സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/നാടോടി വിജ്ഞാനകോശം
മാന്നാനം കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ മാന്നാനം ആര്‍പ്പുക്കര അതിരമ്പുഴ എന്നീകരകളാല്‍ പര്യസേവ്യമായികിടക്കുന്നു.ഈ കുന്നില്‍ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാല്‍ വേമ്പനാട്ടുകായല്‍ വരെ വിസ്‌തൃതമായ വടക്കന്‍ കുട്ടനാട് ഭൂപ്രദേശം രത്നങ്ങള്‍ പതിച്ച പച്ചപട്ടുപോലെ കാണാന്‍ കഴിയും.സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന പ്രദേശമാണിത്.മാന്നാനത്തിന്റെ ചരിത്ര പ്രാധാന്യം വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ കര്‍മ്മമണ്ഡലമാണ്. 1805 ഫെബ്രുവരി 10 ആലപ്പുഴജില്ലയിലെ കൈനകരിയിൽ ആണ്ചാവറയച്ചന്റെ ജനനം. സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ്) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു.ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സമുദായ പരിഷ്കർത്താവ് ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്. പുരോഹിതവൃത്തിയോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളും കൈകാര്യം ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായിരുന്നു.ജാതിമതഭേദ ചിന്തകൾക്കെതിരെ പ്രവർത്തിക്കുകയും പാവപ്പെട്ട ദളിത് വിദ്യാർത്ഥികൾക്കു സൗജന്യ ഭക്ഷണം നൽകുകയും ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരിൽ അസമത്വം നിലനിന്നിരുന്ന അക്കാലത്ത് പുരോഹിതന്മാരുടെ ഭാഗത്ത് നിന്ന് ഇത്തരം സേവന പ്രവർത്തനങ്ങൾ അപൂർവ്വമായിരുന്നു.എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനും ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. 1864-ൽ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയിരിക്കവേ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു.ഇത് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉൽഭവത്തിന് കാരണമായി.സാംസ്കാരിക രംഗത്തും ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കോട്ടയത്തെ മാന്നാനത്ത് ഒരു മുദ്രണാലയം അദ്ദേഹം സ്ഥാപിച്ചു. നസ്രാണി ദീപിക എന്ന പേരിൽ ഇറങ്ങിയ പത്രം അച്ചടിച്ചത് മാന്നാനം സെന്റ് ജോസഫ്സ് പ്രസ് എന്ന ഈ മുദ്രണശാലയിലായിരുന്നു.1871 ജനുവരി മൂന്നിന് കൂനമ്മാവിൽ കുര്യാക്കോസ് ഏലിയാസ് അന്തരിച്ചു. അവിടെ അദ്ദേഹം ഉപയോഗിച്ചിരുന്ന മുറി കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിലെ ചരിത്രമ്യൂസിയത്തിൽ ഇപ്പോൾ സംരക്ഷിക്കപ്പെടുന്നു. കുര്യാക്കോസ് ഏലിയാസ് അവസാന നാളുകൾ കഴിച്ചുകൂട്ടിയതും ഭൗതിക ശരീരം ഉൾക്കൊള്ളുന്ന പുണ്യസ്ഥലവുമായ കൂനമ്മാവ് സെൻറ് ഫിലോമിനാസ് പള്ളി ഇന്ന് ഒരു തീർഥാടന കേന്ദ്രമാണ്. 1889 മെയ് മാസത്തിൽ കൂനമ്മാവിൽ നിന്ന് തിരുശേഷിപ്പുകൾ മാന്നാനത്തെ സിറോ മലബാർ ദയറാ പള്ളിയിൽ കൊണ്ടു പോയി സംസ്കരിച്ചു.2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ചാവറയച്ചന്റെ കൃതികളിൽ ചിലത് താഴെപ്പറയുന്നവയാണ്.
*മാന്നാനം നാളാഗമം ഒന്നാം വാല്യം *മാന്നാനം നാളാഗമം രണ്ടാം വാല്യം *മാന്നാനത്തു സന്യാസസമൂഹത്തിന്റെ ആരംഭം *അമ്പഴക്കാട്ട് കൊവേന്തയുടെ നാളാഗമം *കൂനമ്മാവ് മഠം നാളാഗമം (ചരിത്ര കൃതികൾ) *ആത്മാനുതാപം *മരണവീട്ടിൽ പാടുവാനുള്ള പാന *അനസ്താസ്യായുടെ രക്തസാക്ഷിത്വം (സാഹിത്യകൃതികൾ) *ധ്യാനസല്ലാപങ്ങൾ * ദൈവ വിളിമെൻധ്യാനം *ദൈവ മനൊഗുണങ്ങൾമ്മെൽ ധ്യാനം *ചാവുദോഷത്തിമ്മെൽ ധ്യാനം *രണ്ടച്ചന്മാരുടെ വെല എന്നതിന്മെൽ * ഭക്തിയില്ലാത്ത പട്ടസുഖക്കാരന്റെ മരണം (ആദ്ധ്യാത്മിക കൃതികൾ) കത്തുകൾ *കാനോനനമസ്കാരം (സുറിയാനി) *സീറൊമലബാർ സഭയുടെ കലണ്ടർ (മലയാളം) * ശവസംസ്കാര ശുശ്രൂഷകൾ (സുറിയാനി) *നാല്പതു മണിയുടെ ക്രമം (ആരാധനക്രമം) *ഒരു നല്ല അപ്പന്റെ ചാവരുൾ *മറ്റു പല പഴയ ചരിത്രങ്ങൾ