ഉള്ളടക്കത്തിലേക്ക് പോവുക

എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:10, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മണ്ണൂർ
വിലാസം
മണ്ണൂർ

683557
,
എറണാകുളം ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ04842652125
ഇമെയിൽnss28011mannoor@yahoo.com
കോഡുകൾ
സ്കൂൾ കോഡ്28011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,english
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻsmt aniamma thomas
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ





1113 തുലാമാസത്തിൽ (1939) ശ്രീ. മന്നത്തു പദ്‌മനാഭന്റെ നേതൃത്വത്തിൽ നായർ സമുദായ അംഗങ്ങളുടെ ശ്രമഫലമായിട്ടാണ്‌ ഈ സ്‌കൂൾ ആരംഭിച്ചത്‌. പായിപ്ര പഞ്ചായത്തിൽ 20-ാം വാർഡിൽ തൃക്കളത്തൂർ എന്ന സ്ഥലത്ത്‌ ഈ സരസ്വതീക്ഷേത്രം സ്ഥിതിചെയ്യുന്നു. പായിപ്ര പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാർഡുകളും മഴുവന്നൂർ പഞ്ചായത്തിലെ ഏതാനും ഭാഗങ്ങളുംഈ സ്‌കൂളിന്റെ ഫീഡിംഗ്‌ ഏരിയകളാണ്‌.

ചരിത്രം

ഏതാണ്ട്‌ 69 വർഷത്തെ സുദീർഘമായ പ്രവർത്തന ചരിത്രമാണ്‌ ഈ വിദ്യാലയത്തിനുള്ളത്‌. 1939 ൽ തുടങ്ങിയ ഈ വിദ്യാലയം 1982 വരെ ഒരു യു.പി. സ്‌കൂൾ ആയിരുന്നു. 1983 ജൂണിൽ ഇതൊരു ഹൈസ്‌കൂളായി. എൻ.എസ്‌.എസ്‌. സ്ഥാപനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്‌കൂളുകളിലൊന്നാണ്‌ മണ്ണൂർ എൻ.എസ്‌.എസ്‌. ഹൈസ്‌കൂൾ. പി.ടി.എ യുടെ നിർലോഭമായ സഹകരണം എല്ലാ സമയത്തും ലഭിക്കുന്നു. പഠന നിലവാരം ഉയർത്തുന്നതിന്‌, അച്ചടക്കം നിലനിർത്തുന്നതിന്‌, ഉച്ചഭക്ഷണ വിതരണത്തിന്‌, പൊതുവായ ആഘോഷങ്ങൾക്ക്‌ എല്ലാം തന്നെ പി.ടി.എ. യുടെ സഹകരണം നിസീമമാണ്‌. ഈ സ്‌കൂളിൽ ആകെ 356 കുട്ടികൾ പഠിക്കുന്നുണ്ട്‌. സാധാരണക്കാരിൽ സാധാരണക്കാരായ ഗ്രാമീണരാണ്‌ ഇവിടുത്തെ വിദ്യാർത്ഥികൾ. ശ്രീമതി. എം.പി. ലീലയാണ്‌ ഹെഡ്‌മിസ്‌ട്രസ്‌. പതിനെട്ട്‌ അധ്യാപകരും, മൂന്ന്‌ അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ദേശീയ തലങ്ങളിൽ അറിയപ്പെടുന്നവരും ശ്രദ്ധേയമായ നേട്ടം കൈവരിച്ചവരുമാണ്‌. ജസ്റ്റീസ്‌ ബാലകൃഷ്‌ണൻ, ബാബുപോൾ എം.എൽ.എ, ഡോ. സത്യനാഥ്‌, അഡ്വ. അഗ്നി ശർമ്മൻ നമ്പൂതിരി എന്നിവർ ഈ സ്‌കൂളിന്റെ സംഭാവനയാണ്‌.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എൻ എസ് എസ് കോർപ്പറേറ്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

അദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വ. അഗ്നിശർമ്മൻ നമ്പൂതിരി
  • ഹൈക്കോർട്ട് ജഡ്ജി ജസ്റ്റിസ് കെ ബാലകൃഷ്ണൻ
  • M L A ശ്രീ ബാബു പോൾ,M L A എൽദൊ എബ്രാഹം

നേട്ടങ്ങൾ

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്


മൾട്ടിമീഡിയ സൗകര്യങ്ങൾ

മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

മറ്റു പ്രവർത്തനങ്ങൾ

സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.


വഴികാട്ടി


മേൽവിലാസം

എൻ. എസ്‌. എസ്‌. ഹൈസ്‌കൂൾ, മണ്ണൂർ