രവർത്തിക്കുന്നു.
പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം-2017 ജനുവരി 27
രാവിലെ 10.30 ന് നടത്തുകയുണ്ടായി. നൂറ്റൻപതോളം രക്ഷിതാക്കൾ പങ്കെടുത്തു. തദവസരത്തിൽ പി.ടി. എ പ്രസിഡന്റ് ശ്രീ. ബെന്നി തറപ്പേലിന്ടെ നേതൃത്ത്വത്തിൽ സംരക്ഷണ പ്രതിജ്ഞ എടുക്കുകയുണ്ടായി.
മുൻ സാരഥികള്
- 1979 - 1981 : ശ്രീ. എൻ.എ. ജോർജ്ജ്.
- 1981 - 1984 : ശ്രീ. ജോസഫ് കുറവിലങ്ങാട്.
- 1984 - 1994 : ശ്രീ. പി.ടി.ജോർജ്ജ്.
- 1994 - 1998 : ശ്രീ.വി.ജെ. അഗസ്റ്റിൻ.
- 1998 - 2000 : ശ്രീമതി. വി.എസ്. അന്നക്കുട്ടി.
- 2000 - 2005 : ശ്രീമതി. എ.ജെ.ജെസ്സിയമ്മ.
- 2005 - 2008 : ശ്രീ. കെ.പി. ജോസ്.
- 2008 - 2010 : ശ്രീ.ജോർജ്ജുകുട്ടി ജോസഫ്.
- 2010 -2013 : ശ്രീ.സ്കറിയ മാത്യു.ടി.
- 2013-2015 : ശ്രീമതി. കെ.പി. മേഴ്‍സി.
- 2015 -2017 : ശ്രീമതി. മേരി തോമസ്.
- 2017 മുതൽ : ശ്രീമതി. മേഴ്സി മൈക്കിൾ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1 . ലിസ്‍ബത്ത് കരോളിൻ ജോസഫ് (ദേശീയ കായികതാരം ) .
- 2. അപർണ റോയി (ദേശീയ കായികതാരം )
വഴികാട്ടി
*കോഴിക്കോട്ട് നിന്ന് 38 കിലോ മീറ്റർ കിഴക്ക് തിരുവമ്പാടി - ആനക്കാംപൊയിൽ റോഡിൽ പുല്ലുരാംപാറ പള്ളിപ്പടിയിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
|