ഗവ..എച്ച്.എസ്.എസ് കുട്ടമ്പുഴ
== ആമുഖം ==
ഗവ..എച്ച്.എസ്.എസ് കുട്ടമ്പുഴ | |
---|---|
വിലാസം | |
കുട്ടമ്പുഴ കുട്ടമ്പുഴ പി ഓ , എറണാകുളം 686681 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04852588263.2588274 |
ഇമെയിൽ | ghskuttampuzha@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 27046 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷീല വർഗീസ് |
പ്രധാന അദ്ധ്യാപകൻ | വത്സല വി വി |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന കുട്ടമ്പുഴ പഞ്ചായത്തിന്റ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമത്തിന്റ വിദ്യാഭ്യാസ മോഹങ്ങളുടെ സാക്ഷാത്കാരമായി നിലകൊള്ളുന്ന ഏക ഹയർസെക്കണ്ടറി സ്കൂളാണിത്
കുട്ടമ്പുഴ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ ദേവികുളം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന കാലത്ത് 1961 ലാണ് ഈ സ്കൂളിന്റെ ആരംഭം. അന്ന് ഒരു ഓല ഷെഡ്ഡിൽ 5,6,7 ക്ലാസ്സുകളുമായാണ് യു.പി വിഭാഗം ആരംഭിച്ചത്. തുടർന്ന് സ്കൂൾ നവീകരണപ്രവർത്തനങ്ങളുടെ ഫലമായി ഓട് മേഞ്ഞ പുതിയകെട്ടിടം യു.പി ക്ക് കിട്ടുകയുണ്ടായി. ശേഷം 1974 ൽ യു.പി യോട് ചേർന്ന് ഹൈസ്കൂൾ ആരംഭിച്ചു. അങ്ങനെ 1977 ൽ ഈസ്കൂളിലെ ആദ്യഎസ്.എസ് .എൽ.സി ബാച്ച് മികച്ച വിജയം നേടി സ്കൂളിനെ പ്രശസ്തിയിലേക്കുയർത്തി.
യു.പി , ഹൈസ്കൂൾ വിഭാഗങ്ങളോട് ചേർന്ന് ഹയർസെക്കണ്ടറി കൂടി ആരംഭിക്കുന്നതിനുള്ള ആദ്യപടിയായി പുതിയകെട്ടിടത്തിന്റെ തറക്കല്ലിടൽ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ശ്രീ.ഉമ്മൻ ചാണ്ടി അവർകൾ നിർവഹിക്കുകയും ഏകദേശം ഒന്നര വർഷം കൊണ്ട് പണി പൂർത്തിയാക്കി 1995 മാർച്ച് 10 ാം തിയതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ഇ.ടി മുഹമ്മദ് ബഷീർ അവർകൾ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം ഔപചാരികമായി നിർവഹിക്കുകയും ആദ്യ ഹയർസെക്കണ്ടറി ബാച്ച് ആവർഷം തന്നെ ആരംഭിക്കകയും ചെയ്തു
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ് നാഷണൽ സർവീസ് സ്കീം,
Eyes ക്ലാസ്സ് ഉദ്കാടനം
sports== മറ്റു പ്രവർത്തനങ്ങൾ ==
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
== മേൽവിലാസം ഗവമെന്റ് ഹയർ സെക്കന്ററി സ്കൂൾ കുട്ടമ്പുഴ,കുട്ടമ്പുഴ പി .ഓ,കോതമംഗലം,എറണാകുളം.
പിൻ കോഡ് : 686681 ഫോൺ നമ്പർ : 04852588263 ഇ മെയിൽ:ghskuttampuzha@yahoo.in